ഹദീസ് 18
നോമ്പെടുക്കുന്നതിനേക്കാളും നിസ്കരിക്കുന്നതിനേക്കാളും, ദാനധർമ്മങ്ങൾ നൽകുന്നതിനേക്കാളും വലിയ പുണ്യം
അബൂദ്ദർദാഅ്(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: ഏറെ നോമ്പെടുക്കുന്നതിനേക്കാളും നിസ്കരിക്കുന്നതിനേക്കാളും, ദാനധർമ്മങ്ങൾ നൽകുന്നതിനേക്കാളും നല്ലത് എന്താണെന്ന് ഞാൻ നിങ്ങളെ അറിയിക്കട്ടെ.?
അവർ പറഞ്ഞു, "തീർച്ചയായും!" പ്രവാചകൻ പറഞ്ഞു: പരസ്പരം രഞ്ജിപ്പിലെത്തുന്നത്, നിശ്ചയമായും, ബന്ധങ്ങൾ തകരുന്നത് വടിക്കുന്ന കത്തി പോലെയാണ്.
സുനൻ അൽ-തിർമിദി 2509: സഹീഹ്
ഹദീസ് 16 നൈർമല്യത്തിൻ്റെ പ്രാധാന്യം
ആഇശ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: തീർച്ചയായും അല്ലാഹു ദയയുള്ളവനാണ്, അവൻ ദയയെ ഇഷ്ടപ്പെടുന്നു. കാർക്കശ്യത്തിനു നൽകാത്ത പ്രതിഫലം അവൻ ദയയ്‌ക്ക് നൽകുന്നു, അതുപോലെ മറ്റൊന്നിനും അവൻ പ്രതിഫലം നൽകുന്നില്ല.
ഉറവിടം: സാഹിഹ് മുസ്ലിം 2593, ഗ്രേഡ്: സഹീഹ്
ഹദീസ് 15 മനുഷ്യൻ നേരയാകുന്നത്
അനസ് ഇബ്നു മാലിക് റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു:
ഒരാളുടെയും ഈമാൻ അയാളുടെ ഹൃദയം നേരാകുന്നതു വരെ നേരെയാകുകയില്ല. അവന്റെ നാവ് നേരെയാകുന്നതുവരെ ഹൃദയം നേരെയാകുകയില്ല, തന്റെ അയൽ ക്കാരൻ ഒരാളുടെ തിന്മയിൽ നിന്ന് സുരക്ഷിത നലാകുന്നില്ലെങ്കിൽ ഒരു മനുഷ്യനും സ്വർഗ ത്തിൽ പ്രവേശിക്കുകയില്ല.
മുസ്‌നദ് അഹ്മദ് 13047: ഹസൻ
നീതിമാന്മാർ മഹാഭാഗ്യവാന്മാർ
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു:
നീതി പാലിക്കുന്നവർ അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെ വലതു വശത്ത് പ്രകാശത്തി ന്റെ ഇരിപ്പിടങ്ങളിലായിരിക്കും.
അവന്റെ ഇരുകരങ്ങളും വലത്തേതു തന്നെ യാണ്. തങ്ങളുടെ വിധികളിലും കുടുംബത്തിലും തീരുമാനങ്ങളിലും മറ്റു കാര്യങ്ങളിലും നീതി പാലിക്കുന്നവരായിരിക്കുമവർ.
സഹിഹ് മുസ്ലിം 4493: സഹീഹ്
12 അഹങ്കാരികൾ സ്വർഗത്തിൽ പ്രവേശിക്കില്ല
ഇബ്‌നു മസ്ഊദ് റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറയുന്നു:
ഹൃദയത്തിൽ അഹങ്കാരത്തിന്റെ ഒരു കണിക യെങ്കിലുമുള്ളവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അതു കേട്ട് ചിലർ ചോദിച്ചു: ഒരാൾ നല്ല വസ്ത്രങ്ങളും പാദരക്ഷ കളും ധരിക്കാൻ ഇഷ്ടപ്പെടുന്നത് ഇതിൽ വരുമോ? നബി(സ) പറഞ്ഞു: അല്ലാഹു സുന്ദരനാ ണ്, അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യത്തെ നിരാകരിക്കുന്നതും മനുഷ്യരെ താഴ്ത്തിക്കാണുന്നതുമാണ് അഹങ്കാരമെന്നത്.
സഹിഹ് മുസ്ലിം 91 : സഹിഹ്
യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.
ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
malayalam teaching students in jeddah