AL-USWUL ATH-THALATHA
الْمَرْتَبَةُ الثَّانِيَةُ: الإِيمَانُ
وَهُوَ:
[بِضْعٌ وَسَبْعُونَ شُعْبَةً، فَأَعْلاهَا قَوْلُ لا إلٰه إِلا اللهُ، وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنْ الإِيمَانِ]
وَأَرْكَانُهُ سِتَّةٌ كما فى الحديث:
أَنْ تُؤْمِنَ بِاللهِ، وَمَلائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ] رواه مسلم]
:وَالدَّلِيلُ عَلَى هَذِهِ الأَرْكَانِ السِّتَةِ قَوْلُهُ تَعَالَى
لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ} البقرة:177}
:ودليل القدر قَوْلُهُ تَعَالَى
إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ} القمر:49}
രണ്ടാമത്തെ പദവി ഈമാൻالمرتبة الثانية
ഈമാനിനു എഴുപതോളം ശാഖകളുണ്ട് , അല്ലാഹുവിൽ വിശ്വസിക്കുകയെന്നത് അതിൻ്റെ ഏറ്റവും മുകളിലെ ശാഖയും വഴിയിൽ നിന്നു ഉപദ്രവം നീക്കുന്നത് അതിൻ്റെ ചെറിയ ശാഖയുമാണ്. ലജ്ജ ഈമാനിൻ്റെ ഭാഗമാണ്.
അതിന് ആറു ഘടകങ്ങളുണ്ട്.
അല്ലാഹുവിലും മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യനാളിലും വിധിയിലെ നന്മയിലും തിന്മയിലും വിശ്വസിക്കുകയെന്നതാണ് അവകൾ.
അവ വിശ്വാസത്തിൻ്റെ ഘടകങ്ങളാണെന്നതിന് തെളിവ് താഴെ പറയുന്ന സൂക്തമാണ്.
നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, ...ചെയ്യുക എന്നാതാകുന്നു (ബഖറ 177)
ഖദറിലുള്ല വിശ്വാസത്തിനു തെളിവ്
നാം എല്ലാം സൃഷ്ടിച്ചിട്ടുള്ളത് ഒരു നിർണിത തോതനുസരിച്ചു മാത്രമാകുന്നു.
എന്ന വചനമാണ്. (ഖമർ 49)