AL-USWUL ATH-THALATHA
بِسْمِ اللَّهِ الرَّحْمًنِ الرَّحيم
:اعْلمْ رَحِمَكَ اللهُ أَنَّهُ يَجِبُ عَلَيْنَا تَعَلُّمُ أَرْبَع مَسَائِلَ
المسألة الأُولَى: الْعِلْمُ
وَهُوَ مَعْرِفَةُ اللهِ، وَمَعْرِفَةُ نَبِيِّهِ (صَلَّى اللهُ عَلَيْهِ وآله وَسَلَّمَ) وَمَعْرِفَةُ دِينِ الإِسْلامِ بالأَدِلَّةِ
المسألة الثَّانِيَة :الْعَمَلُ بِهِ
المسألة الثَّالِثَةُ :الدَّعْوَةُ إِلَيْهِ
المسألة الرَّابِعَةُ :الصَّبْرُ عَلَى الأَذَى فِيهِ
وَالدَّلِيلُ قَوْلُهُ تَعَالَى
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
{وَالْعَصْرِ إِنَّ الْإِنسَانَ لَفِي خُسْرٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ}
قَالَ الشَّافِعيُّ (رَحِمَهُ اللهُ): لَوْ مَا أَنْزَلَ اللهُ حُجَّةً عَلَى خَلْقِهِ إِلا هَذِهِ السُّورَةَ لَكَفَتْهُمْ
وَقَالَ البُخَارِيُّ رَحِمَهُ اللهُ: بَابُ: العِلْمُ قَبْلَ القَوْلِ وَالْعَمَلِ
وَالدَّلِيلُ قَوْلُهُ تَعَالَى
{فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ وَاسْتَغْفِرْ لِذَنبِكَ}
فَبَدَأَ بِالْعِلْمِ قَبْلَ القَوْلِ وَالعَمَلِ
മുഖവുര: നാലു അടിസ്ഥാന വിഷയങ്ങൾ
അറിയുക, അല്ലാഹുനിങ്ങളെ അനുഗ്രഹിക്കട്ടെ, നാലു കാര്യങ്ങൾ പഠിക്കൽ നമുക്ക് നിർബന്ധമാണ്.
ഒന്ന് അറിവ് നേടൽ
അതായത്, അല്ലാഹുവിനെ സംബന്ധിച്ചും അവൻ്റെ ദൂതനെ സംബന്ധിച്ചും അവൻ്റെ ദീനിനെകുറിച്ചുമുള്ള പ്രാമാണികമായ അറിവ്.
രണ്ട് : അറിവിനനുസരിച്ചുള്ള കർമങ്ങൾ
മൂന്ന് : അതിലേക്കുള്ള പ്രബോധനം
നാല് : തദ് വിഷയങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഉപദ്രവങ്ങളിൽ ക്ഷമ പുലർത്തൽ
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:
കാലം തന്നെ സത്യം മനുഷ്യ കുലം നാശത്തിലാകുന്നു.
സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ
ഇമാം ശാഫിഈ പറയുകയുണ്ടായി: ഈ സൂറത്തൊഴികെ മറ്റൊന്നും അല്ലാഹു അവതരിപ്പിച്ചിരുന്നില്ലെങ്കിൽ പോലും ഇതു തന്നെ സൃഷ്ടികൾക്കെതിരിലുള്ള ഒരു തെളിവായി മാറുമായിരുന്നു.
ഇമാം ബുഖാരി പറയുന്നു: അധ്യായം ഏതൊരു കാര്യത്തിലും വാക്കിനും പ്രവർത്തിക്കും മുമ്പായി അറിവുണ്ടായിരിക്കൽ
അല്ലാഹുവിൻ്റെ വചനം അതിനു രേഖയാണ്.
അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നു നീ അറിയുകയും നിൻ്റെയും വിശ്വാസികളുടെയും പാപമോചനത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
ഈ സൂക്തത്തിൽ പ്രവർത്തിക്കു മുമ്പ് പഠിക്കുവാനാണ് പറഞ്ഞിരിക്കുന്നത് (അല്ലാഹു കൽപിക്കുന്നത് അതാണ്)