صيام التطوع
സുന്നത്തു നോമ്പുകൾ


താഴെ പറയുന്ന ദിവസങ്ങളിൽ നോമ്പെടുക്കുന്നത് നബി() പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

1- ശവ്വാൽ മാസത്തിലെ ആറു ദിവസങ്ങളിൽ

عَنْ أَبِي أَيُّوبَ الأَنْصَارِيِّ رَضِيَ اللّهُ عنه أَنَّهُ حَدَّثَهُ أَنَّ رَسُولَ اللّهِ قَالَ: ട്ടمَنْ صَامَ رَمَضَانَ وَأَتْبَعَهُ سِتّاً مِنْ شَوَّالٍ. كَانَ كَصِيَامِ الدَّهْرِബ്ല.
صحيح ؛ مسلم 1164، الترمذي 756
അബൂ അയ്യൂബ് അൻസാരി നിവേദനം ചെയ്യുന്നു, നബി() പറയുകയുണ്ടായി: റമദാൻ മാസക്കാലത്തെ നോമ്പ് പിടിച്ച ശേഷം ആരെങ്കിലും ശവ്വാൽ മാസത്തിൽ ആറു നോമ്പുകൾ കൂടി പിടിക്കുന്നുവെങ്കിൽ അവൻ വർഷം മുഴുവൻ നോമ്പു പിടിച്ചവനെ പോലെയാകുന്നു.

2,3- അറഫാ ദിനത്തിലെയും (ഹാജിമാർക്ക് അറഫാ നോമ്പ് സുന്നത്തില്ല.) മുഹർറം ഒമ്പതിലെയും പത്തിലെയും നോമ്പുകൾ.

عَنْ أَبِي قَتَادَةَ الأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صَوْمِ يَوْمِ عَرَفَةَ: فَقَالَ يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ قَالَ وَسُئِلَ عَنْ صَوْمِ يَوْمِ عَاشُورَاءَ فَقَالَ يُكَفِّرُ السَّنَةَ الْمَاضِيَةَ
صحيح ؛ مسلم 1162
അബൂ ഖതാദ പറയുകയുണ്ടായി: അറഫാ ദിനത്തിലെ നോമ്പിനെ (പുണ്ണ്യത്തെ) കുറിച്ച് നബി() യോട് ചോദിക്കപ്പെട്ടു, അവിടുന്ന് പറയുകയുണ്ടായി: കഴിഞ്ഞു പോയ ഒരു വർഷത്തെയും വരാനുള്ള വർഷത്തെയും പാപങ്ങൾ അതു വഴി പൊറുക്ക പ്പെടുന്നതാകുന്നു. മുഹർറം പത്തിലെ നോമ്പിനെ കുറിച്ചും ചോദിക്കപ്പെട്ടു, നബി പറഞ്ഞു: പിന്നിട്ട വർഷത്തെ പാപങ്ങൾക്ക് അതു പരിഹാരമാകുന്നതാണ്.
عَنْ أُمِّ الْفَضْلِ بِنْتِ الْحَارِثِ ، أَنَّ نَاساً تَمَارَوْا عِنْدَهَا، يَوْمَ عَرَفَةَ، فِي صِيَامِ رَسُولِ اللّهِ . فَقَالَ بَعْضُهُمْ: هُوَ صَائِمٌ. وَقَالَ بَعْضُهُمْ: لَيْسَ بِصَائِمٍ. فَأَرْسَلْتُ إِلَيْه بِقَدَحِ لَبَنٍ، وَهُوَ وَاقِفٌ عَلَىٰ بَعِيرِهِ. بِعَرَفَةَ، فَشَرِبَهُ.
متفق عليه ؛ البخاري 1988، مسلم 1123
ഉമ്മുൽ ഫദ്ൽ നിവേദനം, അവരുടെയടുക്കൽ (അറഫയിൽ) വെച്ച് നബി() അറഫാ ദിനത്തിൽ നോമ്പെടുത്തിട്ടുണ്ടോ ഇല്ലയോ എന്ന വിഷയത്തിൽ ചിലർ തർക്കം നടത്തുകയുണ്ടായി, നിജസ്ഥിതി അറിയാൻ വേണ്ടി ഞാൻ ഒരു പാത്രം പാൽ നബി()യുടെ സമക്ഷത്തിലേക്ക് കൊടുത്തു വിട്ടു, അവിടുന്ന് തന്റെ ഒട്ടക പുറത്തിരുന്നു കൊണ്ട് എല്ലാവരും കാൺകെത്തന്നെ അതു കുടിക്കുകയും ചെയ്തു.
عن أبي غطفان ، سَمِعْتُ عَبْدَ اللّهِ بْنَ عَبَّاسٍ رَضِيَ اللّهُ عَنْهُمَا يَقُولُ: حِينَ صَامَ رَسُولُ اللّهِ : يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ، قَالُوا: يَا رَسُولَ اللّهِ: إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَىٰ. فَقَالَ رَسُولُ اللّهِ : ട്ടفَإِذَا كَانَ الْعَامُ الْمُقْبِلُ، إِنْ شَاءَ اللّهُ، صُمْنَا الْيَوْمَ التَّاسِعَബ്ല. قَالَ: فَلَمْ يَأْتِ الْعَامُ الْمُقْبِلُ، حَتَّىٰ تُوُفِّيَ رَسُولُ اللّهِ .
صحيح ؛ مسلم 1134، أبوداود 2428

