زكاة الفطر
ഫിഥ്വർ സകാത്ത്


ഫിഥ്വർ സകാത്തിന്റെ വിധി


മുഴുവൻ മുസ്ലിംകൾക്കും ഫിഥ്വർ സകാത്ത് നിർബന്ധമാണെന്നാണ് താഴെ പറയുന്ന. ഹദീസ് വ്യക്തമാക്കുന്നുണ്ട്;

 

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ عَلَى الْعَبْدِ وَالْحُرِّ وَالذَّكَرِ وَالأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاةِ

متفق عليه ؛ البخاري 1503،مسلم 984

അബ്ദില്ലാഹിബിനു ഉമർ പറയുകയുണ്ടായി: ബാർളി, ഇൗത്തപ്പഴം എന്നിവകളിൽ നിന്ന് ഒരു സാഅ് വീതം ഫിഥ്വർ സകാത്തായി നൽകാൻ അടിമയെന്നോ സ്വതന്ത്രനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ചെറിയവരെന്നോ പ്രായമുള്ളവരെന്നോ വ്യത്യാസമില്ലാതെ ഒാരോ വിശ്വാസിയോടും നബി() കൽപിക്കുകയുണ്ടായി, ജനങ്ങൾ പെരുന്നാൾ നമസ്കാരത്തിന്നു പുറപ്പെടുന്നതിന്നു മുമ്പായിരിക്കണം അതു നൽകേണ്ടത്.

ഫിഥ്വർ സകാത്തിനു പിന്നിലെ യുക്തി

عَنْ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ فَمَنْ أَدَّاهَا قَبْلَ الصَّلَاةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ
حسن ؛ ابن ماجه 1827 ، أبوداود 1594

ഇബിൻ അബ്ബാസ്()നിവേദനം:, നോമ്പുകാരന് തന്റെ വ്രതത്തിൽ വന്ന തെറ്റുകൾക്ക് പരിഹാരമായും ദരിദ്രർക്ക് ഭക്ഷണമായിട്ടുമാണ് ഫിഥ്വർ സകാത്ത് നിർബന്ധമാക്കിയിട്ടുള്ളത്. പെരുന്നാൾ നമസ്കാരത്തിനു മുമ്പ് അതു നൽകിയാൽ അതു സ്വീകാര്യമായിരിക്കും, നമസ്കാര ത്തിനു ശേഷമാണ് നൽകുന്നതെങ്കിൽ അത് വെറുമൊരു ധർമ്മം മാത്രമായിരിക്കും.

ആർക്കെല്ലാമാണ് നിർബന്ധമുള്ളത് ?

പെരുന്നാൾ ദിനത്തിലും അതിന്റെ രാത്രിയിലും തനിക്കും താൻ നിർബന്ധമായും ചെലവു വഹിക്കേണ്ടവരുമായവർക്കുമുള്ള സമ്പത്തിന്നു ശേഷം മിച്ചമുള്ള എല്ലാവരും അതു നൽകേണ്ടതാണ്. ഉദാ: ഭാര്യമാർ, കുട്ടികൾ , മുസ്ലിംകളായ ഭൃത്യൻമാർ എന്നിവരെല്ലാം.


عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : أمر رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بصدقة الْفِطْرِ عَن وَالصَّغِيرِ وَالْكَبِيرِ وَالْحُرِّ والعبد مِمنْ تمونون .
صحيح ؛ الدارقطني ، 4/161

അബ്ദില്ലാഹിബിനു ഉമർ എപറയുകയുണ്ടായി: അടിമയെന്നോ സ്വതന്ത്രനെന്നോ ചെറിയവരെന്നോ പ്രായമുള്ളവരെന്നോ വ്യത്യാസ മില്ലാതെ ഒാരോ നിങ്ങൾ ചെലവു വഹിച്ചു വരുന്ന ഒാരോ വിശ്വാസിക്കും വേണ്ടി ഫിഥ്വർ സകാത്ത് നൽകണമെന്ന് നബി() കൽപിക്കുകയുണ്ടായി.

