زكاة المواشي
കാലി സമ്പത്തിന്റെ സകാത്ത്
ഒട്ടകം, ആട്, മാട് എന്നിങ്ങനെ കാലികൾ മൂന്നിനങ്ങളാണ്.
زكاة الإبل
ഒട്ടകങ്ങളുടെ സകാത്ത്
عن أبي سعيدٍ الخُدريَّ قال: قال رسولُ الله صلى الله عليه وسلم ട്ടليسَ فيما دونَ خَمسِ ذَودٍ منَ الابلِ صَدَقَةُ
متفق عليه ؛ البخاري 1447، مسلم 979
അബൂ സഇൗദ് അൽഖുദ്രി നിവേദനം, നബി() പറയുകയുണ്ടായി: അതിൽ താഴെ എണ്ണമുള്ള ഒട്ടകക്കൂട്ടത്തിന് സകാത്തില്ല,
عن أنس قال : أنَّ أبا بكرٍ رضي اللهُ عنه كتبَ لهُ هذا الكتابَ لمَّا وَجَّهَهُ إلى البَحرينِ ട്ടبسم الله الرحمنِ الرحيم. هذه فَريضةُ الصدَقةِ التي فَرضَ رسولُ اللهُ صلى الله عليه وسلم على المسلمين، والتي أمرَ اللهُ بها رَسُولَهُ، فمَن سُئِلَها مَن المسلمينَ على وَجْهِهَا فلْيُعْطِها، ومِن سُئِلَ فوقَها فلا يُعطِ: في أربعٍ وعشرينَ منَ الإبلِ فما دونَها مِنَ الإبل من كلِّ خمسٍ شاةٌ، فإذا بلغَتْ خَمساً وعشرينَ إلى خمسٍ وثلاثينَ ففيها بنتُ مَخاضٍ أُنثى، فإذا بلغَتْ ستاً وثلاثينَ إلى خمسٍ وأربعينَ ففيها بنتُ لَبونٍ أنثى، فإذا بلغَتْ ستاً وأربعينَ إلى ستينَ ففيها حِقَّةٌ طَروقةُ الجملِ، فإذا بلغَتْ واحدةً وستِّين إلى خمسٍ وسبعينَ ففيها جَذَعةٌ ففيها جَذَعةٌ فإذا بلغَتْ ـ يعني ستاً وسبعين ـ الى تسعين ففيها بنتا لبونٍ فإذا بلغَتْ إحدَى وتسعين الى عشرين ومائةٍ ففيها حِقَّتانِ طَروقَتَا الجمل. فإذا زادَت على عشرين ومائةٍ ففي كلِّ أربعينَ بنتُ لَبونٍ وفي كل خمسين حِقَّةٌ. ومَن لم يَكُنْ معَهُ إلاَّ أرْبعٌ منَ الإبلِ فليسَ فيها صدقةٌ إلاّ أن يَشاءَ ربُّها، فإذا بلغَتْ خَمساً من الإبل ففيها شاةٌ ബ്ല.
صحيح ؛ البخاري 1454، أبوداود 1552، النسائي (5/18)
അനസ് ()നിവേദനം:, താഴെ കാണുന്ന രൂപത്തിലുള്ള ഒരു എഴുത്തുമായി അബൂബക്കർ അദ്ദേഹത്തെ ബഹ്റൈനിലേക്കു നിയോഗിക്കുകയുണ്ടായി, അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു. അല്ലാഹുവിന്റെ കൽപനയനുസരിച്ച് നബി() മുസ്ലിംകളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്ന സകാത്തിന്റെ രൂപം താഴെ പറയുന്ന പ്രകാരത്തിലാകുന്നു, അതിനാൽ (സകാത്ത് ശേഖരണ ചുമതലയേ ൽപിക്കപ്പെട്ടവർ) ചോദിച്ചാൽ പ്രസ്തുത രൂപത്തിലാണ് ഒരോ വിശ്വാസിയും അതു നൽകേണ്ടത് അതിനപ്പുറം ആരെങ്കിലും ചോദിക്കുന്നു വെങ്കിൽ നൽകേണ്ടതുമില്ല.
