നബിതിരുമേനിയുടെ ഹജ് حجة النبي 

 

അലി വിന്റെ മകൻ ഹുസൈൻ വിന്റെ പൗത്രൻ മുഹമ്മദ് നിവേദനം ചെയ്യുന്നു, ഞങ്ങൾ ജാബിർ ബിൻ അബ്ദില്ലാ വിന്റെയടുക്കൽ കടന്നു ചെന്നു, അദ്ദേഹം ഞങ്ങളിലെ ഒാരോരുത്തരെയായി പരിചയപ്പെട്ടു. അവസാനം എന്റെ അവസരമെത്തി എന്നെ തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹം വസ്ത്രത്തിനുള്ളിലൂടെ നെഞ്ചിൽ കൈ വെച്ചു കൊണ്ട് പറയുകയുണ്ടായി: എന്റെ സഹോദര പുത്രാ നിനക്ക് സ്വാഗതം നീ വേണ്ടത് ചോദിച്ചു കൊള്ളുക, ഞാൻ അന്ന് ചെറു പ്രായക്കാ രനായിരുന്നു, അദ്ദേഹം കണ്ണു കാണാത്ത അവസ്ഥയിലെത്തുകയും ചെയ്തിരു ന്നു.
ഞാൻ നബി യുടെ ഹജ്ജിനെ ക്കുറിച്ച് ചോദിച്ചു അപ്പോഴേക്കും നമസ്കാര സമയ മായിരുന്നു. അദ്ദേഹം ഒരു കരിമ്പടം തന്റെ ശരീരത്തിൽ ചുറ്റിപ്പിടിച്ച് നമസ്കരി ക്കുവാൻ നിന്നു അതിന്റെ ചെറുപ്പം കാരണം രണ്ടറ്റങ്ങളും ചുളിഞ്ഞു കയറിയിരു ന്നു അദ്ദേഹത്തിന്റെ തലയിലിടുന്ന ഷാൾ ഹാങ്കറി•േൽ തന്നെയുണ്ടായിരുന്നു, ഞങ്ങളെയും കൂട്ടി നമസ്കാരം പൂർത്തിയാക്കിയ ശേഷം തന്റെ ചൂണ്ടുവിരൽ നിവർത്തിയും ബാക്കി വിരലുകൾ മടക്കിയും പിടിച്ച് അവിടുന്ന് പറയുകയുണ്ടായി:
നബി ഹിജ്റയുടെ ഒൻപതാം വർഷം വരെ ഹജ്ജ് ചെയ്യുകയുണ്ടായിരുന്നില്ല, ഹിജ്റ യുടെ പത്താം വർഷം നബി ഹജ്ജിനു പോകുന്നതായി പ്രഖ്യാപനം നടത്തുകയു ണ്ടായി, അതറിഞ്ഞ് അറേബ്യയുടെ നാനാ ദിക്കുകളിൽ നിന്നും ഒരു പാട് പേർ മദീനയിൽ വന്നു ചേർന്നു, നബിയുടെ ഹജ്ജ് കണ്ടു പഠിക്കുകയും പകർത്തുക യും നബിയുടെ കൂടെ ഹജ്ജ് നിർവഹിക്കുകയെന്ന ജീവിതാഭിലാഷം പൂർത്തീകരി ക്കുകയുമായിരുന്നു അവരുടെയെല്ലാം ലക്ഷ്യം. നബി യുടെ കൂടെ ഞങ്ങളും പുറ പ്പെട്ടു, ദുൽഖുലൈഫയിലെത്തിയപ്പോൾ അസ്മാ ബിന്ത് ഉമൈസ് അബൂബക്ക റിന്റെ മകൻ മുഹമ്മദിനെ പ്രസവിക്കുകയുണ്ടായി, എന്തു ചെയ്യണമെന്നറിയാൻ അവർ നബി യുടെ അടുത്തേക്ക് ആളെയയച്ചു, കുളിച്ചു വ്യത്തിയായി ഇഹ്റാം ചെയ്യുവാനും രക്തം