സൽ ഗുണങ്ങൾ

                           اليَدُ العُلْيَا خَيْرٌ مِنَ اليَدِ السُّفْلَى

                                           13 ദാനധർമ്മങ്ങളുടെ മഹത്വം

ഇബ്‌നു ഉമർ(റ) നിവേദനം: നബി(സ) പറഞ്ഞു: താഴെയുള്ള കയ്യിനേക്കാൾ  മുകളിലുള്ള കൈയാണ് ശ്രേഷ്ഠം,  മുകളിലെ കൈ  നൽകുന്നതും താഴത്തെ കൈ ചോദിക്കുന്നതുമാണ്.

                                       സഹീഹ് അൽ-ബുഖാരി 1429, മുത്തഫഖുൻ അലൈഹി

ينَما رجلٌ يمشي بِطريقٍ اشتَدَّ بهِ العَطشُ، فوجدَ بئرًا فنزلَ فيها، فشرِبَ ثمَّ خرجَ، فإذا كلبٌ يلهَثُ، يأكُلُ الثرَى من العَطشِ، فقال الرَّجُلُ: لقد بلغَ هذا الكلبُ من العَطشِ مِثلَ الَّذي كان بلغَني، فنزلَ البِئرَ فملأَ خُفَّهُ ثمَّ أمسكَه بفِيهِ فسَقَى الكلبَ، فشكرَ اللهُ لهُ، فغَفرَ لهُ. قالوا: يا رسولَ اللهِ، وإنَّ لنا في البهائمِ أجرًا؟ قال: في كُلِّ كَبِدٍ رطبَةٍ أجرٌ

ജീവജാലങ്ങളിലെല്ലാം പ്രതിഫലം

അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: ഒരു യാത്രയ്ക്കിടെ ഒരു മനുഷ്യൻ ദാഹ പരവശനായി, ഒരു കിണർ കണ്ടെത്തിയപ്പോൾ അതിൽ ഇറങ്ങി അയാൾ വെള്ളം കുടിച്ചു. പുറത്തിറങ്ങി നോക്കിയപ്പോൾ ഒരു നായ ദാഹിച്ചു വലഞ്ഞ്  നാവ് കൊണ്ടു നിലം നക്കുന്നതാണ് അയാൾക്കു കാണാൻ കഴിഞ്ഞത്. ആ മനുഷ്യൻ പറഞ്ഞു: ഞാൻ ദാഹം അനുഭവിച്ചതുപോലെ ഈ നായയും ദാഹം അനുഭവിക്കുന്നുണ്ട്, അയാൾ തിരിച്ചു കിണറ്റിലേക്ക് തന്നെയിറങ്ങി  പാദരക്ഷയിൽ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചു പിടിച്ചു മുകളിലേക്ക് കയറി.  എന്നിട്ട് നായയ്ക്ക് കുടിക്കാൻ കൊടുത്തു. ഈ പ്രവൃത്തിയെ അള്ളാഹു അഭിനന്ദിക്കുകയും അയാളുടെ പാപങ്ങൾ  പൊറുത്തു കൊടുക്കുകയും ചെയ്തു.

"അല്ലാഹുവിന്റെ ദൂതരേ, മൃഗങ്ങൾക്ക് നൽകുന്നതിൽ പോലും  പ്രതിഫലമുണ്ടോ?" പ്രവാചകൻ പറഞ്ഞു:

പച്ച കരളുള്ള എല്ലാ ജീവജാലങ്ങളിലും ദാനധർ മ്മത്തിനുള്ള പ്രതിഫലമുണ്ട്.

സഹിഹ് അൽ-ബുഖാരി 6009, മുത്തഫഖുൻ അലൈഹി

لا تحْقِرَنَّ من المعرُوفِ شيْئًا ، ولوْ أنْ تلْقَى أخاكَ بوجْهٍ طلْقٍ

                                              ജാബിർ ഇബ്‌നു അബ്ദുല്ല റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:

ഏതൊരു പുണ്യ പ്രവർത്തിയും ദാനമാണ്. നിങ്ങളുടെ സഹോദരനെ പ്രസന്നമായ മുഖത്തോടെ കണ്ടുമുട്ടുന്നത് പോലും ഒരു പുണ്യ കർമ്മമാണ്.  

                                             സുനൻ അൽ-തിർമിദി 1970, സാഹിഹ്

20       വിട്ടു വീഴ്ച മുഖേന ഒരാളുടെയും പദവി  അല്ലാഹു ഉയർത്താതിരുന്നിട്ടില്ല

 ما نَقَصَتْ صَدَقةٌ مِن مالٍ، وما زادَ اللَّهُ عَبْدًا بعَفْوٍ إلَّا عِزًّا، وما تَواضَعَ أحَدٌ للَّهِ إلَّا رَفَعَهُ اللَّهُ
അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു:

ദാനധർമ്മം മുഖേന സമ്പത്ത് കുറയുന്നില്ല, വിട്ടു വീഴ്ച മുഖേന ഒരാളുടെയും പദവി  അല്ലാഹു ഉയർത്താതിരുന്നിട്ടില്ല. അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി വിനയാന്വിതരാകുന്നവരുടെ പദവിയെ  അല്ലാഹു ഉയർത്തുക തന്നെ ചെയ്യും.

സഹീഹ് മുസ്ലിം 2588, സഹിഹ്

         19      ഒരു കാരക്ക ചുള കൊണ്ടെങ്കിലും നരകത്തിൽ നിന്ന് രക്ഷപ്പെടുക

اتَّقوا النَّار ولو بشِقِّ تمرةٍ فإنْ لم تجِدوا فبكلمةٍ طيِّبةٍ 

        അദിയ്  ഇബ്നു ഹാതിം റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ(സ) പറയുകയുണ്ടായി: ഒരു ഈത്തപ്പഴത്തിന്റെ പകുതി നൽകിയാണെങ്കിലും നിങ്ങൾ നരകാഗ്നിയിൽ നിന്ന് സ്വശരീരങ്ങളെ കാത്തുസൂക്ഷിക്കുക. അതിനും കഴിയുന്നില്ലെങ്കിൽ, ഒരു നല്ല വാക്ക് കൊണ്ടെങ്കിലും നിങ്ങൾ നരകത്തീയിൽ നിന്നു രക്ഷ നേടുക.

സഹിഹ് അൽ-ബുഖാരി 6540, മുത്തഫഖുൻ അലൈഹി

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top