കാർഷിക വിളകളുടെയും പഴ വർഗങ്ങളുടെയും സകാത്ത്


وَهُوَ الَّذِي أَنْشَأَ جَنَّاتٍ مَعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ كُلُوا مِنْ ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ (141)  
الأنعام 141


പന്തലിൽ പടർത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഇൗത്തപ്പനകളും, വിവിധ തരം കനികളുള്ള ക്യഷികളും, പരസ്പരം സാമ്യം തോന്നുന്നതും എന്നാൽ സാദൃശ്യമില്ലാത്തതുമായ നില യിൽ ഒലീവും മാതളവുമെല്ലാം സ്യഷ്ടിച്ചുണ്ടാക്കിയത് അവനാകു ന്നു. അവയെല്ലാം കായ്ക്കുമ്പോൾ അതിന്റെ ഫലങ്ങളിൽ നിന്ന് നിങ്ങൾ ഭ?ിച്ചു കൊള്ളുക വിളവെടുപ്പ് ദിവസം അതിനുള്ള ബാ ധ്യത (സകാത്ത്) നിങ്ങൾ കൊടുത്തു വീട്ടുകയും ചെയ്യുക. നിങ്ങ ൾ ധൂർത്തു കാണിക്കരുത് ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇ ഷ്ടപ്പെടുന്നില്ല.

സകാത്തു നൽകേണ്ട ഇനങ്ങൾ

 

നബി() നിർദ്ദേശിച്ച നാലിനം പഴവർഗങ്ങൾക്കും കാർഷിക വിളകൾക്കും മാത്രമേ സകാത്തു നൽകേണ്ടതുള്ളൂ.
عَنْ أَبِي بُرْدَةَ , عَنْ أَبِي مُوسَى , وَمُعَاذِ بْنِ جَبَلٍ , حِينَ بَعَثَهُمَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى الْيَمَنِ يُعَلِّمَانِ النَّاسَ أَمْرَ دِينِهِمْ: " لَا تَأْخُذُوا الصَّدَقَةَ إِلَّا مِنْ هَذِهِ الْأَرْبَعَةِ: الشَّعِيرِ وَالْحِنْطَةِ وَالزَّبِيبِ وَالتَّمْرِ "
صحيح ؛ الحاكم ، (1/401) ، اليهقي ( 4/125)

അബൂ മൂസൽ അശ്അരി, മുആദ് എന്നിവർ നിവേദനം, അവരിരുവരെയും യമനിലേക്ക് ഇസ്ലാമിക കർമ്മങ്ങളെ കുറിച്ചും വിശ്വാസ കാര്യങ്ങളെക്കുറിച്ചും പഠിപ്പിക്കുവാൻ നിയോഗിച്ചു കൊണ്ട് നബി()താഴെ പറയുന്ന നാലിനങ്ങളിൽ നിന്നല്ലാതെ സകാത്ത് സ്വീകരിക്കരു തെന്ന് നിർദ്ദേശിക്കുകയുണ്ടായി: ഗോതമ്പ്, ബാർളി, ഇൗത്തപ്പഴം, മുന്തിരി.

നിസാബ്

പഴവർഗങ്ങൾക്കും കാർഷിക വിളകൾക്കും സകാത്തു നിർബന്ധമാകണമെങ്കിൽ താഴെ പറയുന്ന ഹദീസിൽ വന്നതു പോലെയുള്ള പരിധിയാണ് എത്തേണ്ടത്.

عن أبي سعيدٍ الخُدريَّ قال: قال رسولُ الله صلى الله عليه وسلم ട്ടليسَ فيما دونَ خَمسِ ذَودٍ صَدَقَةُ منَ الابلِ، وليس فيما دُونَ خَمسِ أواقٍ صَدَقَةُ، وليس فيما دُونَ خمسةِ أوسُقٍ صَدَقَةُബ്ല.
متفق عليه ؛ البخاري 1447، مسلم 979
അബീസഇൗദ് അൽഖുദ്രി ()നിവേദനം:, നബി പറയുകയുണ്ടായി: അഞ്ചിൽ താഴെണ്ണമുള്ള ഒട്ടകക്കൂട്ടത്തിന് സകാത്തില്ല, അഞ്ച് ഉൗഖിയക്കു താഴെ മാത്രമുള്ള വെള്ളിക്കും സകാത്തില്ല, അഞ്ചു വസ്ഖിൽ താഴെ മാത്രം അളവുള്ള കാർഷിക ഫലങ്ങൾക്കും സകാത്തില്ല.

നൽകേണ്ട രൂപം
عن جَابِرَ بْنَ عَبْدِ اللّهِ قال : ُ أَنَّهُ سَمِعَ النَّبِيَّ قَالَ ട്ടفِيما سَقَتِ الأَنْهَارُ والْغَيْمُ الْعُشُورُ، وَفِيمَا سُقِيَ بِالسَّانِيَةِ نِصْفُ الْعُشْرِബ്ല.
صحيح ؛ مسلم 981، أبوداود 1582
ജാബിർ ()നിവേദനം: നബി() പറയുകയുണ്ടായി: നദീ ജലവും മഴവെള്ളവുമുപയോഗിച്ച് നനച്ചുണ്ടാക്കുന്ന കൃഷികൾക്ക് പത്തിലൊന്നും യന്ത്രങ്ങളുപയോഗിച്ച് വെള്ളം നനച്ചുണ്ടാക്കിയ താണെങ്കിൽ പത്തിലൊന്നിന്റെ പകുതിയും സകാത്തായി നൽകേണ്ടതാണ്.