വരുന്ന ഭാഗത്ത് തുണിയുപയോഗിച്ച് നന്നായി കെട്ടുവാനും അവരോട് നബി കൽപിച്ചു. നബി ദുൽഖുലൈഫയിൽ വെച്ച് നമസ്കരിച്ചു ശേഷം ഖസ്വാ എന്ന തന്റെ ഒട്ടകപ്പുറത്തു കയറി സവാരിയാരംഭിച്ചു, ബൈദാഇലെത്തിയ പ്പോൾ ഞാൻ നാലു പാടും നോക്കി നബിക്ക് ചുറ്റും നടക്കുന്നവരും സവാരിക്കാരായും കണ്ണെത്താ ദൂരം വരെ വിശ്വാസി സമൂഹവും സഞ്ച രിക്കുന്നത് ഞാൻ കാണുകയുണ്ടായി. ഞങ്ങൾക്കിടയിൽ നബിക്ക് വഹ്യ് വന്നു കൊണ്ടിരി ക്കുകയും അവിടുന്ന് ഞങ്ങൾക്കത് വിശദീകരിച്ചു തന്നു കൊണ്ടുമിരുന്നു, നബി യുടെ കർമ്മ ങ്ങൾക്കനുരിച്ച് ഞങ്ങളും പ്രവർത്തിച്ചു കൊണ്ടിരുന്നു. അവിടുന്ന് തൗഹീദിന്റെ തൽബിയത്ത് ഉഛത്തിൽ ചൊല്ലി ക്കൊണ്ടിരുന്നു
ട്ടلَبَّيْكَ اللَّهُمَّ لَبَّيْكَ. لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ. إِنَّ الْحَمْدَ وَالنِّعْمَةَ لَكَ. وَالْمُلْكَ لاَ شَرِيكَ لَكَബ്ല
ജനങ്ങൾ അവർ ചൊല്ലിക്കൊണ്ടിരുന്ന തൽബിയ്യത്തും ചൊല്ലിക്കൊണ്ടിരുന്നു, നബി അവരോട് ഒന്നും പറയുകയുണ്ടായില്ല, തന്റെ തൽബിയ്യത്തിൽ മാറ്റം വരുത്തു കയും ചെയ്തില്ല.
ജാബിർ തുടർന്നു പറയുകയുണ്ടായി: ഞങ്ങളാരും ഹജ്ജല്ലാതെ മറ്റൊന്നും ഉദ്ദേ ശിച്ചിട്ടുണ്ടായിരുന്നില്ല, ഉംറയെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു അറിവുമുണ്ടായിരു ന്നില്ല.
എന്നാൽ നബി കഅ്ബയുടെ അടുത്തെത്തി ഹജറുൽ അസ്വദിനെ ചുംബി ക്കുകയും മൂന്നുചുറ്റു റമൽ ചെയ്തും നാലു ചുറ്റു നടന്നും ത്വവാഫ് പൂർത്തിയാ ക്കി. നിങ്ങൾ ഇബ്റാഹീം നിന്ന സ്ഥലത്ത് വെച്ച് നമസ്കരിക്കുക എന്ന ആയത്ത് പാരായണം ചെയ്തു കൊണ്ട് മഖാമു ഇബ്റാഹീമിനടുത്തു വന്ന് മഖാം കഅ്ബയു ടെ ഇടയിൽ വരുന്ന രൂപത്തിൽ (രണ്ടു റക്അത്തു നമസ്കരിച്ചു), ഒന്നാമത്തെ റക്അത്തിൽ സൂറത്ത് അൽ കാഫിറൂനയും രണ്ടാമത്തേതിൽ ഇഖ്ലാസുമായിരു ന്നു പാരായണം ചെയ്തിരുന്നത്. അതു കഴിഞ്ഞ് ഹജറുൽ അസ്വദിനടുത്ത് വന്ന് അതിനെ തൊട്ടു മുത്തി.