ഫിഥ്വർ സകാത്തിന്റെ തോത്

അര സാഅ് ഗോതമ്പോ അഃല്ലെങ്കിൽ ഒാരോ പ്രദേശത്തെയും ആളുകൾ മുഖ്യാഹാരമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളിൽ നിന്ന് ഒരു സാഅ് വീതമോ ആണ് നൽകേണ്ടത്. ഇൗത്തപ്പഴം, മുന്തിരി, ബാർളി എന്നിവയോ തൽസ്ഥാനത്തു നിൽക്കുന്ന അരി ചോളം എന്നിവയോ ഒക്കെ ആകാവുന്നതാണ്.


ഗോതമ്പാണെങ്കിൽ അര സാഅ് മതിയെന്നതിന് താഴെ പറയുന്ന ഹദീസ് രേഖയാണ്.

عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ، أَنَّهَا كَانَتْ ട്ടتُخْرِجُ عَلَى عَهْدِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ أَهْلِهَا الْحُرِّ مِنْهُمْ، وَالْمَمْلُوكِ مُدَّيْنِ مِنْ حِنْطَةٍ أَوْ صَاعًا مِنْ تَمْرٍ بِالْمُدِّ الَّذِي يَقْتَاتُونَ بِهِബ്ല
رواه الطحاوي ( 2/43)


അബൂബക്റിന്റെ പുത്രി അസ്മ നബി യുടെ കാലത്ത് തന്റെ വീട്ടിലുള്ളവരുടെ സകാത്തായി നൽകിയിരുന്നത് രണ്ട് മുദ്ദ് ഗോതമ്പോ ഒരു സാഅ് ഇൗത്തപ്പഴമോ ആയിരുന്നു, അവർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന മുദ്ദോ സാഅോ ആയിരുന്നു അവർ അതിനു വേണ്ടി ഉപയോഗിച്ചിരുന്നത്.

ഗോതമ്പ് അല്ലാത്തവ ഒരു സാഅ് ആണ് നൽകേണ്ടത് എന്ന് അബൂ സഇൗദ് അൽ ഖുദ്രിയുടെ ഹദീസിൽ കാണാവുന്നതാണ്;

سَعِيدٍ الْخُدْرِيَّ رَضِيَ اللَّهُ عَنْهُ يَقُولُ كُنَّا نُخْرِجُ زَكَاةَ الْفِطْرِ صَاعًا مِنْ طَعَامٍ أَوْ صَاعًا مِنْ شَعِيرٍ أَوْ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ أَقِطٍ أَوْ صَاعًا مِنْ زَبِيبٍ
متفق عليه ؛ 1506 مسلم 985


അബൂ സഇൗദ് അൽ ഖുദ്രി എനിവേദനം, ഞങ്ങൾ നബി യുടെ കാലഘട്ടത്തിൽ ഒരു സാഅ് ബാർളിയോ ഇൗത്തപ്പഴമോ പാൽകട്ടിയോ ഉണക്ക മുന്തിരിയോ മറ്റ് ആഹാര പദാർത്ഥങ്ങളോ ഫിഥ്വർ സകാത്തായി നൽകാറുണ്ടായിരുന്നു.

ഇമാം നവവി പറയുന്നു: ആഹാര പാദാർത്ഥങ്ങൾക്കു പകരമായി പണം നൽകിയാൽ മതിയാവില്ലെന്നതാണ് മിക്ക പണ്ഡിതരുടെയും വീക്ഷണം, എന്നാൽ അബൂ ഹനീഫ അനുവദനിയമാണെന്ന അഭിപ്രായക്കാരനാണ്. النووى في شرح مسلم (60/ 7)
പണം നൽകിയാൽ മതിയെന്ന അബൂഹനീഫയുടെ വീക്ഷണം അസ്വീകാര്യമാണ്, കാരണം അനുവദിനീയമായിരുന്നുവെങ്കിൽ അതു അല്ലാഹുവും അവന്റെ ദൂതനും വ്യക്തമാക്കാതെ വിട്ടു കളയുമായിരുന്നില്ല.

