إِنِّي لَمْ أُبْعَثْ لَعَّانًا وَإِنَّمَا بُعِثْتُ رَحْمَةً
അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: ആളുകൾ നബിയോട് "അല്ലാഹുവിന്റെ ദൂതരേ, വിഗ്രഹാരാധകർക്കെതിരെ നിങ്ങൾ പ്രാർത്ഥിക്കുക!" അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: ശാപം ചൊരിയാനല്ല എന്നെ അയച്ചിരിക്കു ന്നത്, പകരം കാരുണ്യമായിട്ടാണ്.
സഹീഹ് മുസ് ലിം 2599, സഹീഹ്
അബ്ദുല്ലാഹിബ്നു അംർ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:
الرَّاحِمُونَ يَرْحَمُهُمْ الرَّحْمَنُ ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ
കരുണയുള്ളവരോട് പരമകാരുണികൻ കരുണ കാണിക്കും. നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.
സുനൻ അൽ-തിർമിദി 1924, ഗ്രേഡ്: സഹീഹ്
അബൂഹുറൈറ(റ) നബി(സ)യിൽ നിന്നു പറയുന്നു:
كُنْ وَرِعًا تَكُنْ أَعْبَدَ النَّاسِ وَكُنْ قَنِعًا تَكُنْ أَشْكَرَ النَّاسِ وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُؤْمِنًا وَأَحْسِنْ جِوَارَ مَنْ جَاوَرَكَ تَكُنْ مُسْلِمًا وَأَقِلَّ الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ
നിങ്ങൾ കൂടുതൽ സൂക്ഷ്മത പാലിക്കുക നിങ്ങളായിരിക്കും ഏറ്റവും സ്വാലിഹായ വ്യക്തി, നിങ്ങൾ ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്നവനാകുക നിങ്ങൾ ആളുകളിൽ ഏറ്റവും നന്ദിയുള്ളനായി മാറും നിങ്ങൾ സ്വയം ഇഷ്ടപ്പെടുന്നത് മറ്റുള്ളവർക്കും ആഗ്രഹിക്കുക നിങ്ങൾ യഥാർത്ഥ വിശ്വാസിയാകും. അയൽക്കാരോട് നന്നായി പെരുമാറുക നിങ്ങൾ ഒരു മുസ്ലീമായിരിക്കും. കുറച്ച് മാത്രം ചിരിക്കുക അമിതമായ ചിരി ഹൃദയത്തെ മരവിപ്പിക്കും.
സുനൻ ഇബിനു മാജ 4217. സ്വഹീഹ്
ഹദീസ് നമ്പർ 2
ആഇശ(റ) നബി(സ)യിൽ നിന്നു പറയുന്നു:
إِنَّ مِنْ أَكْمَلِ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا وَأَلْطَفُهُمْ بِأَهْلِهِ
പരിപൂർണ വിശ്വാസമെത്തുന്നവർ ഏറ്റവും നല്ല സ്വഭാവമുള്ളവരും ഇണകളോട് ലോലമായി പെരുമാറുകയും ചെയ്യുന്നവരാകുന്നു.
(സുനനു തിർമിദി 2612)
ഹദീസ് നമ്പർ 1
അബ്ദുല്ലാഹിബ്നു അംറ് നബി(സ)യിൽ നിന്നു പറയുന്നു:
مَنْ أَحَبَّ أَنْ يُزَحْزَحَ عَنْ النَّارِ وَيَدْخُلَ الْجَنَّةَ فَلْتُدْرِكْهُ مَنِيَّتُهُ وَهُوَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ وَيَأْتِي إِلَى النَّاسِ مَا يُحِبُّ أَنْ يُؤْتَى إِلَيْهِ
നരകത്തിൽ നിന്ന് ഇഴഞ്ഞു നീങ്ങിയെങ്കിലും സ്വർഗ ത്തിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർ മരണമെത്തുന്ന സമയത്ത് അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്ന അവസ്ഥയിലായിരിക്കട്ടെ. തനിക്കു ആളുകൾ നൽകാനുദ്ദേശിക്കുന്ന രീതിയിൽ അവൻ മറ്റുള്ളവർക്ക് നൽകുകയും ചെയ്യട്ടെ.
(സ്വഹീഹ് മുസ് ലിം 1844)
യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.
ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
malayalam teaching students in jeddah