പ്രബോധനം പുതിയ ഘട്ടത്തില്‍

 

ഹിജ്‌റയുടെ മുമ്പ് ഇസ് ലാമിക പ്രബോധനത്തിന്റെ മുഖം മക്കയിലെ ബഹുദൈവാരാ ധകരായിരുന്നു. അവരെ സംബന്ധിച്ചെടുത്തോളം ഇസ് ലാമിന്റെ സന്ദേശം ഒരു പുതിയ സംഗതിയായിരുന്നു. എന്നാല്‍ ഹിജ്‌റക്ക് ശേഷം മദീനയില്‍ ജൂത വിഭാഗങ്ങളെയും മുനാഫിഖുകളെയും അഭിമുഖീകരിക്കേണ്ടി വന്നു.

ജൂതന്മരുടെ കരാര്‍ലംഘനം
മദീനയിലെത്തിയ പ്രവാചകന്‍ ജൂതന്മാരുമായി നല്ലനിലയില്‍ പോവാന്‍ അവരുമായി ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും ഒടുവില്‍ അവര്‍ തന്നെ അത് പൊളിച്ചു. ഇസ്‌ലാമിന്റെ സുഗമമായ വളര്‍ച്ചയും വിശ്വാസികളുടെ നിര്‍ഭയമായ ജീവിതവും മുന്നില്‍ കണ്ടായിരുന്നു പ്രവാചകന്‍ ഈ ഉടമ്പടിക്കു തയ്യാറായിരുന്നത്. പക്ഷെ, ഇസ്‌ലാമിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ച കണ്ട് സഹിക്കവയ്യാതായ അവര്‍ നിഷ്‌കരുണം അതിനെ ദുര്‍ബലപ്പെടുത്തുകയും ഇസ്‌ലാമിനെതിരെ രംഗത്തിറങ്ങുകയുമായിരുന്നു. മഹാനായ മൂസാ നബിയുടെ അതേ സന്ദേശം തന്നെയാണ് പ്രവാചകനും പ്രചരിപ്പിച്ചിരുന്നതെങ്കിലും ഇസ്‌ലാമിന്റെ മാര്‍ഗത്തി ല്‍നിന്നും അവരെന്നും ശത്രുതാമനോഭാവത്തോടെ മാറിനില്‍ക്കുകയാണ് ചെയ്തിരുന്നത്. പ്രധാനമായും ഈ ശത്രുതക്ക് മൂന്നു കാരണങ്ങള്‍ കാണാം: വിശ്വപ്രവാചകനായി മുഹമ്മദ് നബിയും വിശ്വമതമായി ഇസ്‌ലാമും അവതരിക്കപ്പെട്ടതിലെ അസൂയയായിരുന്നു അതിലൊന്ന്. മതപരമായും സാമ്പത്തികമായും കച്ചവടപരമായും മദീനയില്‍ തങ്ങളെക്കാള്‍ മുസ്‌ലിംകള്‍ക്ക് അധികാരവും മേല്‍ക്കോഴ്മയും നേടാന്‍ കഴിഞ്ഞുവെന്നതായിരുന്നു മറ്റൊരു കാരണം. വിശുദ്ധ ഖുര്‍ആന്‍ തങ്ങളുടെ ചരിത്രവും രഹസ്യങ്ങളും പച്ചയായി പുറത്തു പറഞ്ഞുവെന്നതായിരുന്നു മൂന്നാമത്തെ കാരണം. ഇവയെയെല്ലാം മുന്‍നിര്‍ത്തി, മദീനയില്‍ മുസ്‌ലിംകളുടെ സാന്നിധ്യം തങ്ങള്‍ക്ക് ഭീഷണിയായിരിക്കുമെന്ന് മനസ്സിലാക്കിയ അവര്‍ പ്രവാചകനും വിശ്വാസികള്‍ക്കുമെതിരെ ശക്തമായി രംഗത്തിറങ്ങുകയായിരുന്നു.