അഞ്ചു മുതൽ ഇരുപത്തിനാല് ഒട്ടകങ്ങൾ വരെയുള്ളവക്ക് ഒരോ അഞ്ച് ഒട്ടകങ്ങൾക്കും ഒരു ആട് എന്ന തോതിൽ നൽകേണ്ടതാണ്, ഇരുപത്തിയഞ്ചു മുതൽ മുപ്പത്തിയാറു വരെയുള്ളവക്ക് രണ്ടാം വയസിലേക്ക് പ്രവേശിച്ച ഒരു പെൺ ഒട്ടകത്തിനെയും, മുപ്പത്തിയാറു മുതൽ നാൽപത്തിയഞ്ചു വരെയുള്ളവക്ക് മൂന്നാം വയസിലേക്കു കടന്ന ഒരു പെൺ ഒട്ടകത്തെയും നാൽപത്തിയാറു മുതൽ അറുപതു വരെയുള്ളവക്ക് നാലാം വയസിലേക്കു പ്രവേശിച്ച ചവിട്ടിക്കാൻ പ്രായമായ ഒരു പെൺ ഒട്ടകവും, അറുപത്തിയൊന്നു മുതൽ എഴുപത്തിയഞ്ചു വരെയുള്ളവക്ക് അഞ്ചു വയസായ ഒരു ഒട്ടകവും എഴുപത്തിയാറു മുതൽ തൊണ്ണൂറു വരെയുള്ള ഒട്ടകങ്ങൾക്ക് രണ്ടാം വയസിലേക്ക് കടന്ന രണ്ടു പെൺ ഒട്ടകങ്ങളും, തൊണ്ണൂറ്റി ഒന്നു മുതൽ നൂറ്റിയിരുപതു വരെയുള്ളവക്ക് നാലുവയസായ ചവിട്ടിക്കാൻ പ്രായമായ രണ്ടു പെൺ ഒട്ടകങ്ങളും നൽകേണ്ടതാണ്. നൂറ്റിയിരുപതു കഴിഞ്ഞാൽ പിന്നീട് ഒാരോ നാൽപതി നും മൂന്നാം വയസിലേക്കു പ്രവേശിച്ച ഒരു പെൺ ഒട്ടകവും ഒാ രോ അൻപതിനും അഞ്ചു വയസായ ഒരു ഒട്ടകവും എന്ന തോതി ൽ കൂടുതലായി നൽകേണ്ടതാണ്.
നാല് ഒട്ടകങ്ങൾ മാത്രമുള്ള കൂട്ടങ്ങൾക്ക് സകാത്തില്ല, അതിന്റെ ഉടമ (ഇഷ്പ്രകാരം)നൽകുന്നുവെങ്കിലല്ലാതെ നിർബന്ധമായി നൽ കേണ്ടതതില്ല, അതു തികഞ്ഞാൽ ഒരു ആടിനെയാണ് നൽകേ ണ്ടത്.
നിർബന്ധമായി നൽകേണ്ടി വരുന്ന പ്രായത്തിലുള്ള ഒട്ടകങ്ങൾ ഇല്ലാതിരുന്നാൽ ?
