محظورات الإحرام
ഇഹ്റാമിലായിരിക്കുമ്പോൾ നിഷിദ്ധമാവ

1- പുരുഷ•ാർ തുന്നിയ വസ്ത്രം ധരിക്കൽ

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَجُلا سَأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا يَلْبَسُ الْمُحْرِمُ مِنْ الثِّيَابِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا تَلْبَسُوا الْقُمُصَ وَلا الْعَمَائِمَ وَلا السَّرَاوِيلاتِ وَلا الْبَرَانِسَ وَلا الْخِفَافَ إِلا أَحَدٌ لا يَجِدُ النَّعْلَيْنِ فَلْيَلْبَسْ الْخُفَّيْنِ وَلْيَقْطَعْهُمَا أَسْفَلَ مِنْ الْكَعْبَيْنِ وَلا تَلْبَسُوا مِنْ الثِّيَابِ شَيْئًا مَسَّهُ الزَّعْفَرَانُ وَلا الْوَرْسُ
متفق عليه ؛ البخاري 1542، مسلم 1177، أبوداود 1806

അബ്ദില്ലാഹിബിനു ഉമർനിവേദനം, ഒരാൾ വന്ന് നബി യോട് ചോദിക്കുക യുണ്ടായി അല്ലാഹുവിന്റെ ദൂതരേ ഇഹ്റാമിലായിരിക്കുമ്പോൾ ഏതു വസ്ത്രമാണ് ധരിക്കേ ണ്ടത്. അപ്പോൾ നബി പറയുകയുണ്ടായി: കുപ്പായമോ സർവാലോ തലപ്പാവോ ഷൂവോ ബർനസോ ധരിക്കുവാൻ പാടില്ല. ചെരിപ്പ് കിട്ടാത്തവർ ഷൂവിന്റെ മടമ്പിനു മുകളിൽ മുറിച്ച് ധരിക്കട്ടേ, കുങ്കുമമോ മറ്റു സുഗന്ധ ദ്രവ്യങ്ങളോ പൂശിയ വസ്ത്രവും ധരിക്കരുത്.
പൈജാമയും ഷൂവുമല്ലാതെ മറ്റൊന്നും ധരിക്കാൻ ലഭിച്ചില്ലെങ്കിൽ അതൊന്നും മുറിക്കാതെ തന്നെ ധരിക്കാവുന്നതാണ്.

عن ابْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْطُبُ بِعَرَفَاتٍ مَنْ لَمْ يَجِدْ النَّعْلَيْنِ فَلْيَلْبَسْ الْخُفَّيْنِ وَمَنْ لَمْ يَجِدْ إِزَارًا فَلْيَلْبَسْ سَرَاوِيلَ لِلْمُحْرِمِ
متفق عليه ؛ البخاري 1841، مسلم 1178، أبوداود 1812
അബ്ദില്ലാഹിബിനു അബ്ബാസ് നിവേദനം, നബി അറഫയിൽ വെച്ചുള്ള പ്രഭാഷണത്തിൽ പറയുകയുണ്ടായി: ചെരുപ്പുകൾ കിട്ടാത്തവർ ഷൂവും തുണിയി ല്ലാത്തവർ സർവാലും ധരിക്കട്ടേ.

2- സ്ത്രീകൾ മുഖമോ, മുൻകൈകളോ മറക്കൽ

عَنْ ابْنِ عُمَرَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الْمُحْرِمَةُ لا تَنْتَقِبُ وَلا تَلْبَسُ الْقُفَّازَيْنِ
صحيح ؛ البخاري 1838، أبوداود 1808، النسائي ( 5/133)

അബ്ദില്ലാഹിബിനു ഉമർ നിവേദനം, നബി പറയുകയുണ്ടായി: ഇഹ്റാമിൽ പ്രവേശിച്ച സ്ത്രി മുഖം മൂടിയോ കയ്യുറകളോ ധരിക്കാൻ പാടില്ല.
പുരുഷ•ാർ അടുത്തു കൂടി കടന്നു പോകുമ്പോൾ അവർക്കു മുഖം മറക്കാവു ന്നതാണ്.

