നമസ്കാര രൂപം كيفيتها  ?

 

മുഹമ്മദ് നബി(സ) യുടെ നമസ്കാര രൂപം

(ഇതിൽ പറയുന്ന പ്രാർത്ഥനകൾ പഠിക്കുന്നതു വരെ സുബ്ഹാനല്ല, അൽഹംദു ലില്ലാഹ്, അല്ലാഹു അക്ബർ എന്നിവ ചൊല്ലുകം രൂപം പാലിക്കുകയും ചെയ്യുക)

 

നമസ്കാരത്തിനു വേണ്ടി നിന്നാല്‍ നബി കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു സുത്റയോടു അടുത്തു നില്‍ക്കുമായിരുന്നു.

(സുത്ത്റ  സ്വീകരിക്കുകയെന്നാൽ: ഒരു മുഴമെങ്കിലും ഉയരമുള്ള വല്ല മറയുടെയും പിന്നിലായിരിക്കണം നമസ്കരിക്കുന്നവന്‍ നില്‍ക്കേണ്ടത്, തൂണോ ചുമരോ മറ്റോ ആകാവുന്നതാണ്, നമസ്കരിക്കുന്നവന്‍റെ മുന്നിലൂടെ ഒന്നും കടന്നു പോകാതിരിക്കു വാനും തന്‍റെ ദൃഷ്ടികളെ അതിനുള്ളില്‍ ചുരുക്കി നിര്‍ത്തുവാനുമൊക്കെ അതു സഹായിക്കുന്നു.)

ഇരു കരങ്ങളും ചുമലിനു നേരെ ഉയര്‍ത്തിക്കൊണ്ട് അല്ലാഹു അക്ബര്‍ എന്നു ചൊല്ലി നമസ്കാരം ആരംഭിക്കും.

വലതു കൈ ഇടതു കയ്യിനു മീതെ നെഞ്ചിനു മുകളില്‍ വെക്കും. തന്‍റെ ദ്യഷ്ടികള്‍ സൂജൂദിന്‍റെ സ്ഥാനത്തേക്കു മാത്രമാക്കി പിടിക്കും.

ഫാതിഹ പാരായണത്തിനു മുമ്പായി പ്രാരംഭ പ്രാര്‍ത്ഥനകള്‍ ചൊല്ലും നിരവധി പ്രാര്‍ത്ഥനകളും സ്തുതി വചനങ്ങളും ഉള്‍ക്കൊള്ളുന്നവയായിരുന്നു അവയെല്ലാം.

പിന്നീട് ഇസ്തിആദത്തും ബിസ്മിയും ചൊല്ലും, അവ രണ്ടും പതുക്കെയായിരുന്നു നബിചൊല്ലാറു ണ്ടായിരുന്നത്. ശേഷം ഫാതിഹ പാരായണത്തിലേക്കു പ്രവേശിക്കും ഓരോ ആയത്തു കള്‍ക്കും പ്രത്യേകം പ്രത്യേകം നിര്‍ത്തിക്കൊണ്ടായിരുന്നു അവിടുന്ന് പാരായണം ചെയ്യാറു ണ്ടായിരുന്നത്. അവസാനം ആമീന്‍ എന്നു ഉച്ചത്തില്‍ നീട്ടി ചൊല്ലും.

ഫാതിഹ പാരായണത്തിനു ശേഷം മറ്റേതെങ്കിലുമൊരു അധ്യായം പാരായണം ചെയ്യും ചിലപ്പോള്‍ നന്നായി ദീര്‍ഘിപ്പിക്കും, മറ്റു ചിലപ്പോള്‍ വളരെ ചുരുക്കി പാരായണം ചെയ്യും.


സുബ്ഹി, മഗ്രിബ്, ഇശാ, എന്നിവകളിലെ ആദ്യത്തെ രണ്ടു റക്അത്തുകളില്‍ ഉറക്കെയായിരുന്നു (ഫാത്തിഹയും സൂറത്തുകളും) പാരായണം ചെയ്യാറുണ്ടായിരുന്നത്. ദുഹര്‍, അസര്‍, എന്നിവയിലും മഗ്രിബിന്‍റെ മൂന്നാം റക്അത്തിലും ഇശായുടെ മൂന്നും നാലും റക്അത്തുകളിലും പതുക്കെയായിരുന്നു പാരായണം ചെയ്തിരുന്നത്. 