മുനാഫിഖുകളുടെ രംഗപ്രവേശം
മദീനയില്‍ പ്രവാചകന് അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മുനാഫിഖുകള്‍ അഥവാ കപടവിശ്വാസികള്‍. പ്രത്യക്ഷത്തില്‍ ഇസ്‌ലാമിന് ഉള്ളില്‍ നില്‍ക്കുകയും പ്രവാചകരെയും അനുയായികളെയും ഒറ്റുകൊടുക്കുകയും ചെയ്തിരുന്നവരാ യിരുന്നു അവര്‍. സന്തോഷ ഘട്ടങ്ങള്‍ വരുമ്പോള്‍ ഉപകാരം ലഭിക്കാനായി മുസ്‌ലിം കളോടൊപ്പം നിന്ന അവര്‍ യുദ്ധംപോലെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ അതില്‍നിന്നും പിന്തിരിയുകയും വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
മദീനയില്‍ ഇസ്‌ലാമെത്തിയപ്പോള്‍ അബ്ദുല്ലാഹ് ബിന്‍ സലാമിനെ പോലെയുള്ള പല ജൂത പ്രമുഖരും ഇസ്‌ലാമാശ്ലേഷിച്ചിരുന്നു. എന്നാല്‍, മദീനയിലെ അധികാരം മോഹിച്ച് അവസരം കാത്തിരിക്കുകയായിരുന്നു പലരെയും ഇത് ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളാക്കി മാറ്റി. ഇസ്‌ലാം വന്നതോടെ ആദ്യകാല സംവിധാനങ്ങളെല്ലാം തകിടംമറിയുകയും അധികാരം മുസ്‌ലിംകരങ്ങളില്‍ ഭദ്രമാവുകയും ചെയ്തുവെന്നതായിരുന്നു ഇതിനു കാരണം. അതു കൊണ്ടുതന്നെ, കാപട്യത്തിന്റെ കുപ്പായമണിഞ്ഞ് അവര്‍ ഇസ്‌ലാമിനെതിരെ ഒളിഞ്ഞിരിക്കുകയായിരുന്നു. അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സലൂല്‍ ആയിരുന്നു ഇവരുടെ നേതാവ്. ഇസ്‌ലാമിനും പ്രവാചകര്‍ക്കുമെതിരെ അദ്ദേഹവും അനുയായികളും ചെയ്ത ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ല.

മുശ്‌രിക്കുകള്‍ വീണ്ടും
മക്കയിലെ മുശ്‌രിക്കുകളായിരുന്നു മദീനയില്‍ പ്രവാചകന് അഭിമുഖീകരിക്കേണ്ടിവന്ന മൂന്നാമതൊരു വിഭാഗം. മറ്റു രണ്ടു വിഭാഗങ്ങളും മദീനക്കുള്ളില്‍നിന്നും എതിര്‍ത്തപ്പോള്‍ ഇവര്‍ മദീനക്കു പുറത്തുനിന്നും ഭീഷണിയുയര്‍ത്തി. മക്കയില്‍നിന്നും പ്രവാചകരെയും അനുയായികളെയും കണക്കിന് പീഢിപ്പിക്കുകയും മര്‍ദ്ധനങ്ങള്‍ സഹിക്കവയ്യാതെ മദീനയിലേക്ക് ഒളിച്ചോടുകയും ചെയ്തതോടെ എല്ലാം കഴിഞ്ഞുവെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍ മദീനയില്‍ ഇസ്‌ലാം തഴച്ചുവളരുകയും ഒരു ശക്തിയായിമാറുകയും ചെയ്തപ്പോള്‍ അതിനെതിരെ അവര്‍ വീണ്ടും രംഗത്തെത്തി. മുശ്‌രിക്കുകള്‍ സംഘടിക്കുകയും ജൂതന്മാരുടെയും മുനാഫിഖുകളുടെയും സഹകരണത്തോടെ മുസ്‌ലിംകളെ പീഢിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top