عن أَنَسً رَضِيَ اللَّهُ عَنْهُ قال : أَنَّ أَبَا بَكْرٍ رَضِيَ اللَّهُ عَنْهُ كَتَبَ لَهُ فَرِيضَةَ الصَّدَقَةِ الَّتِي أَمَرَ اللَّهُ رَسُولَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ بَلَغَتْ عِنْدَهُ مِنْ الْإِبِلِ صَدَقَةُ الْجَذَعَةِ وَلَيْسَتْ عِنْدَهُ جَذَعَةٌ وَعِنْدَهُ حِقَّةٌ فَإِنَّهَا تُقْبَلُ مِنْهُ الْحِقَّةُ وَيَجْعَلُ مَعَهَا شَاتَيْنِ إِنْ اسْتَيْسَرَتَا لَهُ أَوْ عِشْرِينَ دِرْهَمًا وَمَنْ بَلَغَتْ عِنْدَهُ صَدَقَةُ الْحِقَّةِ وَلَيْسَتْ عِنْدَهُ الْحِقَّةُ وَعِنْدَهُ الْجَذَعَةُ فَإِنَّهَا تُقْبَلُ مِنْهُ الْجَذَعَةُ وَيُعْطِيهِ الْمُصَدِّقُ عِشْرِينَ دِرْهَمًا أَوْ شَاتَيْنِ وَمَنْ بَلَغَتْ عِنْدَهُ صَدَقَةُ الْحِقَّةِ وَلَيْسَتْ عِنْدَهُ إِلا بِنْتُ لَبُونٍ فَإِنَّهَا تُقْبَلُ مِنْهُ بِنْتُ لَبُونٍ وَيُعْطِي شَاتَيْنِ أَوْ عِشْرِينَ دِرْهَمًا وَمَنْ بَلَغَتْ صَدَقَتُهُ بِنْتَ لَبُونٍ وَعِنْدَهُ حِقَّةٌ فَإِنَّهَا تُقْبَلُ مِنْهُ الْحِقَّةُ وَيُعْطِيهِ الْمُصَدِّقُ عِشْرِينَ دِرْهَمًا أَوْ شَاتَيْنِ وَمَنْ بَلَغَتْ صَدَقَتُهُ بِنْتَ لَبُونٍ وَلَيْسَتْ عِنْدَهُ وَعِنْدَهُ بِنْتُ مَخَاضٍ فَإِنَّهَا تُقْبَلُ مِنْهُ بِنْتُ مَخَاضٍ وَيُعْطِي مَعَهَا عِشْرِينَ دِرْهَمًا أَوْ شَاتَيْنِ
صحيح ؛ البخاري 1454، أبوداود 1552، النسائي ( 5/18)
അനസ്()നിവേദനം:, താഴെ കാണുന്ന രൂപത്തിലുള്ള ഒരു എഴുത്തുമായി അബൂബക്കർഎ അദ്ദേഹത്തെ ബഹ്റൈനിലേക്കു പറഞ്ഞയക്കുകയുണ്ടായി: അഞ്ചു വയസു പ്രായമുള്ള ഒട്ടകത്തെ നൽകേണ്ടതായി വരികയും കൂട്ടത്തിൽ അതില്ലാതിരിക്കുകയും ചെയ്താൽ നാലു വയസുള്ള ഒട്ടകമുണ്ടെങ്കിൽ അതിനെയും ആടുകളുണ്ടെങ്കിൽ രണ്ടെത്തിനെയും അതിന്റെ കൂടെ നൽകിയാൽ മതിയാകും, അല്ലെങ്കിൽ ഇരുപതു ദീനാർ നൽകിയാൽ മതി.
നാലു വയസു പ്രായമുള്ള ഒട്ടകത്തെ നൽകേണ്ടതായി വരികയും കൂട്ടത്തിൽ അതില്ലാതിരിക്കുകയും ചെയ്താൽ അഞ്ചു വയസുള്ള ഒട്ടകമുണ്ടെങ്കിൽ അതിനെ നൽകുകയും സകാത്ത് സ്വീകരിക്കുന്നയാൾ ആടുകളുണ്ടെങ്കിൽ രണ്ടെണ്ണത്തിനെയോ അതില്ലെങ്കിൽ ഇരുപതു ദീനാറോ തിരിച്ചു നൽകുകയും ചെയ്താൽ മതി.
നാലു വയസു പ്രായമുള്ള ഒട്ടകത്തെ നൽകേണ്ടതായി വരികയും കൂട്ടത്തിൽ അതില്ലാതിരിക്കുകയും ചെയ്താൽ മൂന്നു വയസുള്ള ഒട്ടകമുണ്ടെങ്കിൽ അതിനെയും ആടുകളുണ്ടെങ്കിൽ രണ്ടെണ്ണത്തിനെയും അതിന്റെ കൂടെ നൽകിയാൽ മതിയാകും, അല്ലെങ്കിൽ ഇരുപതു ദീനാർ നൽകിയാൽ മതി
മൂന്നു വയസു പ്രായമുള്ള ഒട്ടകത്തെ നൽകേണ്ടതായി വരികയും കൂട്ടത്തിൽ അതില്ലാതിരിക്കുകയും ചെയ്താൽ നാലു വയസുള്ള ഒട്ടകമുണ്ടെങ്കിൽ അതിനെ നൽകുകയും സകാത്ത് സ്വീകരിക്കുന്നയാൾ ആടുകളുണ്ടെങ്കിൽ രണ്ടെണ്ണത്തിനെയോ അതില്ലെങ്കിൽ ഇരുപതു ദീനാറോ തിരിച്ചു നൽകിയാലും മതി.