ഇബിൻ അബ്ബാസ് നനിവേദനം, മുഹർറം പത്തിലെ നോമ്പെടുക്കുകയും, നോമ്പെടുക്കാൻ കൽപിക്കുകയും ചെയ്ത നബി() യുടെ വാക്കു കേട്ട് ചിലർ തിരുമേനിയോട് ചോദിക്കുകയുണ്ടായി: അല്ലാഹുവിന്റെ ദൂതരേ അത് യഹൂദൻമാരും കൈ്രസ്തവരും ആദരിക്കുന്ന ദിവസമാണല്ലോ?. അപ്പോൾ നബി() പറഞ്ഞു: അടുത്ത വർഷം ഇൻശാ അല്ലാഹ് അവരോട് വൈരുദ്ധ്യം പാലിക്കാൻ) നമുക്ക് ഒൻപതിനു കൂടി പിടിക്കാം. പക്ഷേ പിറ്റേ വർഷം മുഹർറം വന്നപ്പോഴേക്കും നബി() ഇഹലോക വാസം വെടിഞ്ഞിരുന്നു.

4- മുഹർറം മാസത്തിലെ അധിക ദിവസങ്ങളിലും നോമ്പ് പിടിക്കൽ

عَنْ أَبِي هُرَيْرَةَ رَضِيَ اللّهُ عنه قَالَ: قَالَ رَسُولُ اللّهِ : ട്ടأَفْضَلُ الصِّيَامِ، بَعْدَ رَمَضَانَ، شَهْرُ اللّهِ الْمُحَرَّمُ. وَأَفْضَلُ الصَّلاَةِ، بَعْدَ الْفَرِيضَةِ، صَلاَةُ اللَّيْلِബ്ല.
صحيح ؛ مسلم 1164 ، أبوداود 2412
അബൂ ഹുറൈറ നിവേദനം, നബി() പറയുകയുണ്ടായി: റമദാൻ നോമ്പിനു ശേഷം ഏറ്റവും പുണ്യകരമായ നോമ്പ് മുഹർറ മാസത്തിലെ നോമ്പാകുന്നു, നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷമുള്ള പുണ്യകരമായ നമസ്കാരം രാത്രിയിലെ നമസ്കാരമാകുന്നു.

5- ശഅ്ബാനിലെ അധിക ദിവസങ്ങളിലും നോമ്പ് പിടിക്കൽ

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللَّهُ عَنْهَا أَنَّهَا قَالَتْ: وَمَا رَأَيْتُ رَسُولُ اللّهِ اسْتَكْمَلَ صِيَامَ شَهْرٍ قَطُّ إِلاَّ رَمَضَانَ. وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَاماً فِي شَعْبَانَ.
متفق عليه ؛ البخاري 1969، مسلم 1156

ആയിശ നിവേദനം, റമദാനിൽ ഒഴികെ മറ്റൊരു മാസവും മുഴുവനായി നബി() നോമ്പെടുക്കാറുണ്ടായിരുന്നില്ല, (അതു കഴിഞ്ഞാൽ) ശഅബാനിലേക്കാൾ കൂടുതൽ നബി) മറ്റൊരു മാസത്തിലും നോമ്പ് പിടിച്ചതായി ഞാൻ കണ്ടിട്ടില്ല.

6- തിങ്കളാഴ്ചയും വ്യാഴായ്ചയും

عن أسامة بن زيد عن النبي صلى الله عليه وسلم قال : إنَّ نَبيَّ الله صلى الله عليه وسلم كَانَ يَصُومُ يَوْمَ الاِثْنَيْنِ وَيَوْمَ الْخَمِيسِ، وَسُئِلَ عنْ ذٰلِكَ، فقال: إنَّ أعْمَالَ الْعِبَادِ تُعْرَضُ يَوْمَ الاِثْنَيْنِ وَيَوْمَ الْخَمِيسِബ്ല
صحيح ؛ أبوداود 2128
ഉസാമ ()നിവേദനം: നബി()തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നോമ്പെടുക്കുമായിരുന്നു, തദ് സംബന്ധമായി ചോദിക്ക പ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു, വിശ്വാസികളുടെ കർമ്മങ്ങൾ ആ ദിവസങ്ങളിൽ അല്ലാഹുവിങ്കൽ പ്രദർശിപ്പിക്ക പ്പെടുന്നതാകുന്നു.