ശേഷം സ്വഫായിലേക്കു പുറപ്പെടുകയും അതിനു മുകളിലേക്ക് കയറിയപ്പോൾ നിശ്ചയമായും സ്വഫയും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാകുന്നു എന്ന ആയത്തു പാരായണം ചെയ്യുകയുമുണ്ടായി, കഅ്ബാ ശരീഫ് കാണുന്നതു വരെ നബി അതിനു മുകളിലേക്കു കയറി, ഖിബ്ലയിലേക്കു തിരിഞ്ഞു കൊണ്ട് തന്നെ കലിമത്തു തൗഹീദും തക് ബീറും താഴെ കൊടുത്ത പോലെ ചൊല്ലി:
" لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا إِلَهَ إِلَّا اللهُ وَحْدَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ "
മൂന്നു പ്രാവശ്യമായിരുന്നു അതു പറഞ്ഞിരുന്നത്.

പിന്നീട് സ്വഫയിൽ നിന്നിറങ്ങി മർവയിലേക്കു പോയി താഴ്വരയുടെ താഴ്ഭാഗത്ത് കാൽ നേരെ ചവിട്ടാവുന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടുന്ന് ഒാടുവാൻ തുടങ്ങി. മർവയിലേക്കുള്ള കയറ്റമാരംഭിച്ചപ്പോൾ അവിടുന്ന് ഒാട്ടം നിർത്തി നടക്കുവാൻ തുടങ്ങി, മർവയിലും സ്വഫയിൽ ചെയ്തതു പോലെയുള്ള പ്രാർത്ഥന നിർവഹി ക്കുകയുണ്ടായി. സഅ്യിന്റെ അവസാന ചുറ്റിൽ സ്വഫയിൽ എത്തിയപ്പോൾ അവി ടുന്ന് പറയുകയുണ്ടായി: എനിക്ക് വൈകിത്തോന്നിയ കാര്യം മുമ്പുതന്നെ തോന്നു കയും ഞാൻ ബലി മൃഗങ്ങളെ കൂടെ കൊണ്ടുവരികയും ചെയ്തിട്ടില്ലായിരുന്നു വെങ്കിൽ ഞാൻ ഇപ്പോഴത്തെ ത്വവാഫും സഅ്യും ഉംറക്കുള്ളതാക്കി മാറ്റുമായിരു ന്നു, അതിനാൽ ബലിമൃഗം കൊണ്ടു വരാത്തവരെല്ലാം ഇപ്പോൾ ഉംറയിലേക്കു മാറുകയും ഇഹ്റാമിൽ നിന്നു വിരമിക്കുകയും ചെയ്യട്ടേ, അപ്പോൾ സുറാഖ ചോദിക്കുകയുണ്ടായി അല്ലാഹുവിന്റെ ദൂതരേ , ഇൗ വർഷത്തേക്കു മാത്രമാണോ ഇത് അതല്ല സ്ഥിരം നിയമമോ? നബി തന്റെ കൈകൾ പരസ്പരം കോർത്തു പിടിച്ചു കൊണ്ട് പറയുകയുണ്ടായി: അന്ത്യനാൾ വരെ ഹജ്ജും ഉംറയും ഒരുമിച്ചാവുക തന്നെ ചെയ്തിരിക്കുന്നു.