عبدِ اللهِ عن أبيه رضيَ اللهُ عنه عنِ النبيِّ صلى الله عليه وسلم أنهُ قال ട്ടفيما سَقَتِ السماءُ والعيونُ أو كان عَثَريّاً العُشرُ، وما سُقِيَ بالنَّضحِ نصفُ العُشرِബ്ല.
صحيح ؛ البخاري 1483، أبوداود 1581


അബ്ദുല്ലാഹിബ്നു ഉമർ നിവേദനം()നിവേദനം:, നബി പറയുകയുണ്ടായി: നദീ ജലവും മഴ വെള്ളവുമുപയോഗിച്ച് നനച്ചുണ്ടാക്കു ന്നവയോ നനക്കാതെ തന്നെ വളരുന്നതോ ആയ കൃഷികൾക്ക് പത്തിലൊന്നും തേവു യന്ത്രങ്ങങ്ങളുപയോഗിച്ച് വെള്ളം നന ച്ചുണ്ടാക്കിയതാണെങ്കിൽ പത്തിലൊന്നിന്റെ പകുതിയും സകാത്തായി നൽകേണ്ടതാണ്.


മുന്തിരിയും ഇൗത്തപ്പഴവും മതിപ്പു കണക്കാക്കൽ


عن أبي حُميدٍ الساعديِّ قال ട്ടغَزَونا معَ النبيِّ صلى الله عليه وسلم غزوةَ تَبُوكَ، فلما جاءَ وادي القُرى إذا امرأة في حَديقةٍ لها، فقال النبيُّ صلى الله عليه وسلم لأصحابه: اخْرُصوا، وخَرَصَ رسولُ اللّهِ صلى الله عليه وسلم عشرةَ أوسُقٍ، فقال لها: أحصِي ما يخرُجُ منهافلما أتى واديَ القُرى قال ... للمرأة: كم جاءَتْ حَديقتُكِ؟ قالت: عشرةَ أوسُقٍ، خَرْصَ رسولِ اللّهِ صلى الله عليه وسلم


صحيح ؛ البخاري 1481، صحيح أبوداود 2643

 

അബൂഹുമൈദ് അസ്സാഇദി നിവേദനംഎ ഞങ്ങൾ ന ബിന യുടെ കൂടെ തബുക്ക് യുദ്ധത്തിനു വേണ്ടി യാത്ര പോകുകയായിരുന്നു, ഞങ്ങൾ വാദിൽ ഖുറായിലെത്തിയപ്പോൾ ഒരു സ്ത്രീ അവരുടെ ഇൗത്തപ്പനത്തോട്ടത്തിൽ നിൽക്കുന്നത് ഞങ്ങൾ കാണുകയുണ്ടായി, തോട്ടത്തിലെ ഇൗത്തപ്പഴം എത്രയുണ്ടാകുമെന്ന് മതിച്ചു കണക്കാക്കാൻ നബി() ഞങ്ങളോട് പറയുകയുണ്ടായി, നബി അതു പത്ത് വസ്ഖ് ഉണ്ടാകുമെന്ന് അഭിപ്രായപ്പെടുകയും ആ സ്ത്രീയോട് ഇപ്രകാരം പറയുകയുമുണ്ടായി: നിങ്ങളുടെ ഇൗത്തപ്പഴം എത്രയുണ്ടാകുമെന്ന് നോക്കുക. നബിയും അനുയായികളും യുദ്ധം കഴിഞ്ഞു മടങ്ങി വന്നപ്പോൾ അവരോട് ചോദിക്കു കയുണ്ടായി: നിങ്ങളുടെ തോട്ടത്തിൽ നിന്ന് എത്ര ലഭിച്ചു ? അവർ പറയുകയുണ്ടായി: നബി യുടെ മതിപ്പു പോലെത്തന്നെ പത്തു വസ്ഖ്.


عن عَائِشَةَ ، قالَتْ: ട്ട كَانَ النَّبيُّ صلى الله عليه وسلم يَبْعَثُ عَبْدَ الله بنَ رَوَاحَةَ فَيَخْرُصُ النَّخْلَ حِينَ يَطِيبُ قَبْلَ أنْ يُؤْكَلَ مِنْهُ، ثُمَّ يُخَيِّرُ يَهُودَ يَأْخُذُونَهُ بِذَلِكَ الْخِرْصِ أمْ يَدْفَعُونَهُ إلَيْهِمْ بِذَلِكَ الْخِرْصِ لِكَيْ تُحْصَى الزَّكَاةُ قَبْلَ أنْ تُؤْكَلَ الثِّمَارُ وَتُفَرَّقَബ്ല.
حسن لغيره أبوداود 2396، الإرواء 805


ആയിശ നിവേദനം, ഇൗത്തപ്പഴം പാകമായിക്കഴിഞ്ഞാൽ വിളവെടുപ്പിനു മുമ്പു തന്നെ നബി() അബ്ദുല്ലാഹി ബിൻ റവാഹയെ നിയോഗിക്കാറുണ്ടായിരുന്നു, പിന്നീട് അദ്ദേഹത്തിന്റെ മതിപ്പിനനുസരിച്ച് യഹൂദ•ാരുടെയടുക്കൽ നിന്നും പാട്ടം വാങ്ങുകയും ചെയ്യാറുണ്ടായിരുന്നു വിളവെടുപ്പ് തുടങ്ങുകയും വിൽപന തുടങ്ങുകയും ചെയ്യുന്നതിനു മുമ്പു് സകാത്ത് കണക്കാക്കുന്നതിനു വേണ്ടിയായിരുന്നു അവർ അങ്ങിനെ ചെയ്തിരുന്നത്.

 

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top