مصارف الزكاة
സകാത്തിന്റെ വിതരണം
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَكِيمٌ (60)
سورة الت60وبة
തീർച്ചയായും സ്വദഖകൾ(സകാത്തു) ദരിദ്രർക്കും അഗതികൾക്കും അതിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും ഇസ്ലാമുമായി മനസുകൾ ഇണക്കപ്പെട്ടവർക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടം കൊണ്ട് വിഷമിക്കുന്നവർക്കും അല്ലാഹുവിന്റെ മാർഗത്തിലും വഴിപോക്കനും മാത്രമാണ്. അല്ലാഹുവിങ്കൽ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത് അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാ നുമാകുന്നു.
ഇമാം ഇബ്നു കഥീർ പറയുകയുണ്ടായി: വിഢ്ഡികളായ കപട വിശ്വാസികൾ സകാത്തിന്റെ ഒാഹരി വിഷയത്തിൽ നബി യോട് എതിർപ്പു പ്രകടിപ്പിച്ചപ്പോൾ സകാത്തിന്റെ അവകാശികളെ താൻ നിശ്ചയിക്കുകയായിരുന്നുവെന്ന് അല്ലാഹു ഇൗ വചനത്തിലൂടെ ഉണർ ത്തുകയാണ്.
ആയത്തിൽ പരാമർശിക്കപ്പെട്ടവർക്കെല്ലാമായി സകാത്ത് വീതിച്ചു നൽകേണ്ടതുണ്ടോ ?
പണ്ഡിതന്മാർ തദ് വിഷയത്തിൽ ഭിന്നാഭിപ്രായക്കാരാണ്
ഇമാം ശാഫിയുൾപെടെയുള്ള ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം അവർക്കെല്ലാവർക്കുമായി വീതിച്ചു നൽകൽ നിർബന്ധമാണെന്നാണ്.
ഇമാം മാലികിൻ്റെയും മുൻഗാമികളും പിൽക്കാലക്കാരുമായ പണ്ഡിതന്മാരിലെയൊരു വിഭാഗത്തിന്റെയും വീക്ഷണം അവർക്കെല്ലാവർക്കുമായി വീതിക്കേണ്ടതില്ല, എട്ടു വിഭാഗങ്ങളിലൊരു കൂട്ടർക്ക് മാത്രം നൽകിയാലും ശരിയാകുമെന്നതാണ്. സഹാബി വര്യ•ാരായ ഉമർ, ഇബിനു അബ്ബാസ്, ഖുദൈഫ, എന്നിവരും അബുൽ ആലിയ സഈദ് ബിൻ ജുബൈർ തുട ങ്ങിയവരും ഇതേ വീക്ഷണക്കാരാകുന്നു.
സകാത്തിന് അർഹരായ എട്ടു വിഭാഗങ്ങളെ വിശദമായി താഴെ വിവരിക്കുകയാണ്. അവർക്കെല്ലാവർക്കുമായി നൽകണം എന്ന വീക്ഷണ ത്തിലല്ല, മറിച്ച് ഏതെല്ലാം വിഭാഗങ്ങൾക്ക് നൽകാം എന്നു പറയാനാണ് നാം ഇതു വിവരിക്കുന്നത്.
1- الفقراء ദരിദ്രർ
عن عبدِ الله بن عَمْرٍو ، عن النبيِّ قال ട്ടلا تَحِلُّ الصَّدَقَةُ لِغَنِي ولا لِذِي مِرَّةٍ سَوِيٍّബ്ല .
صحيح ؛ الترمذي 648، أبوداود 1618
അബ്ദില്ലാഹിബിനു അമൃ ()നിവേദനം:, നബി() പറയുകയുണ്ടായി: സമ്പത്തുള്ളവനും ആരോഗ്യമോ വൈകല്ല്യമോ ഇല്ലാ ത്തവനും സകാത്തു സ്വത്തിൽ നിന്ന് യാതൊന്നും അനുവദിനിയമല്ല.
عن عُبَيْدِالله بنِ عَدِيِّ بنِ الْخِيَارِ ،: ട്ടأَخْبَرَنِي رَجُلاَنِ أَنَّهُمَا أَتَيَا النَّبيَّ صلى الله عليه وسلم في حَجَّةِ الْوَدَاعِ وَهُوَ يُقَسِّمُ الصَّدَقَةَ فَسَأَلاَهُ مِنْهَا فَرَفَعَ فِينَا الْبَصَرَ وَخَفَضَهُ فَرَآنَا جَلْدَيْنِ، فَقَالَ إِنْ شِئْتُمَا أَعْطَيْتُكُمَا وَلاَ حَظَّ فِيهَا لِغَنِيٍّ وَلاَ لِقَوِيٍّ مُكْتَسِبٍബ്ല.