മൂന്നു വയസു പ്രായമുള്ള ഒട്ടകത്തെ നൽകേണ്ടതായി വരികയും കൂട്ടത്തിൽ അതില്ലാതിരിക്കുകയും ചെയ്താൽ രണ്ടു വയസായ ഒട്ടകമുണ്ടെങ്കിൽ അതിനെയും ആടുകളുണ്ടെങ്കിൽ രണ്ടെണ്ണത്തിനെയും അതിന്റെ കൂടെ നൽകിയാൽ മതിയാകും, അതില്ലെങ്കിൽ ഇരുപതു ദീനാർ നൽകിയാൽ മതി.
زكاة البقر
പശുക്കളുടെ (മാടുകൾ) സകാത്ത്
عن مُعاذِ بنِ جَبَلٍ ، قال: ട്ടبعَثَنِي النبي إلى اليَمَنِ، فأَمَرَنِي أنْ آخُذَ مِنْ كُلِّ ثلاثينَ بَقَرَة تَبِيعاً أو تَبِيعَة، ومِنْ كُلِّ أَرْبَعِينَ مُسِنَّةً،َബ്ല.
صحيح ؛ الترمذي 619، أبوداود
1561
മുആദ്()നിവേദനം:, നബി() എന്നെ യമനിലേക്ക് നിയോഗിച്ചു കൊണ്ട് പറയുകയുണ്ടായി: നീ ഒാരോ നാൽപതു പശുക്കൾക്കും രണ്ടു വയസിനു മുകളിൽ പ്രായമുള്ള ഒരു പശുക്കുട്ടിയേയും ഒാരോ മുപ്പതു പശുക്കൾക്കും രണ്ടാം വയസിലേക്ക് കടന്ന ഒരു പശുക്കുട്ടിയെയും സകാത്തായി വാങ്ങേണ്ടതാണ്.
زكاة الغنم
ആടുകളുടെ സകാത്ത്
പരിധിയും, നൽകേണ്ട തോതും
’’ وفي صدقةِ الغنمِ: في سائمتِها إذا كانت أربعينَ إلى عشرينَ ومائةٍ شاةٌ. فإذا زادت على عِشرينَ ومائةٍ إلى مائتينِ شاتانِ، فإذا زادتْ على مائتينِ إلى ثلاثمائةٍ ففيها ثلاثٌ شِيَاهٍ، فإذا زادَتْ على ثلاثمائة ففي كلِّ مائةٍ شاةٌ، فإذا كانت سائمةُ الرجلِ ناقصةً من أربعينَ شاةً واحدةً فليسَ فيها صدقةٌ إلاّ أن يَشاءَ ربُّها. وفي الرِّقَةِ رُبُعُ العُشِر، فإن لم تكن إلاّ تسعينَ ومائةً فليسَ فيها شيءٌ إلاّ أن يَشاءَ ربُّهاബ്ല. سبق
അനസ്()നിവേദനം: ചെയ്യുന്ന ഹദീസിൽ, അബൂബക്കർ എഴുത്തുമായി അദ്ദേഹത്തെ ബഹ്റൈനിലേക്കു പറഞ്ഞയക്കുമ്പോൾ അതിൽ ആടുകളുടെ സകാത്തിനെ ക്കുറിച്ച് ഇപ്രകാരമായിരുന്നു വിവരിച്ചിരുന്നത് :
നാൽപതു മുതൽ നൂറ്റിയിരുപതു വരെയുള്ള മേഞ്ഞു നടക്കുന്ന ആടുകൾക്ക് ഒരു ആടിനെയാണ് നൽകേണ്ടത്, നൂറ്റിയിരു പതിനു മുകളിൽ ഇരു നൂറു വരെ രണ്ട് ആടുകളും, ഇരു നൂറു മുതൽ മുന്നൂറു വരെ മൂന്ന് ആടുകളെയും, അതിനു മുക ളിലേക്ക് ഒാരോ നൂറിനും ഒന്ന് എന്ന തോതിലുമാണ് നൽകേണ്ടത്, നാൽപതെണ്ണം തികഞ്ഞിട്ടില്ലെങ്കിൽ ഉടമസ്ഥൻ ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അയാൾ നിർബന്ധമായി സകാത്തു നൽകേണ്ടതില്ല.