പാരായണം അവസാനിച്ചാല്‍ അല്‍പ നേരം മൗനമായി നില്‍ക്കും. പിന്നീട് കൈ കള്‍ ഉയര്‍ത്തി തക്ബീര്‍ ചൊല്ലി റുകൂഅ് ചെയ്യും. കാല്‍ മുട്ടുകള്‍ രണ്ടിലും കൈപാദങ്ങള്‍ ഉറപ്പിച്ചു പിടിച്ച രൂപത്തില്‍ കൈവിരലുകള്‍ പരത്തി വെക്കും. കൈമുട്ടുകള്‍ രണ്ടും ശരീരത്തില്‍ നിന്ന് അകറ്റിയായിരുന്നു പിടിക്കാറുണ്ടായിരുന്നത്. വെള്ളമൊഴിച്ചാല്‍ പോലും വീഴാത്ത രൂപത്തില്‍ മുതുക് സമനിരപ്പായിട്ടായിരുന്നു റുകൂഈല്‍ (കുനിഞ്ഞു) നില്‍ക്കാ റുണ്ടായിരുന്നത്.

റുകൂഇല്‍ ശാന്തമായി അല്‍പ നേരം തുടരുകയും സുബ് ഹാന റബ്ബിയൽ അഅ്ല എന്നു ചൊല്ലുകയും ചെയ്യുമായിരുന്നു. (മഹത്വങ്ങള്‍ക്ക് ഉടയവനായ എന്‍റെ രക്ഷിതാവ് പരിശുദ്ധനായിരിക്കുന്നു- മൂന്നു പ്രാവശ്യം) .


അതിനു ശേഷം തന്‍റെ മുതുക് നിവര്‍ത്തുകയും സമിഅല്ലാഹു ലിമൻ ഹമിദഹ്  (തന്നെ സ്തുതിച്ചവന്‍റെ സ്തുതി അവന്‍ കേട്ടിരിക്കുന്നു) എന്നു പറഞ്ഞു കൊണ്ട് നേരെ നിവര്‍ന്നു നില്‍കുകയും ചെയ്യും, ഈ നിറുത്തത്തിലേക്കു വരുമ്പോള്‍ തന്‍റെ രണ്ടു കരങ്ങളും ഉയര്‍ത്തുകയും ചെയ്യുമായിരുന്നു.

ഉയർന്നു കഴിഞ്ഞാൽ റബ്ബനാ വലക്കൽ ഹംദ് (ഞങ്ങളുടെ രക്ഷിതാവേ, നിനക്ക് സ്തോത്രം) എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. 
പിന്നീട് തക്ബീര്‍ (അല്ലാഹു അക്ബർ) എന്ന് പറഞ്ഞു സൂജൂദിലേക്കു പോകും.

കാല്‍ മുട്ടുകള്‍ വെക്കുന്നതിനു മുമ്പു തന്നെ കൈകൾ നിലത്തു കുത്താറു ണ്ടായിരുന്നു. കൈകള്‍ രണ്ടും നെഞ്ചിന് താഴെയോ ചെവിയുടെ താഴെയോ പരത്തിവെച്ച് അതിേന്മേല്‍ ഊന്നിയായിരുന്നു സൂജൂദ് ചെയ്യാറുണ്ടായിരുന്നത്.

നെറ്റി, മൂക്ക് എന്നിവ തറയില്‍ അമര്‍ത്തിയായിരുന്നു വെച്ചിരുന്നത്. ഏഴ് അവയവങ്ങളുപയോഗിച്ച് സൂജൂദ് ചെയ്യാന്‍ എന്നോട് കല്‍പിക്കപ്പെട്ടി രിക്കുന്നുവെന്ന് അവിടുന്ന് പറയാറുമുണ്ടായിരുന്നു; നെറ്റി, മൂക്ക്, കൈകള്‍, കാല്‍ മുട്ടുകള്‍, കാല്‍ വിരലുകളുടെ അറ്റങ്ങള്‍, എന്നിവയാണവത്.