صحيح ؛ أبوداود 1617 النسائي ( 5/99)
ഉബയ്ദുല്ലാ എനിവേദനം, നബി()യോട് സകാത്തു സ്വത്തിൽ നിന്നു ചോദിക്കാൻ വന്ന രണ്ടാളുകൾ അദ്ദേഹത്തോട് പറയു കയുണ്ടായി: നബി() അവരെ രണ്ടു പേരുടെയും നേരെ ഒന്നു നോക്കി അവർ രണ്ടു പേരും പൂർണ ആരോഗ്യദൃഢഗാത്രരാണെന്നു കണ്ടപ്പോൾ അവിടുന്നു പറയുകയുണ്ടായി: നിങ്ങൾക്കു വേണമെങ്കിൽ ഞാൻ സകാത്തു സ്വത്തിൽ നിന്നു നൽകാം എന്നാൽ സമ്പന്നർക്കും അദ്വാനിക്കാൻ കഴിയുന്നവർക്കും അതിൽ ഒാഹരിയില്ല എന്നു നിങ്ങൾ മനസിലാക്കുക.
2-المساكينസാധുക്കൾ
عَنْ أَبِي هُرَيْرَةَ ، أَنَّ رَسُولَ اللّهِ قَالَ: ട്ടلَيْسَ الْمِسْكِينُ بِهٰذَا الطَّوَّافِ الَّذِي يَطُوفُ عَلَىٰ النَّاسِ. فَتَرُدُّهُ اللُّقْمَةُ وَاللُّقْمَتَانِ. وَالتَّمْرَةُ وَالتَّمْرَتَانِബ്ല. قَالُوا: فَمَا الْمِسْكِينُ؟ يَا رَسُولَ اللّهِ قَالَ: ട്ടالَّذِي لاَ يَجِدُ غِنىً يُغْنِيهِ. وَلاَ يُفْطَنُ لَهُ، فَيُتَصَدَّقَ عَلَيْهِ. وَلاَ يَسْأَلُ النَّاسَ شَيْئاًബ്ല. متفق عليه ؛ مسلم 1039 البخاري 1479
അബൂ ഹുറൈ്റ ()നിവേദനം:, നബി() പറയുകയുണ്ടായി: ജനങ്ങൾക്കിടയിലൂടെ യാചിച്ചു നടന്ന് ഒരു പിടി ഭക്ഷണമോ ഒന്നു രണ്ടു കാരക്കചുളകളോ ലഭിച്ചാൽ മടങ്ങുന്നവനല്ല യഥാർത്ഥത്തിൽ ദരിദ്രൻ, അപ്പോൾ അവർ ചോദിക്കുകയുണ്ടായി: എന്നാൽ പിന്നെയാ രായിരിക്കും ദരിദ്രൻ? നബി() പറയുകയുണ്ടായി: തന്റെ അത്യാവശ്യങ്ങൾക്ക് ചെലവിടാനില്ലാതിരിക്കുകയും ആളുകൾ അറിഞ്ഞു നൽകാതിരിക്കുകയും അവരോട് യാചിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ദരിദ്രൻ.
3- العاملون عليهاസകാത്ത് ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവർ
സകാത്ത് ശേഖരിക്കുവാനും വിതരണം ചെയ്യുവാനും വേണ്ടി പ്രയത്നിക്കുന്നവരാണവർ. അവർക്കും സകാത്തിൽ നിന്നു ഒരു വിഹിതം നൽകാവുന്നതാണ് അവർ നബി()യുടെ അടുത്ത കുടുംബക്കാരായിരിക്കരുത് എന്ന നിബന്ധനയോടെയാണിത് നബി കുടുംബ ത്തിന് സകാത്ത് ഉപയോഗിക്കൽ അനുവദിനിയമല്ല.
عن عبد المطلب بن ربيعة قال : انْطَلَقْتُ أَنَا وَالْفَضْلُ حَتَّى أَتَيْنَا رَسُولَ اللَّهِ صلى الله عليه وسلم فَقَالَ لَنَا: ട്ടإنَّ هٰذِهِ الصَّدَقَةَ إنَّمَا هِيَ أَوْسَاخُ النَّاسِ وَإنَّهَا لاَ تَحِلُّ لِمُحَمَّدٍ وَلاَ لآلِ مُحَمَّدٍ صلى الله عليه وسلم.
