മുഹമ്മദ് നബി വ്യക്തിത്വം
السيرة النبوية
മുഹമ്മദ് നബി( صلى الله عليه وسلم ) ലളിത ജീവിതം (1)
******************
മുഹമ്മദ് ഒരു സാധരണക്കാരനായിരുന്നില്ല, ദിവ്യ വെളിപാടുകൾക്കനുസരിച്ച് ജനങ്ങളോട് ആജ്ഞാ നിർദേശങ്ങൾ നൽകിയിരുന്ന പ്രവാചകന്മാരുടെ തലവനായിരുന്നു.
തന്റെ നിർദേശം ലഭിച്ചാൽ എന്തിനും തയ്യാറായി കാത്തിരിക്കുന്ന പതിനായിരക്കണക്കിനു അനുയായികളുണ്ടായിരുന്ന ആത്മീയ ഭൌതിക സാമ്രാജ്യങ്ങളുടെ ഭരണാധികാരിയായിരുന്നു
നബിതിരുമേനിയോടുള്ള ബഹുമാനം നിമിത്തം സദസിൽ ആളുകൾ ശബ്സമുയർത്തി സംസാരിക്കുമായിരുന്നില്ല, തന്നെക്കാണാതെ അവർക്ക് ഊണം ഉറക്കവും ആസ്വാദ്യകരമായിരുന്നില്ല, യുദ്ദവേളകളിൽ ശരവർഷത്തിൽ നിന്ന് നബി യെ സംരക്ഷിക്കാൻ പരിച പോലെ സ്വശരീരങ്ങളെ പ്രതിഷ്ഠിക്കാൻ പോലും തയ്യാറായി നിൽക്കുന്നവരായിരുന്നു അവരിലധികവും...
ഗോത്ര മേൽക്കോയ്മ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ അവരിലെ ഏറ്റവും ശ്രേഷ്ഠരെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നത തറവാടായ ബനൂ ഹാശിമിൽ ജനനം കഅബയുടെ പരിചാരകന്മാരായിരുന്നും പിതാമഹന്മാരും പിതൃവ്യന്മാരുമെല്ലാം...
ഇത്രയെല്ലാം മതി ഒരാളെ അധികാരിയും അഹങ്കാരിയും പ്രതാപിയുമാക്കി മാറ്റാൻ.. അത്തരക്കാർക്കൊപ്പം സേവകരും പരിചാരകരും സിൽബന്തികളും ആജ്ഞാനവർത്തികളും പാറാവുകാരുമായി എമ്പാടുമാളുകളുണ്ടാകുക സ്വാഭാവികം.
എന്നാൽ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരുന്നു മുഹമ്മദ് നബി .
വേഷത്തിലും ഭക്ഷണത്തിലും ശരീരത്തിലും ഇരിപ്പിടത്തിലും വിരിപ്പിലും താമസ്ഥലത്തും വാഹനത്തിലും ലാളിത്യമായിരുന്നു പ്രവാചകന്റെ പ്രത്യേകത.
കുടെ പരിചാരകരോ വീടിനു ചുറ്റും പാറാവുകാരോ വീട്ടിനകത്തു ഫർണിച്ചറുകളോ മേൽതരം ശയ്യോപകരണങ്ങളോ മാർദ്ദവമേറിയ ഉണ്ടായിരുന്നില്ല, നിത്യ വൃത്യക്കുവേണ്ടിയുണ്ടായിരുന്നതിൽ ഏറ്റവും മുന്തിയത് കുത്തിമിനുസപ്പെടുത്താത്ത അരിച്ചു പെറുക്കാത്ത ഗോതമ്പ് മാവുകൊണ്ടുണ്ടാക്കിയ റൊട്ടി. (ബുഖാരി 5386)
വിളമ്പിവെക്കാൻ ഡൈനിംങ് മേശയോ ടീപോയിയോ ഉപയോഗിക്കാറുണ്ടായിരുന്നില്ല.. (ബുഖാരി 5415)
ജീവിതത്തിലൊരിക്കൽ പോലും ഒരുമിച്ച് രണ്ട് തരം കറിയോ ഭക്ഷണമോ പ്രവാചക ഗ്രഹത്തിൽ തയ്യാറാക്കപ്പെടുകയോ നബിക്കു വേണ്ടി വിളമ്പപ്പെടുയോ ചെയ്തിട്ടുണ്ടായിരുന്നില്ല. (അബൂദാവൂദ്)
സുർക്കയോ ഉപ്പോ കിട്ടിയാൽ അതു കൂട്ടി റൊട്ടി കഴിക്കും എന്നിട്ട് എന്തൊരു നല്ല കൂട്ടാൻ എന്നു പറയുമായിരുന്നു. (മുസ് ലിം2052 അബൂദാവൂദ്3820)
ഒരു കാലിൽ ഇരിപ്പിടമുറപ്പിച്ച് തറയിലിരുന്നായിരുന്നു ഭക്ഷിക്കാറുണ്ടായിരുന്നത്, ഞാൻ ഒരു അടിമ മാത്രം അടിമകളെ പോലെ ഭക്ഷിക്കുന്നതാണ് എനിക്കിഷ്ടം എന്ന് നബി തിരുമേനി പറയുമായിരുന്നു.
