സകാത്തു നൽകാതിരിക്കുന്നതിന്റെ ഗൗരവം

 

وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّهُ مِنْ فَضْلِهِ هُوَ خَيْرًا لَهُمْ بَلْ هُوَ شَرٌّ لَهُمْ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (180)
سورة آل عمران 180

അല്ലാഹു തന്റെ ഒൗദാര്യത്തിൽ നിന്നും നൽകിയിട്ടുള്ള സ്വത്തിൽ നിന്ന് ചെലവഴിക്കാതെ പിശുക്കുകാണിക്കുന്നവർ അതവർക്ക് ഉത്തമമാകുമെന്ന് വിചാരിക്കുന്നുവോ? അല്ല അതവർക്കു തന്നെ വിനയായി മാറും, അവർ പിശുക്കു കാണിച്ചിരുന്ന സമ്പത്ത് അന്ത്യ നാളിൽ ഒരു മാലയായി (അവരുടെ കഴുത്തുകളിൽ) ചാർത്തപ്പെടും, ആകാശ ഭൂമികളുടെ അനന്തരാവകാശം അല്ലാഹുവിനുള്ളതാകുന്നു, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷമമായി അറിയുകയും ചെയ്യുന്നു.

عن أبي هريرةَ رضي اللّهُ عنهُ قال: قال رسولُ اللّهِ صلى الله عليه وسلم ട്ടمن آتاهُ اللّهُ مالاً، فلم يُؤَدِّ زكاتهُ مُثِّلَ له يوم القيامةِ شُجاعاً أقرعَ له زَبَيبَتَان يُطَوَّقهُ يومَ القِيامةِ ثمَّ يأخذُ بِلِهْزِمَيْهِ ـ يعني شِدْقَيهِ ـ ثمَّ يقول: أنا مالُكَ، أنا كنزُكَ. ثمَّ تَلا: (آل عمران: 180): و്രلا يَحْسَبَنَّ الذِّينَ يَبخلون്َയൂ الآيةബ്ല. صحيح ، البخاري 1403

 

അബൂഹുറൈ്റ()നിവേദനം: , നബി() പറയുകയുണ്ടായി: ആർക്കെങ്കിലും അല്ലാഹു ധനം നൽകുകയും അയാൾ അതിന്റെ സകാത്ത് നൽകാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അന്ത്യളിൽ ആ സ്വത്ത് ഒരു കാളസർപ്പരൂപം പ്രാപിക്കുകയും അയാളുടെ ശരീരത്തിൽ വരിഞ്ഞു മുറുകുകയും കവിളുകളിൽ കൊത്തിക്കൊണ്ട് ഞാനാകുന്നു നീ കൂമ്പാരമാക്കി വെച്ചിരുന്ന സമ്പാദ്യമെന്ന് പറയുകയും ചെയ്യും. ശേഷം നബി ഇൗ ആയത്ത് ഒാതിക്കേൾപ്പിക്കുകയും ചെയ്തു.
അല്ലാഹു തന്റെ ഒൗദാര്യത്തിൽ നിന്നും നൽകിയിട്ടുള്ള സ്വത്തിൽ നിന്ന് ചിലവഴിക്കാതെ പിശുക്കു കാണിക്കുന്നവർ അവർക്ക് അത് ഉത്തമമാകുമെന്ന് വിചാരിക്കുന്നുണ്ടോ? അല്ല അതവർക്കു തന്നെ വിനയായി മാറും, അവർ പിശുക്കു കാണിച്ചിരുന്ന സമ്പത്ത് അന്ത്യനാളിൽ ഒരു മാലയായി അവർക്ക് ചാർത്തപ്പെടും, ആകാശ ഭൂമികളുടെ അനന്തരാവകാശം അല്ലാഹുവിനുള്ളതാകുന്നു, നിങ്ങൾ പ്രവർത്തിക്കുന്നതെ ല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുകയും ചെയ്യുന്നു.

وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ (34) يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ هَذَا مَا كَنَزْتُمْ لِأَنْفُسِكُمْ فَذُوقُوا مَا كُنْتُمْ تَكْنِزُونَ (35)

سورة التوبة 34،35
സ്വർണ്ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ ചിലവിടാതിരിക്കുകയും ചെയ്യുന്നവരെ (കാത്തിരിക്കുന്ന) കഠോരമായ ശിക്ഷയെ കുറിച്ച് നീ സന്തോഷ വാർത്തയറിയിക്കുക, നരകത്തീയിൽ അവ പഴുപ്പിച്ചെടുത്ത് അവരുടെ മുതുകുകളിലും പാർശ്വങ്ങളിലും നെറ്റികളിലും ചൂടു പിടിപ്പിക്കപ്പെടുന്ന ദിവസം, അവരോട് ഇങ്ങിനെ പറയപ്പെടും ഇതാകുന്നു നിങ്ങൾ നിങ്ങൾക്കു വേണ്ടി നിക്ഷേപമാക്കി വെച്ചിരുന്ന നിധി, നിങ്ങൾ നിക്ഷേപമാക്കി വെച്ചിരുന്നത് ആസ്വദിച്ചു കൊള്ളുക.