ശാന്തമായി സുജൂദ് ചെയ്തു കൊണ്ട് " സുബ്ഹാന റബ്ബിയൽ അഅ്ല (ഉന്നതനായ എന്‍റെ രക്ഷിതാവ് പരിശുദ്ധനായിരിക്കുന്നുവെന്ന്) മൂന്നു പ്രാവശ്യം അവര്‍ ത്തിച്ചു പറയാറുണ്ടായിരുന്നു. അതിനു പുറമെ മറ്റുപല പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥി ക്കാറുമുണ്ടായിരുന്നു. സൂജൂദില്‍ ധാരാളമായി പ്രാര്‍ത്ഥിക്കുവാന്‍ നബിനിര്‍ദ്ദേശിക്കാറുണ്ടായിരുന്നു.
ശേഷം തക്ബീര്‍ ചൊല്ലി സുജൂദില്‍ നിന്നും ഉയര്‍ന്നു കൊണ്ട് തന്‍റെ ഇടതു കാല്‍ പരത്തി വെച്ച് അതിേന്മേല്‍ ശാന്തനായി ഇരിക്കും വലതു കാല്‍ നാട്ടി വെച്ചു കൊണ്ട് വിരലുകള്‍ ഖിബ് ലക്കു നേരെയാക്കി പിടിക്കും തദവസരത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കും: അല്ലാഹുമ്മ ഇഅ്ഫിൽ ലീ വർഹംനീ വജ്ബുർനീ വർഫഅ്നീ വഹ്ദിനീ വ ആഫിനീ വർസുഖ് നീ.
അല്ലാഹുവേ എന്നോട് പൊറുക്കുകയു കാരുണ്യം കാണിക്കുകയും എന്‍റെ ന്യൂനതകള്‍ പരിഹരിക്കുകയും പദവി ഉയര്‍ത്തുകയും എനിക്ക് സൗഖ്യവും ഐശ്വര്യവും നല്‍കുകയും സന്‍മാര്‍ഗ്ഗത്തിലൂടെ എന്നെ നയിക്കുകയും ചെയ്യേണമേ

പിന്നീട് ആദ്യത്തെ തുപോലെ രണ്ടാമതും സുജൂദ് ചെയ്യുകയും അല്ലാഹു അക്ബര്‍ എന്നു പറഞ്ഞു കൊണ്ട് തല ഉയര്‍ത്തുകയും ചെയ്യും, ശേഷം രണ്ടാമത്തെ റക്അത്തിലേക്ക് ഉയരുന്നതിനു മുമ്പായി ഇടതുകാല്‍ പരത്തിവെച്ച് അവയവങ്ങളും അതാതു സ്ഥാന ങ്ങളിലേക്കു തിരിച്ചു വരുന്ന നിലയില്‍ കുറച്ചു സമയം ഇരിക്കും, കൈകളില്‍ ഊന്നിക്കൊ ണ്ട് രണ്ടാമത്തെ റക്അത്തിലേ ക്ക് ഉയരും.


ഒന്നാമത്തെ റക്അത്തിലെതു പോലെ ഇവിടെയും ചെയ്യും


രണ്ടാമത്തെ റക്അത്ത് പൂര്‍ണമായാല്‍ അവിടുന്ന് തശഹ്ഹുദിനു വേണ്ടി ഇരിക്കും.

രണ്ടു സുജൂദുകള്‍ക്കിടയില്‍ ഇരുന്നി രുന്നതുപോലെയായിരുന്നു രണ്ടു റക്അത്തു കള്‍ മാത്രമുള്ള നമസ്കാരങ്ങളിലും മൂന്നും നാലും റക്അത്തുള്ള നമസ്കാരങ്ങളിലെ ആദ്യത്തെ അത്തഹിയ്യാത്തുകളിലും ഇരുന്നിരുന്നത്. വലതു കൈപത്തി വലതു കാലിന്‍റെ തുടയിലും ഇടതു കൈപത്തി ഇടതു കാലിന്‍റെ തുടയിലും വെക്കും. ഇടതു കൈവിരലുകള്‍ പരത്തിയും വലതുകൈ വിരലുകള്‍ മടക്കിപ്പിടിച്ചു് ചൂണ്ടു വിരല്‍ മാത്രം നീട്ടിയും പിടിക്കും, അത്തഹിയ്യാത്തില്‍ ആ ചൂണ്ടി പിടിച്ച വിരലിലേ ക്കായിരുന്നു നബി നോക്കാറുണ്ടായിരുന്നത്. ആ വിരല്‍ പ്രാര്‍ത്ഥിക്കുന്നതിനനു സരിച്ച് കൂടെ കൂടെ ഇളക്കുമായിരുന്നു. 