صحيح ؛ مسلم 1076، أبوداود 2969
മുത്തലിബ് ബിൻ റബീഅ ()നിവേദനം: , ഞാനും ഫദ്ലു ബിൻ അബ്ബാസും നബി() യുടെ അടുത്തു ചെന്ന് ഞങ്ങളെ സകാത്ത് ജോലിയിൽ നിയോഗിക്കുവാൻ അഭ്യർത്ഥിച്ചു, അപ്പോൾ നബി() പറയുകയുണ്ടായി: സകാത്ത് സ്വത്ത് ജനങ്ങളുടെ സമ്പാത്തിലുള്ള അഴുക്കാണ് അതിനാൽ മുഹമ്മദിനും കുടുംബത്തിനും പ്രസ്തുത സ്വത്തിൽ നിന്ന് യാതൊന്നും ഉപയോഗിക്കുവാൻ പാടുള്ളതല്ല.
4-المؤلفة قلوبهم ഹൃദയം ഇണക്കപ്പെട്ടവർ
അവർ വിവിധ തരക്കാരാണ്, ഇസ്ലാം സ്വീകരിക്കുന്നതിനു പ്രോത്സാഹനം നൽകാനെന്ന വിധം നൽകൽ.
ഹുനൈൻ യുദ്ധ വേളയിൽ നബി()സഫ്വാൻ ബിൻ ഉമയ്യക്ക് (ഗനീമത്ത്) യുദ്ധാർജിത സ്വത്തിൽ നിന്നു നൽകുകയുണ്ടായി, അദ്ദേഹം മുസ്ലിമായിട്ടല്ലാതെത്തന്നെയായിരുന്നു യുദ്ധത്തോടു സഹകരിച്ചിരുന്നത്.
عَنْ صَفْوَانَ بْنِ أُمَيَّةَ قَالَ أَعْطَانِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ حُنَيْنٍ وَإِنَّهُ لأَبْغَضُ الْخَلْقِ إِلَيَّ فَمَا زَالَ يُعْطِينِي حَتَّى إِنَّهُ لأَحَبُّ الْخَلْقِ إِلَيَّ
صحيح ؛ مسلم 1072، أبوداود 2969
സഫ്വാൻ ബിൻ ഉമയ്യ പറയുകയുണ്ടായി: നബി() അങ്ങേയറ്റം സ്നേഹിക്കുന്നതു വരെ അവിടുന്ന് എനിക്ക് സ്വത്ത് നൽകിക്കൊണ്ടേയിരുന്നു അതിനു മുമ്പ് ഞാൻ അദ്ദേഹത്തെ അങ്ങേയറ്റം വെറുക്കുന്നവനായിരുന്നു.
മുസ്ലിമായവർക്ക് ഇസ്ലാമിൽ കൂടുതൽ ദ്യഢത ലഭിക്കുന്നതിനു വേണ്ടിയും നൽകാവുന്നതാണ്.
عَنْ عَامِرِ بْنِ سَعْدٍ عَنْ أَبِيهِ قَالَ إني لأُعْطِي الرَّجُلَ وَغَيْرُهُ أَحَبُّ إِلَيَّ مِنْهُ مَخَافَةَ أَنْ يَكُبَّهُ اللَّهُ فِي النَّارِ
متفق عليه ؛ البخاري 79، مسلم 150، أبوداود 4659
ഹുനൈൻ യുദ്ധ വളയിൽ തന്നെ നബി() മക്കാവിജയത്തോടനുബന്ധിച്ച് ഇസ്ലാം സ്വീകരിച്ച ആളുകൾക്കും അവരുടെ നേതാ ക്കൻമാർക്കും നൂറു ഒട്ടകങ്ങൾ വീതം നൽകിക്കൊണ്ട് പറയുകയുണ്ടായി: ഞാൻ ചിലർക്കു സ്വത്തു നൽകും നൽകാത്തവരായി എനിക്ക് ഇഷ്ടപ്പെട്ടവർ വേറെയുണ്ടെങ്കിലും ശരി, അവിശ്വാസത്തിലേക്ക് മാറി നരകത്തീയിൽ വീഴാതിരിക്കാൻ വേണ്ടിയാണ് ഞാൻ ചിലർക്കു നൽകുന്നത്. (നൽകാതിരിക്കുന്നവരോട് സ്നേഹമില്ലാത്തതു കൊണ്ടല്ല)
عن أبي سعيدٍ رضيَ الله عنه قال: بَعثَ عليُّ رضيَ الله عنه إِلى النبيِّ صلى الله عليه وسلم بذُهَيبةٍ، فقَسمَها بينَ الأربعة، الأقرَع بنِ حابسٍ الحَنْظليِّ ثمَّ المجاشِعيِّ، وعُيَينةَ بنِ بَدرٍ الفَزاريِّ، وزيدٍ الطائيِّ ثمَّ أحدِ بني نَبهانَ، وعَلقمةَ بنِ عُلائةَ العامريِّ أحد بني كلابٍ. فغضبت قريشُ والأنصارُ قالوا: يُعطي صَناديدَ أهلِ نجدٍ ويَدَعُنا. قال: إِنما أتالَّفُهم.