അപ്പോഴേക്കും യമനിൽ നിന്ന് നബി ക്കുള്ള ഒട്ടകങ്ങളെയുമായി അലിവും സംഘവും എത്തിച്ചേർന്നു, അപ്പോൾ ഫാത്വിമ ഇഹ്റാമിൽ നിന്ന് വിരമിച്ചതായാണ് അദ്ദേഹത്തിനു കാണുവാൻ സാധിച്ചത്, ഇഹ്റാമിൽ നിന്ന് വിരമിച്ചതിന് ഫാത്വിമ യോട് കയർത്തു കൊണ്ട് അലി സംസാരിക്കുകയും ചെയ്തു, ഫാത്ത്വിമ പറഞ്ഞു ഞാൻ എന്റെ പിതാവിന്റെ കൽപന അനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത് . അപ്പോ ൾ നബി യുടെ അടുത്തെത്തി അലി പ്രസ്തുത വിഷയത്തിൽ സംശയ നിവാരണം നടത്തുകയും ചെയ്തു, അലി ഇഹ്റാമിൽ പ്രവേശിച്ചപ്പോൾ നബിയെ പ്പോലെ നിയ്യത്ത് ചെയ്യുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. നബി യുടെ കൂടെയുണ്ടായിരുന്നവയും അലി കൊണ്ടു വന്നവയുമായി നൂറ് ഒട്ടകങ്ങളായിരുന്നു നബി അറുക്കുവാനായി നിശ്ചയിച്ചിരുന്നത്. ബലി മൃഗങ്ങൾ കൂടെയുള്ളവർ ഇഹ്റാമിൽ തന്നെ നിൽക്കുകയും അല്ലാത്തവർ മുടി വെട്ടി ഇഹ്റാമിൽ നിന്ന് ഒഴിവാകുകയും ചെയ്തു.

ദുൽഹിജ്ജ എട്ടിന് എല്ലാവരും മിനായിലേക്കു പുറപ്പെട്ടു, ദുഹർ, അസർ, മഗ്രിബ്, ഇശാ, ഫജർ എന്നീ അഞ്ചു നമസ്കാരങ്ങൾ അവിടെ വെച്ച് അതാതിന്റെ സമയ ങ്ങളിൽ നമസ്കരിച്ചു. പ്രഭാത നമസ്കാര ശേഷം സൂര്യൻ ഉദിക്കുന്നതു വരെ കാത്തിരുന്നു, അറഫക്കടുത്ത നമിറയിൽ നബി ക്ക് വേണ്ടി ടെന്റു കെട്ടിയിട്ടുണ്ടായിരുന്നു, നബി അതിലേക്ക് നീങ്ങി, ജാഹിലിയ്യാ കാലത്തു ഖുറൈശികളുടെ പതിവു പോലെ നബി മുസ്ദലിഫയിലെ മശ്അറുൽ ഹറാമിൽ നിന്ന് പുറത്തേക്ക് കടക്കുക യില്ലെന്നായിരുന്നു ഖുറൈശികളുടെ ധാരണ എന്നാൽ നബി നമിറയിലെ ഖുബ്ബയിലെത്തി ഉച്ച വരെ വിശ്രമിച്ചു, ഉച്ച സമയത്ത് താഴ്വരയുടെ അടുത്തേക്കു നീങ്ങി ജനങ്ങളോട് പ്രഭാഷണം ചെയ്തു,
ജനങ്ങളേ, ഇൗ വിശുദ്ധ മാസത്തിൽ ഇൗ പുണ്യ ഭൂമിയിൽ ഇൗ ദിവസത്തിനുള്ള പവിത്രത പോലെ നിങ്ങളുടെ ശരീരവും സമ്പത്തും ആദരിക്കപ്പെടേണ്ടതാ ണ്. എല്ലാവിധ ജാഹിലിയ്യാ ദുരാചാരങ്ങളുമിതാ ഞാൻ എന്റെ കാലുകൾക്കു കീഴിൽ കുഴിച്ചു മൂടുന്നു, ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന മുഴുവൻ പ്രതിക്രിയ കളുമിതാ ഞാൻ ദുർബലെപ്പടുത്തുന്നു, ആദ്യമായി ഞാൻ ദുർബലപ്പെടുത്തുന്നത് ഞങ്ങളുടെ അവകാശമായ ഹാരിഥ് ഇബിനു റബീഅയുടെ പേരിലുള്ള മോചന ദ്രവ്യമാണ്, ബനൂ സഅദ് ഗോത്രക്കാരുടെയടുത്ത് മുലയൂട്ടുന്നയവസരത്തിൽ ഹുദെയിൽ ഗോത്രക്കാരിൽ പെട്ടയാളുകളാണ് അവനെ വധിച്ചത്.
