AL-USWUL ATH-THALATHA
الْمَرْتَبَةُ الثَّالِثَةُ: الإِحْسَانُ
[رُكْنٌ وَاحِدٌ كما فى الحديث: [أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِن لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ
وَالدَّلِيلُ قَوْلُهُ تَعَالَى
إِنَّ اللَّهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ} النحل:128}
:وقَوْلُهُ تَعَالَى
وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ الَّذِي يَرَاكَ حِينَ تَقُومُ وَتَقَلُّبَكَ فِي السَّاجِدِينَ إِنَّهُ هُوَ السَّمِيعُ الْعَلِيمُ} الشعراء:217-220}
:وقَوْلُهُ تَعَالَى
وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ} يونس:64}
وَالدَّلِيلُ مِنَ السُّنَّةِ حَدِيثُ جِبْرِيلَ الْمَشْهُورُ
عَنْ عُمَرَ بنِ الْخَطَّابِ (رضي الله عنه) قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ النَّبِيِّ ﷺ إِذْ طَلَعَ عَلَيْنَا رَجُلٌ، شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلا يَعْرِفُهُ مِنَّا أَحَدٌ، فَجَلَسَ إِلَى النَّبِيِّ صلى الله عليه وآله وسلم فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ، وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنِ الإِسْلامِ فَقَالَ: [أَنْ تَشْهَدَ أَنْ لا إلٰه إِلا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيمَ الصَّلاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إِنْ اسْتَطَعْتَ إِلَيْهِ سَبِيلا] .قَالَ: صَدَقْتَ. فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ. قَالَ: أَخْبِرْنِي عَنِ الإِيمَانِ. قَال: [أَنْ تُؤْمِنَ بِاللهِ، وَمَلائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ] قَالَ: صَدَقْتَ. قَالَ: أَخْبِرْنِي عَنِ الإِحْسَانِ. قَال: [أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ] قَالَ: أَخْبِرْنِي عَنِ السَّاعَةِ. قَالَ: [مَا الْمَسْؤُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ] .قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا. قَالَ: [أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ] .قَالَ: فَمَضَى، فَلَبِثْنَا مَلِيَّا، فَقَالَ: [يَا عُمَرُ أَتَدْرُونَ مَنِ السَّائِلِ؟] قُلْنَا: اللهُ وَرَسُولُهُ أَعْلَمُ، قَالَ: [هَذَا جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ أَمْرَ دِينِكُم
الْمَرْتَبَةُ الثَّالِثَةُ: മൂന്ന്: ഇഹ് സാൻ
ഹദീസുകളിൽ വന്നതു പോലെ അതിന് ഒരു റുക്ൻ മാത്രമാണുള്ളത്, അല്ലാഹുവിനെ കാണുന്നതു പോലെ നീ അവനെ ആരാധിക്കുക, നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.
ഖുർആനിൽ അല്ലാഹു പറയുകയുണ്ടായി തീർച്ചയായും അല്ലാഹു സൂക്ഷ്മാലുക്കളോടൊപ്പവും മുഹ്സിനുകളുടെയും കൂടെയാകുന്നു. (നഹ്ൽ )
പ്രതാപിയും കാരുണ്യവാനുമായവനിൽ നീ ഭരമേൽപിക്കുക, നീ എഴുന്നേറ്റു നിൽക്കുമ്പോഴും(നമസ്കാരം) സാഷ്ടാംഗം ചെയ്യുന്നവരോടൊപ്പമുള്ള നിൻ്റെ ചനലങ്ങളും കാണുന്നവനാണവൻ. തീർച്ചയായും അവൻ കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.(ശുഅറ )
നീ ഏതൊരു കാര്യത്തിൽ വ്യാപൃതനാകുമ്പോഴും ഖുർആൻ പാരായണം ചെയ്യുമ്പോഴും നാം നിങ്ങളോടൊപ്പം നിങ്ങളതിൽ മുഴുകുമ്പോഴെല്ലാം അതിനു സാക്ഷിയായിരുന്നു.(യൂനുസ് )
ജിബ് രീലിൻ്റെ ഹദീസിൽ ഇങ്ങനെ കാണാം:
ഉമര്‍ നിവേദനം. അദ്ദേഹം പറഞ്ഞു: പ്രവാചകനോടൊത്ത് ഞങ്ങള്‍ ഒരു ദിവസം ഇരിക്കുകയായിരുന്നു അപ്പോള്‍ തൂവെള്ള വസ്ത്രധാരിയായ കറുത്ത മുടിയുള്ള ഒരാള്‍ ഞങ്ങ ളുടെ അടുത്തേക്കു കടന്നു വന്നു. ഞങ്ങളിലാര്‍ക്കും അയാളെ പരിചയമുണ്ടായിരുന്നില്ല യാത്രക്കാരന്‍റെ ലക്ഷണങ്ങളൊന്നും അയാളില്‍ കണ്ടതുമില്ല, നബി?യുടെ സമീപത്തു വന്നിരുന്നു. തന്‍റെ കാല്‍മുട്ടുകള്‍ നബി യുടെ മുട്ടുകളിലേക്കും കൈകള്‍ തന്‍റെ തുടകളിലും വെച്ച് അയാള്‍ ചോദിച്ചു: മുഹമ്മദ് ഇസ്ലാം എന്താണെന്ന് എനിക്കു അറിയിച്ചു തരിക. നബിപറയുകയുണ്ടായി: ഇസ്ലാമെന്നാല്‍ അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുകയും നമസ്കാരം നില നിര്‍ത്തുകയും സകാത്തു നല്‍കുകയും റമദാന്‍ നോമ്പു അനുഷ്ഠിക്കുകയും കഴിയുമെ ങ്കില്‍ (പുണ്യ)ഗേഹത്തിലേക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ പോകുകയും ചെയ്യുക എന്നതാകുന്നു. അയാള്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞതു ശരി തന്നെ.
