മസ് ജിദുന്നബവി നിർമാണം  المسجد النبوي

 

മസ്ജിദുന്നബവി
നബി തങ്ങളുടെ ഒട്ടകം മുട്ട്കുത്തിയ സ്ഥലം നജ്ജാര്‍ ഗോത്രത്തില്‍ പെട്ട സുഹൈല്‍ സഹല്‍ എന്നീ അനാഥകളുടേതായിരുന്നു. ഈത്തപ്പന മരങ്ങളും, കിടങ്ങുകളും, ശ്മശനങ്ങളുമൊക്കെയായിരുന്നു അവിടം. മുത്ത് നബി അവിടെ പള്ളി പണിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് അനാഥ മക്കളേയും വിളിച്ച് വരുത്തി എന്ത് വില കിട്ടണമെന്നു ചോദിച്ചു. അവര്‍ വില വാങ്ങാന്‍ വിസമ്മതിച്ചെങ്കിലും നബി തങ്ങള്‍ വില കൊടുത്ത് ആ സ്ഥലം കൈവശപ്പെടുത്തി. ഹിജ്റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു പള്ളിയുടെ ശിലാസ്ഥാപനം. മുത്ത് നബി ശിലാസ്ഥാപനം നടത്തിയ ശേഷം യഥാക്രമം അബൂബക്കര്‍ സ്വിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരും നിര്‍വ്വഹിച്ചു. അനന്തരം മരങ്ങള്‍ മുറിച്ചു നീക്കി, ശ്മശനാത്തിലെ എല്ലുകള്‍ മാറ്റി സമനിരപ്പാക്കി. മസ്ജിദുന്നബവിയുടെ അടിത്തറ മൂന്നടി ചെങ്കല്‍ കൊണ്ടാണ് നിര്‍മിച്ചത്. ഇഷ്ടികകള്‍ കൊണ്ട് ചുമര്‍ പണിതു. ഈത്തപ്പന മടല്‍ കൊണ്ട് മേല്‍ക്കൂരയും മുറിച്ചുമാറ്റിയ ഈത്തപ്പനകളുടെ തടി ഉപയോഗിച്ച് തൂണുകളും ക്രമീകരിച്ചു. പള്ളിയുടെ നിര്‍മ്മാണത്തില്‍ മുത്ത് നബിയിലെ സാമൂഹ്യ പ്രവര്‍ത്തകനെ ശരിക്കും ദര്‍ശിക്കാമായിരുന്നു. സ്വന്തം പുതപ്പില്‍ ചെങ്കല്‍ കൊണ്ടുവരുന്നത് കണ്ട് ഒരു സ്വഹാബി പറഞ്ഞു. നബിയേ, അതിങ്ങ് തന്നേക്കുക. നബി തങ്ങള്‍ പറഞ്ഞു. താങ്കള്‍ പോയി മറ്റൊന്ന് എടുക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ എന്നെക്കാള്‍ ആവശ്യക്കാരനല്ല നിങ്ങള്‍(വഫാഉല്‍ വഫ 1/133). മദീനയിലെ പ്രഥമ പള്ളിയായ മസ്ജിദുന്നബവി നബി തങ്ങളുടെ ഭരണ കേന്ദ്രമായും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസ്ഥാനമായും പില്‍ക്കാലത്ത് മാറി.

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top