عَنْ فَاطِمَةَ بِنْتِ الْمُنْذِرِ أَنَّهَا قَالَتْ كُنَّا نُخَمِّرُ وُجُوهَنَا وَنَحْنُ مُحْرِمَاتٌ وَنَحْنُ مَعَ أَسْمَاءَ بِنْتِ أَبِي بَكْرٍ الصِّدِّيقِ
صحيح ؛ مالك 724، الحاكم (1/454)
ഫാത്വിമ ബിൻതു മുൻദിർ പറയുകയുണ്ടായി: ഞങ്ങൾ ഇഹ്റാമിലായിരി ക്കുമ്പോൾ മുഖം മറക്കാറുണ്ടായിരുന്നു, ഞങ്ങ ളുടെ കൂടെ അസ്മ ബിന്ത് അബീബക്റും ഉണ്ടായിരുന്നു

3- പുരുഷൻ തല മറക്കൽ

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَجُلا سَأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا يَلْبَسُ الْمُحْرِمُ مِنْ الثِّيَابِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا تَلْبَسُوا الْقُمُصَ وَلا الْعَمَائِمَ
متفق عليه ؛ البخاري 1542، مسلم 1177، أبوداود 1806
അബ്ദില്ലാഹിബിനു ഉമർ നിവേദനം, ഒരാൾ വന്ന് നബി യോട് ചോദിക്കുക യുണ്ടായി അല്ലാഹുവിന്റെ ദൂതരേ ഇഹ്റാമിൽ പ്രവേശിച്ചവൻ ഏതു വസ്ത്രമാണ് ധരിക്കേണ്ടത്? നബി പറയുകയുണ്ടായി: കുപ്പായമോ സർവാലോ തലപ്പാവോ ധരിക്കുവാൻ പാടില്ല.
ടെന്റുകളുടെയോ മറ്റോ തണലിൽ നിൽക്കുന്നതിനു വിരോധമില്ല, മുകളിൽ പറഞ്ഞ ജാബിർ വിന്റെ ഹദീസിൽ നബി ക്കു വേണ്ടി നമിറയിൽ ഖുബ്ബ കെട്ടിയതു പറയുന്നുണ്ട്.

4- സുഗന്ധ ദ്രവ്യങ്ങൾ

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَجُلا سَأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا يَلْبَسُ الْمُحْرِمُ مِنْ الثِّيَابِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا تَلْبَسُوا مِنْ الثِّيَابِ شَيْئًا مَسَّهُ الزَّعْفَرَانُ وَلا الْوَرْسُ
متفق عليه ؛ البخاري 1542، مسلم 1177، أبوداود 1806
അബ്ദില്ലാഹിബിനു ഉമർനിവേദനം, ഒരാൾ വന്ന് നബി യോട് ചോദിക്കുക യുണ്ടായി അല്ലാഹുവിന്റെ ദൂതരേ ഇഹ്റാമിലായിരിക്കുമ്പോൾ ഏതു വസ്ത്രമാണ് ധരിക്കേ ണ്ടത്. അപ്പോൾ നബി പറയുകയുണ്ടായി: മഞ്ഞയോ കുങ്കുമമോ മറ്റു സുഗന്ധ ദ്രവ്യങ്ങളോ പൂശിയ വസ്ത്രവും ധരിക്കരുത്.

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمْ قَالَ بَيْنَمَا رَجُلٌ وَاقِفٌ بِعَرَفَةَ إِذْ وَقَعَ عَنْ رَاحِلَتِهِ فَوَقَصَتْهُ أَوْ قَالَ فَأَوْقَصَتْهُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اغْسِلُوهُ بِمَاءٍ وَسِدْرٍ وَكَفِّنُوهُ فِي ثَوْبَيْنِ وَلا تُحَنِّطُوهُ وَلا تُخَمِّرُوا رَأْسَهُ فَإِنَّهُ يُبْعَثُ يَوْمَ الْقِيَامَةِ مُلَبِّيًا
متفق عليه ؛ 1265، مسلم 1206، أبوداود 3222
അബ്ദില്ലാഹിബിനു അബ്ബാസ് നിവേദനം, ഒട്ടകം ചവിട്ടിക്കൊന്നയാളെ തല മറക്കാതെയും സുഗന്ധ ദ്രവ്യങ്ങൾ പുരട്ടാതെയും മറവു ചെയ്യുക, അയാൾ അന്ത്യ നാളിൽ തൽബിയ്യത്ത് ചൊല്ലി ഉയർത്തെഴുന്നേൽക്കുന്നതാണെന്ന് നബി പറയുക യുണ്ടായി.

