KITAAB AT-TAWHIID



باب فضل التوحيد وما يكفر من الذنوب

وقول الله تعالى: {الَّذِينَ آمَنُواْ وَلَمْ يَلْبِسُواْ إِيمَانَهُم بِظُلْمٍ} ( )الآية

عن عبادة بن الصامت رضي الله عنه قال: قال رسول الله صلى الله عليه وسلم: [من شهد أن لا إله إلا الله وحده لا شريك له، وأن محمداً عبده ورسوله، وأن عيسى عبد الله ورسوله وكلمته ألقاها إلى مريم وروح منه، والجنة حق، والنار حق أدخله الله الجنة على ما كان من العمل].    أخرجاه

[ولهما في حديث عتبان: [فإن الله حرم على النار من قال: لا إله إلا الله يبتغي بذلك وجه الله
وعن أبي سعيد الخدري رضي الله عنه عن رسول الله صلى الله عليه وسلم قال: [قال موسى: يا رب، علمني شيئاً أذكرك وأدعوك به. قال: يا موسى: قل لا إله إلا الله. قال: يا رب كل عبادك يقولون هذا. قال: يا موسى، لو أن السموات السبع وعامرهن غيري، والأرضين السبع في كفة، ولا إله الله في كفة، مالت بهن لا إله الله]     [رواه ابن حبان، والحاكم وصححه
وللترمذي وحسنه عن أنس رضي الله عنه: سمعت رسول الله صلى الله عليه وسلم يقول: [قال الله تعالى: يا ابن آدم؛ لو أتيتني بقراب الأرض خطايا، ثم لقيتني لا تشرك بي شيئاً لأتيتك بقرابها مغفرة
:فيه مسائل

الأولى: سعة فضل الله

الثانية: كثرة ثواب التوحيد عند الله

الثالثة: تكفيره مع ذلك للذنوب

الرابعة: تفسير الآية (82) التي في سورة الأنعام

الخامسة: تأمل الخمس اللواتي في حديث عبادة

السادسة: أنك إذا جمعت بينه وبين حديث عتبان وما بعده تبين لك معنى قول: (لا إله إلا الله) وتبين لك خطأ المغرورين

السابعة: التنبيه للشرط الذي في حديث عتبان

الثامنة: كون الأنبياء يحتاجون للتنبيه على فضل لا إله إلا الله

التاسعة: التنبيه لرجحانها بجميع المخلوقات، مع أن كثيراً ممن يقولها يخف ميزانه

العاشرة: النص على أن الأرضين سبع كالسموات

الحادية عشرة: أن لهن عماراً

الثانية عشرة: إثبات الصفات، خلافاً للأشعرية

الثالثة عشرة: أنك إذا عرفت حديث أنس، عرفت أن قوله في حديث عتبان: [فإن الله حرم على النار من قال لا إله إلا الله، يبتغي بذلك وجه الله] أنه ترك الشرك، ليس قولها باللسان

الرابعة عشرة: تأمل الجمع بين كون عيسى ومحمد عبدي الله ورسوليه

الخامسة عشرة: معرفة اختصاص عيسى بكونه كلمة الله

السادسة عشرة: معرفة كونه روحاً منه
السابعة عشرة: معرفة فضل الإيمان بالجنة والنار

[الثامنة عشرة: معرفة قوله: [على ما كان من العمل

التاسعة عشرة: معرفة أن الميزان له كفتان

العشرون: معرفة ذكر الوجه


 ഒന്ന്: തൗഹീദിന്‍റെ മഹത്വം

(വിശ്വസിക്കുകയും; തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടി ക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ, അവര്‍ക്കാണ് നിര്‍ഭയത്വം ഉള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗ്ഗം പ്രാപിച്ചവര്‍.)(വി.ക്വു. 6:82)

ഉബാദത്ത് ഇബ്നു സ്വാമിത്ത്  വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു:


അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും, തീര്‍ച്ചയായും മുഹമ്മദ് അല്ലാഹു വിന്‍റെ ദാസനും ദൂതനും ആണെന്നും, തീര്‍ച്ചയായും ഈസാ അല്ലാഹുവിന്‍റെ ദാസനും ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടു കൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരാത്മാവുമാണെന്നും, സ്വര്‍ഗ്ഗം സത്യമാണെന്നും, നരകം സത്യമാണെന്നും, ആര് സാക്ഷ്യംവഹിച്ചുവോ, അവനെ താന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചുള്ള (സ്വര്‍ഗ്ഗീയപദവികളിലായി) അല്ലാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. (ബുഖാരി:, മുസ്ലിം)


ഇത്ബാന്‍ വില്‍നിന്നും നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു

നിശ്ചയം അല്ലാഹു, 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും അതിലൂടെ അല്ലാഹുവിന്‍റെ വജ്ഹ് ആഗ്രഹിക്കുകയും ചെയ്തവരെ നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു(ബുഖാരി, മുസ്ലിം)

അബൂസഈദ് അല്‍ഖുദ് രി വില്‍നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു:

മൂസ പറഞ്ഞു: എന്‍റെ റബ്ബേ, നീ എന്നെ വല്ലതും പഠിപ്പിക്കേണമേ; അതുകൊണ്ട് എനിക്ക് നിന്നോട് ദുആ ഇരക്കുവാനും നിനക്കു ദിക്റു ചെയ്യുവാനും. (അല്ലാഹു) പറഞ്ഞു: മൂസാ താങ്കള്‍ പറയുക: 'ലാ ഇലാഹ ഇല്ലല്ലാഹ്'. അദ്ദേഹം പറഞ്ഞു: എന്‍റെ റബ്ബേ, നിന്‍റെ എല്ലാ ദാസന്മാരും ഇതു പറയുന്നു. (അല്ലാഹു) പറഞ്ഞു: മൂസാ നിശ്ചയം, ഏഴ് ആകാശങ്ങളും, ഞാന്‍ ഒഴികെയുള്ള അവയില്‍ വസിക്കുന്നവയും, ഏഴ് ഭൂമികളും ഒരു തട്ടിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' മറ്റൊരു തട്ടിലും ആണെങ്കില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' (വെച്ച തട്ട് ഭാരത്താല്‍) ചായുന്നതാണ്.
അനസ്വി ല്‍നിന്നും നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു:

അല്ലാഹു പറഞ്ഞു: ആദമിന്‍റെ പുത്രാ നീ ഭൂമിയോളം പാപങ്ങളുമായി എന്‍റെ അരികില്‍ വരുകയും പിന്നീട് നീ എന്നില്‍ ഒന്നും പങ്കുചേര്‍ക്കാത്തവനായി എന്നെ കണ്ടുമുട്ടുകയും ചെയ്താല്‍ ഭൂമിയോളം മഗ്ഫിറത്തുമായി ഞാന്‍ നിന്‍റെ അരികില്‍ വരുകതന്നെ ചെയ്യും.

 

ഈ അദ്ധ്യായം ഉള്‍ക്കൊണ്ട വിഷയങ്ങള്‍:

 

അല്ലാഹു യുടെ ഔദാര്യത്തിന്‍റെ വിശാലത.


അല്ലാഹു യുടെ അടുത്ത് തൗഹീദിനുള്ള പ്രതിഫലവര്‍ദ്ധനവ്.


പ്രതിഫലം അതിമഹത്തരമാണെന്നതോടൊപ്പം അത് പാപങ്ങളെമായിക്കും.


സൂറത്ത് അന്‍ആമിലെ 82ാം ആയത്തിന്‍റെ തഫ്സീര്‍.


ഉബാദത് വിന്‍റെ ഹദീഥിലെ അഞ്ച് വിഷയങ്ങള്‍ താങ്കള്‍ നിരീക്ഷണവിധേയമാക്കുക.


താങ്കള്‍ ഉബാദത് വിന്‍റെ ഹദീഥും ഇത്ബാന്‍ വിന്‍റെ ഹദീഥും ശേഷം പറയപ്പെട്ട ഹദീഥുകളും 'ജംഅ് ' ചെയ്താല്‍ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്നതിന്‍റെ അര്‍ത്ഥം താങ്കള്‍ക്ക് വ്യക്തമാകും; വഞ്ചിതരുടെ പിഴവും താങ്കള്‍ക്ക് ബോദ്ധ്യപ്പെടും.


