നീതിമാന്മാർ മഹാഭാഗ്യവാന്മാർ
إنَّ المُقْسِطِينَ عِنْدَ اللهِ علَى مَنابِرَ مِن نُورٍ، عن يَمِينِ الرَّحْمَنِ عزَّ وجلَّ -وكِلْتا يَدَيْهِ يَمِينٌ- الَّذِينَ يَعْدِلُونَ فيحُكْمِهِمْ وأَهْلِيهِمْ وما وَلُوا.
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു:
നീതി പാലിക്കുന്നവർ അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെ വലതു വശത്ത് പ്രകാശത്തി ന്റെ ഇരിപ്പിടങ്ങളിലായിരിക്കും.
അവന്റെ ഇരുകരങ്ങളും വലത്തേതു തന്നെ യാണ്. തങ്ങളുടെ വിധികളിലും കുടുംബത്തിലും തീരുമാനങ്ങളിലും മറ്റു കാര്യങ്ങളിലും നീതി പാലിക്കുന്നവരായിരിക്കുമവർ.
സഹിഹ് മുസ്ലിം 4493: സഹീഹ്