5,6- നഖം വെട്ടുകയോ മുടി മുറിക്കുകയോ നീക്കുകയോ ചെയ്യൽ
و്രَلا تَحْلِقُوا رءُوسَكُمْ حَتَّى يَبْلُغَ الْهَدْيُ مَحِلَّه്ُയൂ
سورة البقرة 196
ബലി മ്യഗങ്ങൾ ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ നിങ്ങൾ മുടി നീക്കുക യും ചെയ്യരുത്

ഇഹ്റാമിൽ വെച്ച് മുടി കളയുന്നത് നിഷിദ്ധമാണെന്നതിൽ പണ്ഡിത•ാർ യോജി ച്ചിരിക്കുന്നു.
തലയിൽ വല്ല പ്രയാസവുമുണ്ടെങ്കിൽ മുടി നീക്കുകയും പകരമായി ഫിദ്യ നൽകുകയും ചെയ്യുന്നത് അനുവദിനീയമാണ്

ف്രَمَنْ كَانَ مِنْكُمْ مَرِيضًا أَوْ بِهِ أَذًى مِنْ رَأْسِهِ فَفِدْيَةٌ مِنْ صِيَامٍ أَوْ صَدَقَةٍ أَوْ نُسُك്ٍയൂ
البقرة 196

ആരെങ്കിലും രേഗികളാവുകയോ ഉപദ്രവകരമായ വല്ലതും തലയിൽ ഉണ്ടാവുക യോ ചെയ്താൽ (അവർ മുടി നീക്കുന്നതിനു) പകരമായി നോമ്പോ സ്വദഖയോ ബലിയോ നൽകേണ്ടതാണ്.

عَنْ كَعْبِ بْنِ عُجْرَةَ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ بِهِ وَهُوَ بِالْحُدَيْبِيَةِ قَبْلَ أَنْ يَدْخُلَ مَكَّةَ وَهُوَ مُحْرِمٌ وَهُوَ يُوقِدُ تَحْتَ قِدْرٍ وَالْقَمْلُ يَتَهَافَتُ عَلَى وَجْهِهِ فَقَالَ أَيُؤْذِيكَ هَوَامُّكَ هَذِهِ قَالَ نَعَمْ قَالَ فَاحْلِقْ رَأْسَكَ وَأَطْعِمْ فَرَقًا بَيْنَ سِتَّةِ مَسَاكِينَ وَالْفَرَقُ ثَلاثَةُ آصُعٍ أَوْ صُمْ ثَلاثَةَ أَيَّامٍ أَوْ انْسُكْ نَسِيكَةً
متفق عليه ؛ البخاري 1814، مسلم 1201، أبوداود 1739
കഅ്ബ് ബിൻ ഉജ്റ നിവേദനം, ഹുദൈബിയ്യായിൽ വെച്ച് അദ്ദേഹത്തി ന്റെയടുക്കലൂടെ നബി കടന്നു പോയി, അവർ ഇഹ്റാമിലായിരിക്കെ മക്കയിലെത്തു ന്നതിനു മുമ്പായിരുന്നു അത്, കഅ്ബ് ഒരു പാത്രത്തിനു താഴെ തീ കത്തിക്കുകയാ യിരുന്നു, അദ്ദേഹത്തിന്റെ തലയിൽ പേൻ നിറയുകയും മുഖത്തേക്ക് തിളച്ചു മറിയുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി ചോദിക്കുകയുണ്ടായി: തലയിലെ ജീവികൾ താങ്കളെ പ്രയാസപ്പെടുത്തുന്നുണ്ടോ? അദ്ദേഹം പറഞ്ഞു, അതെ, അപ്പോൾ നബി പറയുകയുണ്ടായി: നീ മുടി വടിക്കുകയും പരിഹാരമായി ആറു ദരിദ്രർക്ക് മൂന്നു സാഅ് വീതം ഭക്ഷണം നൽകുകയോ മൂന്നു ദിവസം നോമ്പു പിടിക്കുകയോ ബലി നൽകുകയോ ചെയ്യുക.