ഇത്ബാന്‍ വിന്‍റെ ഹദീഥിലുള്ള നിബന്ധനയെ ഉണര്‍ത്തല്‍.


'ലാ ഇലാഹ ഇല്ലല്ലാഹു' വിന്‍റെ മഹത്വം അമ്പിയാക്കളെ പോലും ഉണര്‍ത്തല്‍ ആവശ്യമാണ്.


മുഴുസൃഷ്ടികളേക്കാളും ' ലാ ഇലാഹ ഇല്ലല്ലാഹ് ' വിന് തൂക്കം കൂടുതലാണെന്നകാര്യം

ഉണര്‍ത്തല്‍. എന്നാല്‍ അവ ഏറ്റുപാടുന്ന സിംഹജനങ്ങളും അതിന്‍റെ തൂക്കം കുറക്കുന്നു.


ആകാശങ്ങളെപ്പോലെ ഭൂമിയും ഏഴെണ്ണമാണെന്നതിന്‍റെ ഖണ്ഡിതമായ തെളിവ്.

ആകാശങ്ങളില്‍ വസിക്കുന്നവര്‍ ഉണ്ട്, തീര്‍ച്ച.


അശ്അരീ മദ്ഹബുകാര്‍ക്കെതിരായി അല്ലാഹു യുടെ വിശേഷണങ്ങളെ സ്ഥിരീകരിക്കല്‍. (അശ്അരീ മദ്ഹബുകാര്‍ അല്ലാഹു, സിംഹാസനസ്ഥനാണ് എന്നതുപോലുള്ള വിശേഷണങ്ങളെ നിഷേധിക്കുന്നവരാണ്. വിവ:)


താങ്കള്‍, അനസ് വിന്‍റെ ഹദീഥ് മനസ്സിലാക്കിയാല്‍ ഇത്ബാന്‍ വിന്‍റെ ഹദീഥില്‍ പ്രവാചകന്‍ യുടെ വചനമായ നിശ്ചയം അല്ലാഹു, 'ലാ ഇലാഹാ ഇല്ലല്ലാഹ്' എന്ന് പറയുകയും അതിലൂടെ അല്ലാഹുവിന്‍റെ 'വജ്ഹ്' ആഗ്രഹിക്കുകയും ചെയ്തവരെ നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു. എന്നതിന്‍റെ താല്പര്യം ശിര്‍ക്ക് ഉപേക്ഷിക്കലാണെന്നും അത് കേവലം നാവുകൊണ്ട് പറയല്‍ മാത്രമല്ലെന്നും മനസ്സിലാകും.


അല്ലാഹു യുടെ തിരുദാസന്മാരെന്നും ഈസായെക്കുറിച്ചും മുഹമ്മദ് യെക്കുറിച്ചും'ജംഅ്' ചെയ്തത് നിരീക്ഷിക്കുക.


അല്ലാഹു യുടെ കലിമത്താണെന്നത് കൊണ്ട് ഈസാ യെ പ്രത്യേകമാക്കിയത് മനസ്സിലാക്കല്‍.
ഈസാ?, അല്ലാഹു യില്‍ നിന്നുള്ള 'റൂഹ് ' ആണെന്ന് മനസ്സിലാക്കല്‍.


സ്വര്‍ഗ്ഗത്തിലും നരകത്തിലും വിശ്വസിക്കുന്നതിന്‍റെ ശ്രേഷ്ഠത മനസ്സിലാക്കല്‍.


അവനെ താന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചുള്ള (സ്വര്‍ഗ്ഗീയപദവികളിലായി) അല്ലാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും എന്ന വചനം മനസ്സിലാക്കല്‍.


'മീസാന്' രണ്ട് തട്ടുകളുണ്ടെന്നത് മനസ്സിലാക്കല്‍.


'വജ്ഹ്' (അല്ലാഹു യുടെ തിരുമുഖം)എന്നുപറഞ്ഞത് മനസ്സിലാക്കല്‍.

 

 

 

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top