ജാഹിലിയ്യാ കാലത്തെ മുഴുവൻ പലിശകളും ഞാനിതാ നിർത്തലാക്കുന്നു, ആദ്യമായി നിർത്തലാക്കുന്നത് അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബിനു ലഭിക്കു വാനുള്ളതാണ്, അതൊന്നായി ഞാനിതാ റദ്ദു ചെയ്യുന്നു.
സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക അല്ലാഹുവിനെ മുൻ നിർത്തി കരാറിലേർപ്പെട്ടു കൊണ്ടാണ് നിങ്ങളവരെ ഏറ്റെടുത്തിട്ടുള്ളത്, അവന്റെ നിയമങ്ങൾക്കു വിധേയമായിട്ടാണ് നിങ്ങൾക്കവരെ അനുവദിക്കപ്പെട്ടിരി ക്കുന്നതും, നിങ്ങൾക്ക് വെറുപ്പുള്ള ഒരാളും നിങ്ങളുടെ വിരിയിൽ ചവിട്ടാതെ നോക്കണമെന്നത് അവരുടെ മേൽ നിങ്ങൾക്കുള്ള അവകാശമാണ്, അങ്ങിനെ ചെയ്താൽ നിങ്ങൾ ക്കവരെ കഠിനമല്ലാത്ത രൂപത്തിൽ തല്ലാവുന്നതാണ്, അവർക്ക് പാർപ്പിടവും ഭക്ഷണവും നൽകൽ നിങ്ങളുടെ ബാധ്യതയുമാണ്.
ഞാൻ നിങ്ങളുടെയിടയിലൊരു കാര്യമുപേക്ഷിച്ചു പോകുന്നു നിങ്ങളതു മുറുകെ പിടിക്കുന്നുവെങ്കിൽ നിങ്ങൾ വഴി തെറ്റി പ്പോവുകയില്ല, അല്ലാഹുവിന്റെ ഗ്രന്ഥമാ കുന്നു അത്.
ഇസ്ലാം ദീൻ മുഴുവനായി ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിരിക്കുന്നുവോ എന്ന വിഷയത്തിൽ എന്നെ അല്ലാഹു വിചാരണചെയ്യുന്നതാണ്, അപ്പോൾ നിങ്ങളുടെ മറുപടിയെന്തായിരിക്കും ?
അപ്പോൾ അവരൊന്നടങ്കം പറഞ്ഞു: താങ്കളുടെ ദൗത്യം അങ്ങ് പരിപൂർണമായി നിർവഹിക്കുകയും അല്ലാഹുവിന്റെ സന്ദേശം എത്തിച്ചു തരികയും ചെയ്തിരിക്കു ന്നുവെന്നതാ യിരിക്കും ഞങ്ങൾ സാക്ഷ്യം വഹിക്കുക
അതു കേട്ട് നബി ഇപ്രകാരം പറയുകയുണ്ടായി: അല്ലാഹുവേ, ഇവർ പറയു ന്നതിന് നീ സാക്ഷി, നീ സാക്ഷി, നീ സാക്ഷി… അവിടുന്ന് മൂന്നു പ്രാവശ്യം തന്റെ ചൂണ്ടു വിരൽ ആകാശത്തേക്ക് ഉയർത്തുകയും ജനങ്ങളിലേക്കു താഴ്ത്തുകയും ചെയ്തു കൊണ്ട് അത് ആവർത്തിക്കുകയുണ്ടായി.
പിന്നീട് ബാങ്കും ഇകാമത്തും വിളിച്ച് ളുഹർ രണ്ടു റക്അത്തു നമസ്കരിച്ചു, ശേഷം അസറും അപ്രകാരം നിർവഹിച്ചു. സുന്നത്തുകളൊന്നും അതിനിടയിലോ ശേഷ മോ മുമ്പോ നമസ്കരിക്കുകയുണ്ടായില്ല.