وَمَا كَانَ رَبُّكَ نَسِيًّا
(അല്ലാഹു മറക്കുന്നതല്ല മറിയം:64)


അതില്ലാത്തിടത്തോളം ഖുർആനിന്റെയും ഹദീസിന്റെയും പ്രയോഗങ്ങൾ വലിച്ചു നീട്ടി ദുർവ്യാഖ്യാനിക്കാതിരിക്കുകയാണ് വേണ്ടത്.


وقت إخراجها
നൽകേണ്ട സമയം

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : أمر رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاةِ

അബ്ദില്ലാഹിബിനു ഉമർ പറയുകയുണ്ടായി: ജനങ്ങൾ പെരുന്നാൾ നമസ്കാരത്തിന്നു പുറപ്പെടുന്നതിന്നു മുമ്പായി ഫിഥ്വർ സകാത്ത് നൽകുവാൻ നബി() കൽപിക്കുകയുണ്ടായി.

പെരുന്നാൾ ദിവസത്തിന്ന് ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ നൽകുക എന്നതും അനുവദിനീയമാണ്.

عَنْ نَافِعٍ، عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، قَالَ: ട്ടيُعْطِيهَا الَّذِينَ يَقْبَلُونَهَا، وَكَانُوا يُعْطُونَ قَبْلَ الفِطْرِ بِيَوْمٍ أَوْ يَوْمَيْنِബ്ല
متفق عليه ؛ البخاري 1503،مسلم 984

നാഫിഅ് പറയുന്നു: പെരുന്നാൾ ദിവസത്തിന്ന് ഒന്നോ രണ്ടോ ദിവസം മുമ്പു തന്നെ ഇബിൻ ഉമർ ഫിഥ്വർ സകാത്ത് നൽകാറു ണ്ടായിരുന്നു. സഹാബികളിൽ പലരും അപ്രകാരം ചെയ്യാറുണ്ടായിരുന്നു.

പെരുന്നാൾ നമസ്കാരത്തിന്ന് പുറപ്പെടുന്നതിന്നു മുമ്പ് കൊടുത്തു തീർക്കൽ നിർബന്ധവുമാണ്. അതിനു ശേഷം കാരണം കൂടാതെ പിന്തിക്കാവതല്ല.

عَنْ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ فَمَنْ أَدَّاهَا قَبْلَ الصَّلَاةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ
سبق


ഇബിൻ അബ്ബാസ് നിവേദനം: നോമ്പുകാരന് തന്റെ വ്രതത്തിൽ വന്ന തെറ്റുകൾക്ക് പരിഹാരമായും ദരിദ്രർക്ക് ഭക്ഷണമായിട്ടുമാണ് ഫിഥ്വർ സകാത്ത് നിർബന്ധമാക്കിയിട്ടുള്ളത്. പെരുന്നാൾ നമസ്കാരത്തിനു മുമ്പു നൽകിയാൽ അതു സ്വീകാര്യമായിരിക്കും, നമസ്കാരത്തിനു ശേഷമാണ് നൽകുന്നതെങ്കിൽ അത് വെറുമൊരു ധർമ്മം മാത്രമായിരിക്കും.

مصرفها
ആർക്കാണ് നൽകേണ്ടത് ?

ദരിദ്രർക്കു മാത്രമേ ഫിഥ്വർ സകാത്ത് വിതരണം ചെയ്യാവൂ.
وَطُعْمَةً لِلْمَسَاكِينِ
أبوداود، ابن ماجه

ദരിദ്രർക്ക്് ഭക്ഷണവുമായി എന്ന നബി തിരുമേനിയുടെ പ്രയോഗത്തിൽ നിന്നും അതാണ് വ്യക്തമാകുന്നത്.

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top