അനസ് പറയുന്നു ഞങ്ങളുടെ വല്ല്യുമ്മ (പിതാവിന്റെയോ മാതാവിന്റെയോ മാതാവ്) മുലൈക്ക നബിതിരുമേനിയെ ഒരിക്കൽ സദ്യക്കു ക്ഷണിച്ചു. ഞങ്ങളോടൊപ്പമിരുന്ന് നബി തിരുമേനി ഭക്ഷിച്ച് എന്നിട്ട് ഞാൻ നിങ്ങളുടെ വീട്ടിൽ നമസ്കരിക്കാം വരൂ എന്നു പറഞ്ഞു. നബി തിരുമേനിക്ക് നിൽക്കാൻ കൊടുക്കാൻ പഴകി കറുത്തു പോയ ഒരു പരമ്പ് വിരിച്ചിട്ടു, വെള്ളം തെളിച്ച് അതിലെ പൊടി വൃത്തിയാക്കി.
ഞാനും വീട്ടിൽ താമസിച്ചിരുന്ന മറ്റൊരു അനാഥ ബാലനും നബിയുടെ പിന്നിലെ ഒന്നാം നിരക്കാർ ഞങ്ങളുടെ പിറകിൽ വൃദ്ധയായ അമ്മൂമയും നബി തിരുമേനി ഞങ്ങളെയും കൂട്ടി രണ്ട് റക്അത്തു നമ്സകരിച്ചു.. (ബുഖാരി 380, മുസ് ലിം 657)
നബിതിരുമേനിയുടെ അടുക്കലെത്തിയ ഉമറിനെ കണ്ണീരണിയിച്ച ഒരു സംഭവം അദ്ദേഹം പറയുന്നതിങ്ങനെയാണ്:
ഞാൻ നബിയുടെ അടുക്കൽ ചെന്നു നബി മയക്കത്തിലായിരുന്നു..
ഓലകൾ കുത്തിനിറച്ച് തോലുകൊണ്ടുണ്ടാക്കി തലയിണ വെച്ചാണ് കിടന്നിരുന്നത്, തലയുടെ സമീപത്ത് ഒരു തോൽ പാത്രം കെട്ടിത്തൂക്കിയിട്ടിരുക്കുന്നു... ഞാനെത്തിയപ്പോൾ എഴുന്നേറ്റിരുന്നു ഈന്തപ്പന പരമ്പിൽ കിടന്നുറങ്ങിയതിനാൽ അതിന്റെ പരുപരുത്ത പാടുകൾ നബിയുടെ പൂമേനിയിൽ ചുമന്നു പതിഞ്ഞിരിക്കുന്നു... റോമിലും പേർഷ്യയിലും രാജാക്കന്മാർ സ്വർണക്കട്ടിലുകളിൽ പട്ടുവിരിച്ചുറങ്ങുമ്പോൾ അല്ലാഹുവിന്റെ ദൂതന്റെ ശരീരത്തിൽ ഈന്തപ്പനയുടെ ഈർക്കിൾ പതിഞ്ഞിരിക്കുന്നുവെന്നു പറഞ്ഞു കൊണ്ട് ഞാൻ ഒരു വിരി കൊണ്ടു വരട്ടെയെന്ന് അപേക്ഷിച്ചു നബി(സ) സ്നേഹം അതു നിരസിച്ചു കൊണ്ടു പറഞ്ഞു ഖത്താബിന്റെ പുത്രാ അവരുടെ സ്വർഗം ഭൂമിയിൽ തന്നെയാണ് നമുക്കുള്ളത് പരലോകത്തും ! (ബുഖാരി 4913, മുസ് ലിം 1479)
കുട്ടുകാർ സൽക്കരിച്ചാൽ പ്രത്യേകം ഭക്ഷണമോ ഇരിപ്പിടമോ നബി ക്കു വേണ്ടി തയ്യാറാക്കുന്നത് ഇഷ്ടമായിരുന്നില്ല..
അബ്ദുല്ലാഹ് ഇബിനു അംറു തുടർച്ചായായി നോമ്പു പിടിച്ച് സന്യാസിമാരെ പോലെ വിരക്തനായി ജീവിക്കുന്നതറിഞ്ഞ തിരുമേനി ഉപദേശിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി..
ഈന്തപ്പന മട്ടലുകൊണ്ട് കരപിടിപ്പിച്ച തോലുകൊണ്ടുണ്ടാക്കിയ ഒരു വിരി നബിക്കു വേണ്ടി നിലത്തു വിരിച്ചിട്ടു. നബിക്കും എനിക്കും ഇരിക്കാൻ മാത്രം വലിപ്പമില്ലാത്തതിനാൽ വിരി ഞങ്ങുടെ മുന്നിൽ മാത്രമായിചുരുങ്ങി.. ഒരു മാസം മൂന്നു ദിവസം മാത്രം നോമ്പെടുത്താൽ മതിയെന്നും രാത്രിയുടെ മൂന്നിൽ ഒരു ഭാഗത്തിലധികം നമസ്കരിക്കരുതന്നും എന്നെ ഉപദേശിച്ചു.. ഒരു വിശ്വാസിക്ക് അവന്റെ ശരീരത്തിനോടും സഹധർമ്മിണിയോടും ബാധ്യതയുണ്ടെന്ന് ഉണർത്തി....( ബുഖാരി 1980, മുസ് ലിം 1159)