متفق عليه ؛ البخاري 4351، مسلم 1064
അബൂ സഇൗദ് അൽ ഖുദ്രി()നിവേദനം:, അലി() നബി() യുടെ അടുത്തേക്ക് കുറച്ചു സ്വർണം കൊടുത്തയച്ചു നബി() അതു അഖ്റഅ് ബിൻ ഹാബിസ്, ഉതൈബ, സൈദ് അത്താഇൗ, അൽഖമ എന്നീ നാലു പേർക്കായി വീതിച്ചു നൽകുകയും ചെയ്തു. ഖുറൈശികൾക്കും അൻസാരികൾക്കും അത് നീരസമുണ്ടാക്കി, നജ്ദിലെ പ്രമാണിമാർക്കെല്ലാം നൽകുകയും ഞങ്ങൾക്കൊന്നും നൽകാ തിരിക്കുകയും ചെയ്യുകയോ എന്ന് അവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അപ്പോൾ നബി() പറയുകയുണ്ടായി: ഞാൻ അവരുടെ മനസുകളെ ഇസ്ലാമിലേക്ക് കൂടുതൽ ഇണക്കുവാൻ വേണ്ടിയാണത് ചെയ്തത്.
ചിലർക്ക് നൽകുക വഴി അവരെ പോലുള്ള വരെ ഇസ്ലാമിലേക്ക് ആകർഷിക്കാൻ വേണ്ടി നൽകൽ.
നാട്ടു പ്രമാണിമാരായ ചിലർക്ക് നൽകുക വഴി അയാളുടെ കീഴിലുള്ളവരിൽ നിന്ന് സകാത്ത് ശേഖരിക്കാൻ കഴിയുന്നുവെങ്കിലോ, മുസ്ലിംകളെ തൊട്ട് അവരുടെ ശത്രുത ഇല്ലാതാക്കാൻ കഴിയുന്നുവെങ്കിലോ നൽകൽ.
നബി() യുടെ കാല ഘട്ടത്തിനു ശേഷം ഇസ്ലാക്ക് ആളു കളെ ആഘർഷിക്കുവാൻ വേണ്ടി സകാത്ത് നൽകാമോ എന്ന വി ഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.
ഇബിൻ കഥീർ പറയുകയുണ്ടായി: അല്ലാഹു ഇസ്ലാമിനു ലോകത്ത് ആധിപത്യം നൽകുകയും മുസ്ലിംകൾക്ക് പ്രതാപം ലഭിക്കുകയും ചെയ്തതിനാൽ ഇനി ആ രൂപത്തിൽ സകാത്ത് നൽകേണ്ടതില്ലെന്നാണ് ഇബിൻ ഉമർ, ആമിർ അശ്ശഅബി, തുട ങ്ങി ഒരു സംഘം മുൻഗാമികൾ അഭിപ്രായപ്പെടുന്നത്.
ആവശ്യമെന്നു തോന്നുന്നുവെങ്കിൽ അത്തരക്കാർക്ക് സകാ ത്തു നൽകാമെന്നതാണ് മറ്റു ചിലരുടെ അഭിപ്രായം, കാരണം നബി() മക്കാ വിജയത്തിനു ശേഷവും ആ രൂപത്തിൽ സകാത്ത് നൽകിയിട്ടുണ്ടായിരുന്നു.
5- الرقابഅടിമ മോചനം
ഖുർആനിൽ وَفِي الرِّقَابِ എന്നു പറഞ്ഞതിന്റെ ഉദ്ദേശം മോചനക്കരാറിലേർപ്പെട്ട അടിമകളാണെന്നാണ് ഹസനുൽ ബസരി, സഇൗദ്ബിൻ ജുബൈർ, മുഖാതിൽ, സു ഹ്രി, ഇമാം ശാഫിഇൗ, ലൈഥ്, നഖഇൗ, തുടങ്ങിയവരുടെ വീക്ഷണം.
