പേരുമാറൽ ?
ചെറുപ്പത്തിൽ തന്നെ നല്ല പേരുകൾ വെക്കാൻ നബി(സ) നിർദേശിച്ചിട്ടുണ്ട്, ഭാഗ്യം കെട്ടവൻ, വിഷം, യുദ്ധം തുടങ്ങിയ പേരുകളൊക്കെ നബി(സ)തിരുമേനി മാറ്റി വിളിക്കാൻ നിർദേശിച്ചിട്ടുണ്ട്, വിഗ്രഹങ്ങളുടെയും മൂർത്തികളുടെയുമൊക്കെദാസന്മാരാണെന്നു അറിയിക്കുന്ന ആശയ പരമായി ബഹുദൈവ വിശ്വാസവുമായി ബന്ധപ്പെട്ട പേരുകൾ മാറ്റേണ്ടതാണ്.
മോശം ആശയമോ ബഹുദൈവാരാധനയോ അറിയിക്കുന്നില്ലെങ്കിൽ പേരുകൾ മാറ്റണമെന്നില്ല.
പേര് എന്ത് എന്നതിലേറെ വിശ്വാസവും പ്രവൃത്തിയുമാണ് അല്ലാഹുവിൻ്റെ അടുക്കൽ പരിഗണിക്കപ്പെടുക.