അയാള്‍ ചോദിച്ചു എന്നാല്‍ ഈമാന്‍ എന്താണെന്നു നിങ്ങള്‍ അറിയിച്ചു തരിക. അപ്പോള്‍ നബിപറയുകയുണ്ടായി: ഈമാനെന്നാല്‍ അല്ലാഹുവിലും, അവന്‍െറ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും, ദൂതډാരിലും, അന്ത്യ ദിനത്തിലും, വിധിയി ലും (സന്തോഷ കരമാണെങ്കിലും,പ്രയാസകരമായിരുന്നാലും) വിശ്വസിക്കലാകുന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞതു ശരി തന്നെ.
അയാള്‍ ചോദിച്ചു: ഇഹ്സാന്‍ എന്നാല്‍ എന്താണെന്ന് എനിക്കു അറിയിച്ചു തരി ക. അപ്പോള്‍ നബി പറയുകയുണ്ടായി: നീ അല്ലാഹുവിനെ കാണുന്ന രൂപത്തില്‍ അവനെ ആരാധിക്കുക; നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.
അയാള്‍ ചോദിച്ചു: എന്നാല്‍ അന്ത്യദിനത്തിനെ സംബന്ധിച്ച് (എപ്പോഴാകുന്നു അ തു സംഭ വിക്കുകയെന്ന്) എനിക്കു അറിയിച്ചു തരിക. നബി?പറയുകയുണ്ടായി: ചോദ്യകര്‍ത്താ വിനെക്കാള്‍ ആ വിഷയത്തില്‍ ചോദിക്കപ്പെട്ടവന്‍ അറിവുള്ളവനല്ല.
അയാള്‍ വീണ്ടും ചോദിച്ചു: എന്നാല്‍ അതിന്‍റെ അടയാളങ്ങള്‍ അറിയിച്ചു തരിക. നബി?പറയുകയുണ്ടായി: അടിമസ്ത്രീ യജമാനത്തിയെ പ്രസവിക്കുന്നതായി നീ കാണുക, നഗ്ന പാദരും വസ്ത്രമില്ലാത്തവരുമായ ദരിദ്രരായ ആട്ടിടയډാര്‍ കെട്ടിട ങ്ങളുടെ ഉയരം കൂട്ടു ന്നതില്‍ പരസ്പരം മത്സരിക്കുന്നത് നീ കാണുക എന്നിവ യാകുന്നു. അതു കഴിഞ്ഞ് അയാള്‍ പോയി മറഞ്ഞു.
ഞാന്‍ അവിടെ തന്നെ കുറച്ചു നേരം തങ്ങി. അപ്പോള്‍ നബി?എന്നോട് ചോദിക്കു കയുണ്ടായി: ഉമര്‍! അതാരാണു ചോദ്യകര്‍ത്താവെന്നു നിനക്കറിയുമോ? ഞാന്‍ പ റഞ്ഞു: അല്ലാഹുവിനും അവന്‍റെ ദൂതനുമറിയാം.നബി?പറഞ്ഞു: അതു ജിബ്രീല്‍ ആയിരുന്നു നിങ്ങളുടെ ദീന്‍ പഠിപ്പിക്കാന്‍ നിങ്ങളുടെയടുക്കല്‍ വന്നതായിരുന്നു.
സ്വഹീഹു മുസ്ലിം (ഹദീസ്:8)