പിന്നീട് അത്തഹിയ്യാത്തു ചൊല്ലും അതിനു ശേഷം നബി(സ)യുടെ പേരില്‍ സ്വലാത്തു ചൊല്ലും. അങ്ങിനെ ചെയ്യാന്‍ തന്‍റെ ഉമ്മത്തിന് അവിടുന്ന് പഠിപ്പിക്കു കയും ചെ യ്തിട്ടുണ്ട്. വിവിധ തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ അത്തഹിയ്യാത്തില്‍ നബി പ്രാര്‍ത്ഥി ക്കാറുണ്ടായിരുന്നു.
അവസാനം അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ് എന്നു പറഞ്ഞുകൊണ്ട് വലതു ഭാഗത്തേക്കും പിന്നീട് ഇടതു ഭാഗത്തേക്കും തിരിയും അതോടെ നമസ്കാരം പൂർത്തിയായി.

 

 മുകളിൽ പറഞ്ഞ തശഹുദും അത്തഹിയ്യാത്തും സ്വലാത്തും താഴെ വിവരിക്കുന്നു.

 

അത്തഹിയ്യാത്തും തശഹുദും:

 التَّحِيَّاتُ لله وَالصَّلَوَاتُ وَالطَّيِّبَاتُ. السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ الله وَبَرَكَاتُهُ. السَّلاَمُ عَلَيْنَا وَعَلَى عِبَادِ الله الصَّالِحِينَ. أَشْهَدُ أَنْ لاَ إِلهَ إِلاَّ الله وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ

അത്തഹിയ്യാത്തു ലില്ലാഹ് വസ്സലവാത്തു വത്വയ്യിബാത്ത്. അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു. അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സാലിഹീൻ. അശ്ഹദു അല്ലാഇലാഹ ഇല്ലള്ളാഹ് വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹൂ. 

എല്ലാ അഭിവാദ്യങ്ങളും ആരാധനകളും വിശിഷ്ടമായ കാര്യങ്ങളും  അല്ലാഹുവിനുള്ളതാകുന്നു, പ്രവാചകരായ മുഹമ്മദു നബി(ഗ)യുടെ പേരില്‍ അല്ലാഹുവിന്‍റെ സലാമും(രക്ഷയും) കാരുണ്യവും അനുഗ്രഹവും ഉണ്ടായിരിക്കട്ടെ, ഞങ്ങള്‍ക്കും വിശ്വാസികളായ അല്ലാഹുവിന്‍റെ ദാസന്മാർക്കും അല്ലാഹുവിന്‍റെ രക്ഷയു ണ്ടായിരിക്കട്ടെ, അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായി ആരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. 

സലാത്ത് :

 اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ علَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ. إِنَّكَ حَمِيدٌ مَجِيدٌ

അല്ലാഹുമ്മ സല്ലി അലാ മുഹമ്മദിൻ വഅലാ ആലി മുഹമ്മദിൻ കമാ സല്ലയ്ത്ത അലാ ആലി ഇബ്റാഹീമ ഇന്നക്ക ഹമീദുൻ മജീദ്.  അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിൻ വ അലാ ആലി മുഹമ്മദിൻ കമാ ബാറക്ത അലാ ആലി ഇബ് റാഹീം ഇന്നക്ക ഹമീദുൻ മജീദ്.

അല്ലാഹുവേ, ഇബ്റാഹീം നബിക്കും കുടുംബത്തിനും ചെയ്തതു പോലെ മുഹമ്മദ് നബിയുടെയും കുടുംബത്തിന്‍റെയും മേല്‍ നീ പ്രശംസ ചൊരിയേണമേ, ഇബ്റാഹീം നബിക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്തതുപോലെ മുഹമ്മദ്നബി യുടെയും കുടുംബത്തിന്‍റെയും മേല്‍ നീ അനുഗ്രഹം ചൊരിയേണമേ. നീ സ്തുത്യര്‍ഹനും ഉന്നതനുമല്ലോ. 

  

 ഫാത്തിഹ അത്തഹിയ്യാത്ത് തശഹുദ് സലാത്ത് എന്നിവ  കാണാതെ പഠിക്കൽ നിർബന്ധമാണ്, നമസ്കാരത്തിലെ മറ്റു പ്രാർത്ഥനകൾക്കു മുമ്പെ തന്നെ  പഠിക്കേണ്ടതായി വരുന്നതാണ് അവ.

 

 

 

 

 

 

 

 

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top