ഇബിൻ അബ്ബാസ്, ഹസനുൽ ബസരി തുടങ്ങിയവർ പറയുകയുണ്ടായി: സകാത്തു സ്വത്തിൽ നിന്നും അടിമകളെ മോചിപ്പിക്കുവാൻ ചെലവിടുന്നതിനു വിരോധമില്ല. ഇമാം മാലിക്, അ ഹ്മദ് തുടങ്ങിയവരുടെ വീക്ഷണവും അതാണ്.
അടിമ മോചനത്തിന് ഇസ്ലാം വലിയ പ്രോത്സാഹനം നൽകിയിട്ടുണ്ട്.
عن أبي هريرةَ ، قال: سَمِعْتُ رسولَ الله يقولُ: ട്ടمَنْ أعْتَقَ رقَبَةً مُؤْمِنَةً أعْتَقَ الله منهُ بِكُلِّ عُضْوٍ مِنْهُ عُضْواً مِنَ النارِ، حتَّى يُعْتِقَ فَرْجَهُ بِفَرْجِهِബ്ല .
صحيح ؛ الترمذي 1581
അബൂ ഹുറൈ്റ()നിവേദനം: , നബി()പറയുകയുണ്ടായി: വിശ്വാസിയായ ഒരു അടിമയെ ആരെങ്കിലും മോചിപ്പിക്കുന്നുവെങ്കിൽ അയാളുടെ ഒാരോ അവയവത്തിനും പകരമെന്നോണം അയാളുടെ ശരീരത്തിലെ ഒാരോ അവയവങ്ങളെയും അല്ലാഹു നരകത്തിൽ നിന്നു മോചിപ്പിക്കുന്നതാണ്.
6- الغارمون കടബാധിതർ
പല രൂപത്തിൽ ആളുകൾ കട ബാധ്യതയിൽ അകപ്പെടാറുണ്ട്.
ആർക്കെങ്കിലും ജാമ്യം നിൽക്കുകയും കക്ഷികളുടെ അലംഭാവം മൂലം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുക.
എതെങ്കിലും സംരംഭങ്ങൾ നടത്തുകയും അതു മുഖേന കടത്തിലകപ്പെടുകയും ചെയ്യുക.
അതല്ലെങ്കിൽ വായ്പ വാങ്ങുകയും പിന്നീട് തിരിച്ചടക്കു വാൻ കഴിയാതിരിക്കുകയും ചെയ്യുക.
ഇത്തരക്കാർക്കെല്ലാം സകാത്തിൽ നിന്നും വിഹിതം നൽകാവുന്നതാണ്.
عَنْ قَبِيصَةَ بْنِ مُخَارِقٍ الْهِلاَلِيِّ ، قَالَ: تَحَمَّلْتُ حَمَالَةً. فَأَتَيْتُ رَسُولَ اللّهِ أَسْأَلُهُ فِيهَا. فَقَالَ: ട്ടأَقِمْ حَتَّىٰ تَأْتِيَنَا الصَّدَقَةُ. فَنَأْمُرَ لَكَ بِهَاബ്ല. قَالَ: ثُمَّ قَالَ: ട്ടيَا قَبِيصَةُ إِنَّ الْمَسْأَلَةَ لاَ تَحِلُّ إِلاَّ لأَحَدِ ثَلاَثَةٍ: رَجُلٌ تَحَمَّلَ حَمَالَةً فَحَلَّتْ لَهُ الْمَسْأَلَةُ حَتَّىٰ يُصِيبَهَا ثُمَّ يُمْسِكُ. وَرَجُلٍ أَصَابَتْهُ جَائِحَةٌ اجْتَاحَتْ مَالَهُ فَحَلَّتْ لَهُ الْمَسْأَلُةُ حَتَّىٰ يُصِيبَ قِوَام مِنْ عَيْشٍ (أَوْ قَالَ سِدَاد مِنْ عَيْشٍ. وَرَجُلٌ أَصَابَتْهُ فَاقَةٌ حَتَّىٰ يَقُوم ثَلاَثَةٌ مِنْ ذَوِي الْحِجَا مِنْ قَوْمِهِ: لَقَدْ أَصَابَتْ فُلاَناً فَاقَةٌ. فَحَلَّتْ لَهُ الْمَسْأَلَةُ. حَتَّىٰ يُصِيبَ قِوَاماً مِنْ عَيْشٍ أَوْ قَالَ سِدَاد مِنْ عَيْشٍ فَمَا سِوَاهُنَّ مِنَ الْمَسْأَلَةِ، يَا قَبِيصَةُ سُحْتاً يَأْكُلُهَا صَاحِبُهَا سُحْتاًബ്ല.