شروط وجوب الزكاة في المواشي
കാലികളിൽ നിന്നും സകാത്ത് സ്വീകരിക്കാനുള്ള നിബന്ധനകൾ
1- നിസാബ് തികയുക
മുകളിൽ പറഞ്ഞിരിക്കുന്ന ഹദീസുകളിൽ നിന്നും അതു വ്യക്തമാണ്.
2- വർഷം പൂർത്തിയാകൽ
عَنْ عَائِشَةَ قَالَتْ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لا زَكَاةَ فِي مَالٍ حَتَّى يَحُولَ عَلَيْهِ الْحَوْلُ
صحيح ؛ ابن ماجه 1792، الدارقطني ( 2/90)
നബി() പറയുകയുണ്ടായി: വർഷം പൂർത്തിയാകുന്നതിനു മുമ്പ് ഒരു സമ്പത്തിലും സകാത്തില്ല തന്നെ.
3- മേഞ്ഞു നടക്കുന്നവയാകൽ
وفي صدقةِ الغنمِ: في سائمتِها إذا كانت أربعينَ إلى عشرينَ ومائةٍ شاةٌ. – سبق
നാൽപതു മുതൽ നൂറ്റിയിരുപതു വരെയുള്ള മേഞ്ഞു നടക്കുന്ന ആടുകൾക്ക് ഒരു ആടിനെയാണ് നൽകേണ്ടത് എന്നു പറഞ്ഞതിൽ നിന്ന് മേഞ്ഞു നടന്നു തിന്നുന്നവകൾക്കേ സകാത്തുള്ളൂ എന്നു വ്യക്തമാണ്.
സകാത്തായി സ്വീകരിക്കാൻ പാടില്ലാത്തവ
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا بَعَثَ مُعَاذًا رَضِيَ اللَّهُ عَنْهُ عَلَى الْيَمَنِ قَالَ إِياَّكَ و كَرَائِمَ أَمْوَالِ النَّاسِ ...
متفق عليه ؛ البخلري 1496، مسلم 621
ഇബിൻ അബ്ബാസ്()നിവേദനം:, നബി() മുആദ് വിനെ യമനിലേക്ക് നിയോഗിച്ചു കൊണ്ട് പറയുകയുണ്ടായി: നീ ആളു കളുടെയടുക്കൽ നിന്നു സകാത്ത് വാങ്ങുമ്പോൾ അവരുടെയടുക്കലുള്ളതിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ളതും നല്ലതും തെരഞ്ഞെടുക്കുന്നത് സൂക്ഷിക്കുക.
عن أنس أن أبا بكر كتب له فريضة الصدقة التي أمر الله رسوله صلى الله عليه وسلم : وَلا يُؤْخَذُ في الصَّدَقَةِ هَرِمَةٌ وَلا ذَاتُ عَوَارٍ مِنَ الْغَنَمِ وَلا تَيْسُ الْغَنَمِ إِلاَّ أنْ يَشَاءَ المُصَدِّقُബ്ല.
سبق
അനസ് ()നിവേദനം:, താഴെ കാണുന്ന രൂപത്തിലുള്ള ഒരു എഴുത്തുമായി അബൂബക്കർ അദ്ദേഹത്തെ ബഹ്റൈനിലേക്കു പറഞ്ഞയക്കുകയുണ്ടായി: പ്രായം കൂടിയവയേയോ പ്രകടമായ ന്യനതകളുള്ളവയേയോ സകാത്തായി എടുക്കാൻ പാടില്ല, സകാത്ത് നൽകുന്നയാൾ ഇഷ്ട പ്രകാരം, തരുന്നുവെങ്കിലല്ലാതെ കൂട്ടത്തിലുള്ള കൂറ്റ•ാരെയോ സകാത്തായി വാങ്ങാൻ പാടില്ല.