നമസ്കാര ശേഷം തന്റെ വാഹനപ്പുറത്തു കയറി അറഫാ മൈതാനത്തിലേക്ക് പ്രവേശിച്ചു. ജബൽ മുശാത്ത് തന്റെ മുന്നിൽ വരുന്ന രൂപത്തിൽ കഅ്ബയുടെ ഭാഗത്തേക്ക് വാഹനത്തെ തിരിച്ചു നിർത്തുകയും ചെയ്തു. സൂര്യൻ അസ്തമിച്ച് നന്നായി മറയുകയും വെളിച്ചം അടങ്ങുകയും ചെയ്യുന്നതു വരെ അവിടെ നിന്ന് നബി സുദീർഘമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
അതിനു ശേഷം ഉസാമയെ തന്റെ പിന്നിലിരുത്തി അവിടുന്ന് മുസ്ദലിഫയിലേക്ക് പുറപ്പെട്ടു. സാവകാശം നടക്കുന്നതിനു വേണ്ടി ഒട്ടകത്തിന്റെ കടിഞ്ഞാൺ വലിച്ചു പിടിക്കുക മൂലം അതിന്റെ തല ഒട്ടകപ്പുറത്തിരിക്കുന്നവർ കാലുകൾ വെക്കാൻ ബന്ധിക്കുന്ന മരക്കഷ്ണത്തിൽ തട്ടുന്ന രൂപത്തിലായിരുന്നു ഉണ്ടായിരുന്നത്. തന്റെ കൈകളുയർത്തി ജനങ്ങളേ, സാവകാശം ചലിക്കുക എന്നു നബി പറഞ്ഞു കൊണ്ടിരുന്നു. കുന്നുകളുടെ ഭാഗത്തു കൂടി നടന്നു പോകുമ്പോൾ അതു കയറുന്നതിനു വേണ്ടി അവിടുന്ന് ഒട്ടകത്തിന്റെ കയർ അൽപം അയച്ചു കൊടുത്തു കൊണ്ടിരുന്നു.
മുസ്ദലിഫയിലെത്തിയപ്പോൾ ഇശായും മഗ്രിബും ഒരു ബാങ്കും രണ്ട് ഇഖാ മത്തുകളും കൊടുത്തു ഒരുമിച്ചു നമസ്കരിച്ചു, അതിനു ശേഷമോ മുമ്പോ ഒന്നും നമസ്കരിച്ചില്ല, പിന്നീട് ഫജ്ർ വരെ കിടന്നുറങ്ങി , സുബ്ഹിയുടെ സമയത്ത് എഴു ന്നേറ്റ് ബാങ്കും ഇഖാമത്തും വിളിച്ച് ഫജർ നമസ്കാരം നിർവഹിക്കുകയും ശേഷം മശ്അറുൽ ഹറാമിന്റെ ഭാഗത്തേക്ക് പുറപ്പെടുകയും ചെയ്തു. നന്നായി നേരം പുലരുന്നതു വരെ അവിടെ ഖിബ്ലയിലേക്ക് തിരിഞ്ഞ് നിന്ന് പ്രാർത്ഥിക്കുകയും തക്ബീറുകളും തഹ് ലീലുകളും ചൊല്ലിക്കൊണ്ടിരിക്കുകയും ചെയ്തു.
സൂര്യോദയത്തിനു മുമ്പായി ഫദ്ൽ ബിൻ അബ്ബാസിനെ തന്റെ കൂടെ കയറ്റി മിനായിലേക്ക് പുറപ്പെട്ടു, ഫദ്ൽ സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനായി രുന്നു. തന്റെയടുത്തു കൂടി പെൺ കുട്ടികൾ നടന്നു പോകുന്നതു കണ്ടപ്പോൾ ഫദ്ൽ അവരെ നോക്കിക്കൊണ്ടിരുന്നു, നബി ഫദ്ലിന്റ മുഖത്തു കൈ വെച്ച് അതു തടയുകയും ഫദ്ൽ മുഖം മറു ഭാഗത്തേക്ക് തിരിച്ച് വീണ്ടും നോക്കുകയും ചെയ്ത പ്പോൾ നബി വീണ്ടും കൈ മുഖത്തു വെക്കുകയും അതു തടയുകയും ചെയ്തു.
