നോമ്പിൻ്റ ഘടകങ്ങൾ أركان الصيام
1- നിയ്യത്ത്
{وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ} سورة البينة (5)
കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കി നിഷ്കളങ്കമായി അല്ലാഹുവിനെ ആരാധിക്കുവാനാ യിരുന്നു അവരോട് കല്‍പിക്കപ്പെട്ടിരുന്നത്.
عَنْ عُمَرَ بْنِ الْخَطَّابِ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّمَا الْأَعْمَالُ بِالنِّيَّةِ وَإِنَّمَا لِامْرِئٍ مَا نَوَى…صحيح: [مختصرم 104]، م (224/ 204/ 1)، ت (1/ 3/ 1)
നബി()പറയുകയുണ്ടായി: കര്‍മ്മങ്ങളെല്ലാം (പരിഗണിക്കപ്പെടുക) ഉദ്ദേക ശുദ്ധിക്കനുസരിച്ചു മാത്രമാണ്. ഓരോരുത്തര്‍ക്കും തങ്ങളുടെ ഉദ്ദേശമനുസരിച്ചതു(പ്രതിഫലം)ണ്ടായിരിക്കും.
ഓരോ ദിവസവും പ്രഭാതോദയത്തിനു മുമ്പു തന്നെ നിയ്യത്ത് ചെയ്യേണ്ടതാണ്
عن حَفْصَةَ زَوْجِ النَّبيِّ صلى الله عليه وسلم، أنَّ رَسُولَ الله صلى الله عليه وسلم قال: «مَنْ لَمْ يُجْمِعِ الصِّيَامَ قَبْلَ الْفَجْرِ فَلاَ صِيَامَ لَهُ» . صحيح : أبوداود 2437، الترمذي 726
ഹഫ്സ നിവേദനം, നബി(?) പറയുകയുണ്ടായി: പ്രഭാതോദയത്തിനു മുമ്പു തന്നെ നിയ്യത്ത് ചെയ്യാത്തവരുടെ നോമ്പ് സാധുവല്ല.
2- നോമ്പ് മുറിക്കുന്ന കാര്യങ്ങളില്‍ നിന്നും പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ വിട്ടു നില്‍ക്കല്‍
فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ سورة البقرة (187)
ഇനി മുതല്‍ നിങ്ങള്‍ക്ക് അവരുമായി ബന്ധം പുലര്‍ത്താവുന്നതാണ്, നിങ്ങള്‍ക്ക് അല്ലാഹു അവരിലൂടെ വിധിച്ചത് നിങ്ങള്‍ തേടിക്കൊള്ളുക. പ്രഭാതത്തിന്‍റെ വെളുത്ത ഇഴകള്‍ (രാത്രിയുടെ) കറുത്ത ഇഴകളില്‍ നിന്നും നിങ്ങള്‍ക്ക് വ്യക്തമാ യി കാണുന്നതുവരെ നിങ്ങള്‍ അന്ന പാനിയങ്ങള്‍ ഉപയോഗി ക്കുകയും ചെയ്യുക, പിന്നീട് (പ്രഭാതമായാല്‍) രാത്രിവരെ നി ങ്ങള്‍ നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്യുക.