AL-USWUL ATH-THALATHA
الأَصْلُ الثَّانِي: مَعْرِفَةُ دِينِ الإِسْلامِ بِالأَدِلَّةِ
وَهُوَ :الاسْتِسْلامُ للهِ بِالتَّوْحِيدِ، وَالانْقِيَادُ لَهُ بِالطَّاعَةِ، وَالْبَرَاءَةُ مِنَ الشِّرْكِ وَأَهْلِهِ، وَهُوَ ثَلاثُ مَرَاتِبَ: الإسْلامُ، وَالإِيمَانُ، وَالإِحْسَانُ. وَكُلُّ مَرْتَبَةٍ لَهَا أَرْكَانٌ
المرتبة الأولى: الإسلام
:فَأَرْكَانُ الإِسْلامِ خَمْسَةٌ
شَهَادَةُ أَن لا إلٰه إِلا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقَامُ الصَّلاةِ، وَإِيتَاء الزَّكَاةِ، وَصَوْمُ رَمَضَانَ، وَحَجُّ بَيْتِ اللهِ الْحَرَام
:فَدَلِيلُ الشَّهَادَةِ قَوْلُهُ تَعَالَى
شَهِدَ اللَّـهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَـٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ} آل عمران:18}
وَمَعْنَاهَا :لا مَعْبُودَ بِحَقٍّ إلا اللهُ، وَحَدُّ النَّفْيِ مِنْ الإِثْبَاتِ ((لَا إِلَـٰهَ)) نَافِيًا جَمِيعَ مَا يُعْبَدُ مِنْ دُونِ اللهِ ((إلاَّ الله)) مُثْبِتًا الْعِبَادَةَ للهِ وَحْدَهُ لا شَرِيكَ لَهُ فِي عِبَادَتِهِ، كَمَا أَنَّهُ لَيْسَ لَهُ شَرِيكٌ فِي مُلْكِهِ
:وَتَفْسِيرُهَا الَّذِي يُوَضِّحُهَا قَوْلُهُ تَعَالَى
وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ الزخرف:26-28
:وقَوْلُهُ تَعَالَى
قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّـهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّـهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ آل عمران:64
:وَدِليلُ شَهَادَةِ أَنَّ مُحَمَّدًا رَسُولُ اللهِ قَوْلُهُ تَعَالَى
لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ} التوبة:128}
وَمَعْنَى شَهَادَة أَنَّ مُحَمَّدًا رَسُولُ الله: طَاعَتُهُ فِيمَا أَمَرَ، وَتَصْدِيقُهُ فِيمَا أَخْبَرَ، واجْتِنَابُ مَا نَهَى عَنْهُ وَزَجَرَ وأَلا يُعْبَدَ اللهُ إِلا بِمَا شَرَعَ
:وَدَلِيلُ الصَّلاةِ، وَالزَّكَاةِ، وَتَفْسِيرُ التَّوْحِيدِ قَوْلُهُ تَعَالَى
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ} البينة:5}
:وَدَلِيلُ الصِّيَامِ قَوْلُهُ تَعَالَى
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ} البقر:183}
:وَدَلِيلُ الْحَجِّ قَوْلُهُ تَعَالَى
وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ اللَّـهَ غَنِيٌّ عَنِ الْعَالَمِينَ} آل عمران:97}
الأَصْلُ الثَّانِي: രണ്ടാമത്തെ അടിത്തറ ദീൻ അറിയൽ
രണ്ടാമത്തെ അടിത്തറ ഇസ് ലാം ദീൻ അതിൻ്റെ പ്രമാണങ്ങളോടെ അറിയുകയെന്നതാകുന്നു.
അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിച്ചു കൊണ്ട് അല്ലാഹുവിൽ വിശ്വസിക്കുകയും പുണ്യകർമങ്ങൾ പ്രവർത്തിച്ചു കൊണ്ട് അവനു കീഴ്പെടുകയും, ശിർക്കിൽ നിന്നും അതിൻ്റെ ആളുകളിൽ നിന്നും അകലം പാലിക്കുകയും ചെയ്യുകയെന്നതുമാകുന്നു. ഇസ് ലാം, ഈമാൻ, ഇഹ്സാൻ എന്നിങ്ങനെ അതിനു മൂന്നു പദവികളുണ്ട്. അവക്കെല്ലാം പ്രത്യേകം ഘടകങ്ങളുമുണ്ട്.
ഒന്ന്: ഇസ് ലാം.
അതിനു അഞ്ചു ഘടകങ്ങളുണ്ട്.
രണ്ടു ശഹാദത്തുകൾ, നമസ്കാരം, സകാത്ത്,നോമ്പ്,ഹജ് എന്നിവയാണത്.
ശഹാദത്തിനുള്ള തെളിവ്,
അല്ലാഹുവും മലക്കുകളും നീതിയോടെ നിൽക്കുന്നഅറിവുള്ലവരും അല്ലാഹുവല്ലാതെ അരാധനകൾ അർഹിക്കുന്നവനില്ലെന്ന് സാക്ഷ്യം വഹി ക്കുന്നു. അവനെല്ലാതെ ആരാധ്യനില്ല, അവൻ യുക്തിജ്ഞനും അറിവുള്ളവനുമാകുന്നു. (ആലുഇംറാൻ 18)
അതിനർത്ഥം അല്ലാഹുവല്ലാതെ ആരാധനയർഹിക്കുന്നവരില്ലെന്നത്രെ. ലാഇലാഹ എന്നത് അല്ലാഹുവല്ലാത്ത മുഴുവൻ ആരാധ്യരുടെയും അർഹത നിഷേധിക്കുകയും ഇല്ലള്ളാഹു എന്നത് അല്ലാഹു മാത്രമേ ്ആരാധനയർഹിക്കുന്നുള്ളുവെന്നത് സാധൂകരിക്കുന്നതുമാണ്.
അല്ലാഹുവിനോടൊപ്പം മറ്റൊരാളും യാതൊന്നും ഉടമപ്പെടുത്തുന്നുമില്ല.
അതു വ്യക്തമാക്കുന്ന സൂക്തങ്ങളിൽ പെട്ടതാണ്
പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക ( എന്ന തത്വത്തിലേക്ക് ) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ ( അല്ലാഹുവിന്ന് ) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.
മുഹമ്മദ് നബി ദുതനാണെന്നതു സാക്ഷ്യം വഹിക്കണമെന്നതിനുള്ള തെളിവ്
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാ ല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.
മുഹമ്മദ് നബി ദൂതനാണെന്ന് അംഗീകരിക്കുകയെന്നാൽ.
നബി യുടെ കൽപനകൾ അനുസരിക്കുകയും നിരോധനങ്ങൾ വെടിയുകയും അറിയിപ്പുകൾ വിശ്വസിക്കുകയും നബിയുടെ നിർദേശമനുസരിച്ചല്ലാതെ ആരാധനകൾ ചെയ്യാതിരിക്കേണ്ടതുമാണ്.
നമസ്കാരം സകാത്ത് എന്നിവക്കും തൌഹീദിൻ്റെ വിശദീകരണത്തിനുമുളള തെളിവ്
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം.
നോമ്പു നിർബന്ധമാണെന്നതിനുള്ള രേഖ
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്.
ഹജ് നിർബന്ധമാണെന്നതിനുളള തെളിവ്
ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.