7- സംയോഗവും അതിലേക്ക് നയിക്കുന്ന കാര്യങ്ങളും
8- തെറ്റുകൾ ചെയ്യൽ
9- വാക്കുതർക്കങ്ങൾ

മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങളും പാടില്ലെന്നത് താഴെ പറയുന്ന ആയത്തിൽ കാണാം.

ا്രلْحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَج്ِّയൂ
البقرة 197
ഹജ് അറിയപ്പെട്ട ഏതാനും മാസങ്ങളിലാകുന്നു, ആ മാസങ്ങളിലാരെ ങ്കിലും ഹജ് നിർവഹിക്കുന്നതായാൽ അവർ അധർമ്മം ചെയ്യുകയോ തർക്കി ക്കുകയോ ലൈംഗിക ചുവയുള്ള വാക്കുകൾ പറയുകയോ ചെയ്യാതിരിക്കട്ടേ,


10,11- വിവാഹമോ വിവാഹാന്വോഷണമോ നടത്തൽ

عن عُثْمَانَ بْنَ عَفَّانَ يَقُولُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا يَنْكِحُ الْمُحْرِمُ وَلا يُنْكَحُ وَلا يَخْطُبُ
صحيح ؛ مسلم 1409، أبوداود 1825، الترمذي 842
ഉസ്മാൻ നിവേദനം, നബി പറയുകയുണ്ടായി: ഇഹ്റാമിൽ പ്രവേശിച്ചാൽ വിവാഹം കഴിക്കുകയോ ചെയ്തു കൊടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാൻ പാടില്ല.

12- കരയിൽ വെച്ച് വേട്ടപിടിക്കുകയോ ഏതെങ്കിലും തരത്തിൽ അതിനു സഹകരിക്കുകയോ സഹായം നൽകുകയോ ചെയ്യൽ

وَحُرِّمَ عَلَيْكُمْ صَيْدُ الْبَرِّ مَا دُمْتُمْ حُرُمًا
المائدة: 96
നിങ്ങൾ ഇഹ്റാമിലായിരിക്കുന്നിടത്തോളം വേട്ട പിടിക്കുന്നതും നിഷിദ്ദമാ ക്കപ്പെട്ടിരിക്കുന്നു.

عن أَبِي قَتَادَةَ عَنْ أَبِيهِ رَضِيَ اللَّهُ عَنْهُ قَالَ : فَقَالَ هَلْ مِنْكُمْ أَحَدٌ أَمَرَهُ أَوْ أَشَارَ إِلَيْهِ بِشَيْءٍ قَالَ قَالُوا لا قَالَ فَكُلُوا
متفق عليه ؛ البخاري 1824، مسلم 1196
അബൂ ഖതാദ പിടിച്ച കാട്ടു കഴുതയെ കുറിച്ച് നബി ചോദിക്കുകയു ണ്ടായി, അപ്പോൾ നബി ചോദിച്ചു: നിങ്ങളാരെങ്കിലും അതിനു കൽപിക്കുകയോ സഹായിക്കുകയോ സഹകരിക്കുകയോ ചെയ്തിരുന്നുവോ? അവർ പറഞ്ഞു: ഇല്ല, അപ്പോൾ നബി പറയുകയുണ്ടായി: എന്നാൽ നിങ്ങൾ അതു ഭക്ഷിച്ചു കൊള്ളുക.

13- ഇഹ്റാമിലുള്ളവനെ ഉദ്ദേശിച്ച് വേട്ടയാടി പിടിച്ച മാംസം ഭക്ഷിക്കൽ

അബൂ ഖതാദ പിടിച്ച കാട്ടു കഴുതയെ കുറിച്ച് നബി പറയുകയുണ്ടായി: നിങ്ങളാരെങ്കിലും അതിനു കൽപിക്കുകയോ സഹായിക്കുകയോ സഹകരിക്കു കയോ ചെയ്തിരുന്നുവോ? അവർ പറഞ്ഞു: ഇല്ല, അപ്പോൾ നബി പറയുകയു ണ്ടായി: എന്നാൽ നിങ്ങൾ അതു ഭക്ഷിച്ചു കൊള്ളുക.

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top