വാദി മുഹസ്സർ താഴ്വരയിലെത്തിയപ്പോൾ അവിടുന്ന് അൽപം വേഗം കൂട്ടി സഞ്ച രിച്ചു. പിന്നീട് ജംറത്തുൽ കുബ്റയുടെ ഭാഗത്തേക്കുള്ള വഴിയിലൂടെ സഞ്ചരിക്കു കയും ജംറയിലെത്തിച്ചേർന്ന് കടല മണിയോളം വലിപ്പമുള്ള ഏഴു കല്ലുകൾ കൊണ്ട് അതിനെ എറിയുകയും ചെയ്തു, ഒാരോ കല്ല് എറിയുമ്പോഴും അവിടുന്ന് തക്ബീറു ചൊല്ലുന്നുണ്ടായിരുന്നു.
പിന്നീട് അറവു നടത്തുന്ന പ്രദേശത്തു ചെന്ന് അറുപത്തിയേഴോളം ഒട്ടകങ്ങളെ സ്വന്തമായി തന്നെ അറുക്കുകയും ബാക്കിയുള്ളവയെ അറുക്കാൻ അലിയെ കത്തി ഏൽപിക്കുകയും അറവിൽ അദ്ദേഹത്തെ പങ്കാളിയാക്കുകയും ചെയ്തു, ശേഷം ഒാരോ ബലി മ്യഗത്തിന്റെയും ശരീരത്തിൽ നിന്നും ഒാരോ കഷ്ണമെടുത്ത് പാകം ചെയ്യുവാൻ അവിടുന്ന് നിർദ്ദേശം നൽകി, അതു പാകമായപ്പോൾ അതിൽ നിന്ന് അൽപം മാംസം ഭക്ഷിക്കുകയും കറി കുടിക്കുകയും ചെയ്തു.
അതിനു ശേഷം വാഹനപ്പുറത്തു കയറി ത്വവാഫുൽ ഇഫാളക്കു വേണ്ടി മക്കയിലേ ക്കു പുറപ്പെട്ടു, മക്കയിൽ വെച്ചായിരുന്നു ളുഹർ നമസ്കരിക്കുകയുണ്ടാ യത്. പിന്നീട് സംസം വെള്ളം കൈകാര്യം ചെയ്തിരുന്ന ബനൂ മുത്തലിബ് ഗോത്ര ക്കാരുടെയടുക്കൽ നിന്നും സംസം വാങ്ങി കുടിക്കുകയും നിങ്ങളെ തോൽപിച്ച് ആളുകൾ പിന്നീട് നിയന്ത്രണം കൈവശമാക്കുമെന്ന ഭയമില്ലായിരുന്നില്ലെങ്കിൽ ഞാൻ നേരിട്ട് നിങ്ങളുടെ കൂടെ കോരിക്കുടിക്കുമായിരുന്നുവെന്ന് അവരോട് പറയുകയും ചെയ്തു.
ഇൗ ഹദീസിനെ കുറിച്ച് ഇമാം നവവി പറയുകയുണ്ടായത് ഒരു പാട് നിയമങ്ങളും പൊതു തത്വങ്ങളും വ്യക്തമാക്കുന്ന സുദീർഘമായൊരു ഹദീസാണിത് എന്നാണ്, ഖാളി ഇയാദ് അതിനെ കുറിച്ച് ദീർഘമായി വിശദീകരിച്ചിട്ടുണ്ട് ഇമാം ഇബിനുൽ മുൻദിർ ഒരു ലഘു ക്യതി തന്നെ തദ് വിഷയത്തിൽ രചിക്കുകയും ചെയ് തിട്ടുണ്ട്.
شرح صحيح مسلم للنواوي ( 8/170)

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top