عن أبَي هُرَيْرَةَ ، يَقُولُ: قَالَ رَسُولُ اللّهِ : ട്ടمَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ، لاَ يُؤَدِّي مِنْهَا حَقَّهَا، إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ، صُفِّحَتْ لَهُ صَفَائِحُ مِنْ نَارٍ، فَأُحْمِيَ عَلَيْهَا فِي نَارِ جَهَنَّمَ. فَيُكْوَىٰ بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ. كُلَّمَا بَرَدَتْ أُعِيدَتْ لَهُ. فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ. حَتَّىٰ يُقْضَىٰ بَيْنَ الْعِبَادِ. فَيُرَىٰ سَبِيلُهُ. إِمَّا إِلَىٰ الْجَنَّةِ وَإِمَّا إِلَى النَّارِബ്ല. قِيلَ: يَا رَسُولَ اللّهِ فَالإِبِلُ؟ قَالَ: ട്ടوَلاَ صَاحِبُ إِبِلٍ لاَ يُؤَدِّي مِنْهَا حَقَّهَا. وَمِنْ حَقِّهَا حَلْبُهَا يَوْمَ وِرْدِهَا. إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ. بُطِحَ لَهَا بِقَاعٍ قَرْقَرٍ أَوْفَرَ مَا كَانَتْ، لاَ يَفْقِدُ مِنْهَا فَصِيلاً وَاحِداً، تَطَأهُ بِأَخْفَافِهَا وَتَعَضُّهُ بِأَفْوَاهِهَا، كُلَّمَا مَرَّ عَلَيْهِ أُولاَهَا رُدَّ عَلَيْهِ أُخْرَاهَا، فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ، حَتَّىٰ يُقْضَىٰ بَيْنَ الْعِبَادِ. فَيُرَىٰ سَبِيلُهُ إِمَّا إِلَى الْجَنَّةِ وَإِمَّا إِلَى النَّارِബ്ല.
صحيح ؛ مسلم 987 ، أبوداود 1642

അബൂഹുറൈറ()നിവേദനം, നബി()പറയുകയുണ്ടായി: സ്വർണത്തിന്റെയും വെള്ളിയുടെയും ഉടമസ്ഥർ അതിൽ നിന്നും അർഹമായ സകാത്ത് നൽകുന്നില്ലെങ്കിൽ അന്ത്യദിനത്തിൽ പ്രസ്തുത സമ്പത്തുകൾ കൊണ്ട് തീ പാളികൾ ഉണ്ടാക്കുന്നതും അവ പഴുപ്പിച്ച് അവരുടെ മുതുകിലും നെറ്റിയിലും ചൂടു പിടിപ്പിക്കുകയും ചെയ്യും. അത് തണുക്കുമ്പോഴെല്ലാം വീണ്ടും ചൂടു പിടിപ്പിക്കുന്ന പ്രക്രിയ ആവർത്തിച്ചു കൊണ്ടേയിരിക്കും, എഴുപതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിനത്തിൽ അല്ലാഹു തന്റെ അടി മകൾക്കിടയിൽ വിധി തീർപ്പു കൽപ്പിക്കുന്നതു വരെ അതു നീണ്ടു നിൽക്കുകയും ചെയ്യും. അവസാനം വിചാരണക്കു ശേഷം അയാളെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ നയിക്കപ്പെടുകയും ചെയ്യും. അതു കേട്ട് ഒരാൾ നബി()യോട് ചോദിക്കുകയുണ്ടായി ഒട്ടകമായിരുന്നു അയാളുടെ സമ്പാദ്യമെങ്കിലോ? നബി() പറയുകയുണ്ടായി: ഒട്ടകമാണെങ്കിലും ശരി, വെള്ളം നൽകുന്ന ദിവസം അതിനെ കറന്നെടുക്കുക എന്നതും, അതിനോടുള്ള കടമകളിൽ പെട്ടതാണ്, അതയാൾ നിർവഹിച്ചിട്ടില്ലെങ്കിൽ അവക്ക് വിശാലമായ ഒരു സമതലം വിട്ടുകൊടുക്കുകയും അതിൽ ഒരു ചെറിയ ഒട്ടക കുട്ടി പോലും കുറവില്ലാതെ അവയുടെ കുളമ്പുകൾ കൊണ്ട് അയാളെ ചവിട്ടി മെതിക്കുകയും കടിച്ചു പറിക്കുകയും ചെ യ്യും, ഒട്ടകങ്ങളെല്ലാം കടന്നു പോയിക്കഴിഞ്ഞാൽ അതിന്റെ ആദ്യം വീണ്ടും മടങ്ങി വന്നു കൊണ്ടിരിക്കും, അമ്പതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിനത്തിൽ ആ പ്രക്രിയ ആവർത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും വിചാരണക്കു ശേഷം അയാളെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ നയിക്കു കയും ചെയ്യും.

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top