7- ഒാരോ മാസവും മൂന്നു ദിവസം വീതം ദിവസങ്ങളിൽ നോമ്പെടുക്കൽ

عَبْد اللَّهِ بْنَ عَمْرٍو رَضِيَ اللَّهُ عَنْهُمَا، قَالَ:صُمْ مِنَ الشَّهْرِ ثَلاَثَةَ أَيَّامٍ، فَإِنَّ الحَسَنَةَ بِعَشْرِ أَمْثَالِهَا، وَذَلِكَ مِثْلُ صِيَامِ الدَّهْرِബ്ല
متفق عليه ؛ البخاري 1976، مسلم 1159
അബ്ദില്ലാഹിബിൻ അംറ് ()നിവേദനം: നബി() എന്നോട് പറയുകയുണ്ടായി: നീ എല്ലാ മാസവും മൂന്നു ദിവസം വീതം നോമ്പ് പിടിക്കുക, കാരണം നൻമകൾക്ക് പത്തിരട്ടിയായാണ് പ്രതിഫലം നൽകപ്പെടുക, അപ്പോൾ വർഷം മുഴുവൻ നീ നോമ്പെ ടുത്തതു പോലെയാകും.
പ്രസ്തുത മൂന്നു ദിവസങ്ങൾ മാസത്തിലെ പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങളാവുന്നതാണ് കൂടുതൽ പുണ്ണ്യകരം.

عن أبي ذَرٍّ ، يقولُ: قال رسولُ الله : ട്ടيا أبا ذَرٍّ إذا صُمْتَ مِنَ الشَّهْرِ ثلاَثةَ أيامٍ فَصُمْ ثلاثَ عَشْرَةَ وأرْبعَ عَشْرَةَ وخَمْسَ عَشْرَةَബ്ല .
صحيح ؛ صحيح الجامع الصغير 7817، الترمذي 758

അബൂദർ വിനോട് നബി()പറയുകയുണ്ടായി: നീ ഒാരോ മാസത്തിലും മൂന്ന് നോമ്പുകൾ പിടിക്കുന്നുവെങ്കിൽ അതു് പതിമൂന്ന്, പതിനാല് പതിനഞ്ച് ദിവസങ്ങളിലായിരിക്കട്ടെ.

8- ഒന്നിടവിട്ട ദിവസങ്ങളിൽ നോമ്പെടുക്കൽ

عن عبدَ اللهِ بن عمرِو بن العاصِ رضيَ اللهُ عنهما قال :أنَّ رسولَ اللهِ صلى الله عليه وسلم قال له ട്ട ട്ട أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ، كَانَ يَصُومُ يَوْمًا، وَيُفْطِرُ يَوْمًاബ്ല
متقق عليه ؛ البخاري 1131، مسلم 1159
അബ്ദില്ലാഹിബിൻ അംറ് എനിവേദനം, നബി() പറയുകയുണ്ടായി: അല്ലാഹുവിന് ഏറ്റവും ഇഷ്ടമായ നോമ്പ് ദാവൂദ് നബി()യുടെ നോമ്പായിരുന്നു, അദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു നോമ്പെടുക്കാറുണ്ടായിരുന്നത്.

9- ദുൽ ഹിജ്ജിലെ ആദ്യ പത്തു ദിവസങ്ങളിൽ

عنْ هنيدة عن بَعْضِ أزْواجِ النَّبيِّ ، عَلَيْهِ السَّلاَمُ قَالَتْ: ട്ട كَانَ رَسُولُ الله صلى الله عليه وسلم يَصُومُ تِسْعَ ذِي الحِجَّةِ وَيَوْمَ عَاشُورَاءَ وَثَلاَثَةَ أيَّامٍ مِنْ كُلِّ شَهْرٍ أوَّلَ اثْنَيْنِ مِنَ الشَّهْرِ وَالخَمِيسَബ്ല.
صحيح ؛ أبوداود 2129 نس (220/ 4).
ഹുനൈദ: നിവേദനം, നബി() ദുൽഹജ്ജ ഒൻപതു വരെയും മുഹർറം പത്തിനും ഒാരോ മാസത്തിലും മൂന്നു ദിവസങ്ങളിലും മാസത്തിലെ ആദ്യ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലും നോമ്പെടുക്കുമായിരുന്നു

 

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top