صحيح ؛ مسلم 1044، أبوداود 1624، النسائي ( 5/96)
ഖബീസ ()നിവേദനം: , ഞാൻ ചില കട ബാധിതർക്ക് ജാ മ്യം നിൽക്കുകയും അവസാനം എന്റെ മേൽ അവ ബാധ്യത യായി വരികയും ചെയ്തു. ഞാൻ നബി() യുടെ അടുക്കൽ ചെന്ന് വിവരം പറഞ്ഞു. അപ്പോൾ നബി() പറയുകയുണ്ടായി: സകാ ത്തു സ്വത്തു വരികയാണെങ്കിൽ നിങ്ങൾക്ക് അതിൽ നിന്നും വല്ലതും നൽകാം, അതു വരെ നിങ്ങൾ കാത്തിരിക്കുക. ശേഷം പറയുകയുണ്ടായി: മൂന്നു വിഭാഗമാളുകൾക്ക ല്ലാതെ ആളുകളോട് വല്ലതും ചോദിച്ചു വാങ്ങുവാൻ അനുവാദമില്ല;
1- വല്ല കാര്യത്തിനും മധ്യസ്ഥം വഹിക്കുകയോ ജാമ്യം നിൽക്കുകയോ ചെയ്യുക മൂലം സാമ്പത്തിക ബാധ്യതയിലകപ്പെ ടുക, അതു വീട്ടുന്നതിനു വേണ്ടി മാത്രം അയാൾക്ക് ചോദിച്ചു വാങ്ങാവുന്നതാണ്.
2- (കാർഷികമോ വ്യവസായികമോ ആയ) എതെങ്കിലും സംരംഭങ്ങൾ നടത്തുകയും അതു മുഖേന കടത്തിലകപ്പെടുകയും ചെയ്യുക, അത്തരക്കാർക്കും അതു പരിഹ രിക്കുന്നതിനു വേണ്ടി ചോദിക്കാവുന്നതാണ്.
3- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദരിദ്രനാണെന്ന് തന്റെ സമൂഹത്തിലെ മൂന്നു പേർ സാക്ഷ്യം വഹിക്കുന്ന തരത്തിൽ സാമ്പത്തിക പരാധീനതയുള്ളവനും അതു പരിഹരിക്കുന്നതു വരെ ചോദിക്കാവുന്നതാണ്. അവയല്ലാത്ത കാര്യങ്ങൾക്ക് ആരെങ്കിലും വല്ലതും ചോദിച്ചു വാങ്ങുന്നുവെങ്കിൽ അവർ നിഷിദ്ധമായ ധനമാകുന്നു തിന്നുന്നത്
7- في سبيل الله അല്ലാഹുവിന്റെ മാർഗത്തിൽ (യുദ്ധം ചെയ്യുന്നവർ)
പട്ടാളക്കാരുടെ ഗണത്തിൽ പെടാതെ യുദ്ധത്തിന് പോകുകയും അവരുടെ ആനുകൂല്യങ്ങളിൽ നിന്ന് യാതൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്നവരാകുന്നു അവർ.
ഇമാം അഹ്മദ് ഹജ്ജ് ചെയ്യുന്നതും അല്ലാഹുവിന്റെ മാർഗത്തിൽ എന്നു പറഞ്ഞതിന്റെ വിശാലമായ മേഘലയിലാണ് ഉൾക്കൊള്ളി ച്ചിരിക്കുന്നത്
عن عَبْدِ الله عن ابن عَبَّاسٍ ، قالَ: ട്ടأَرَادَ رَسُولُ الله صلى الله عليه وسلم الْحَجَّ فَقَالَتْ امْرَأَةٌ لِزَوْجِهَا أَحِجَّنِي مَع رَسُولِ الله صلى الله عليه وسلم عَلَى جَمَلِكَ فَقالَ مَا عِنْدِي مَا أُحِجُّكِ عَلَيْهِ قالَتْ أحْجِجْنِي عَلَى جَمَلِكِ فُلاَنٍ قالَ ذَاكَ حَبِيسٌ في سَبِيلِ الله عَزَّوَج