المواقيت

മീഖാത്തുകൾ


ഹജജിനു രണ്ടു തരം മീഖാത്തുകളുണ്ട്; ഒന്ന്: സമയം.
രണ്ട്: സ്ഥലം.

ഒന്ന്: സമയ ബന്ധിതമായ മീഖാത്തുകൾ


قال تعالى: ي്രَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَج്ِّയൂ
سورة البقرة 189

നിന്നോടവർ ചന്ദ്രക്കലകളെ കുറിച്ച് ചോദിക്കുന്നു, പറയുക ജനങ്ങൾക്ക് കാലഗണ നക്കും ഹജ്ജ് തീർത്ഥാടനത്തിനുള്ളതുമാകുന്നു അത്.

 

قال تعالى: ا്രلْحَجُّ أَشْهُرٌ مَعْلُومَاتٌ ്യൂ سورة البقرة 197

അറിയപ്പെട്ട ചില മാസങ്ങളിലാകുന്നു ഹജ്ജ്

 

 

 

عَنْ عَبْدِ اللَّهِ، قَالَ: ട്ടشَوَّالٌ، وَذُو الْقَعْدَةِ، وَعَشْرُ لَيَالٍ مِنْ ذِي الْحَجَّةِബ്ല عَنِ ابْنِ عُمَرَ قَالَ: ട്ടشَوَّالٌ، وَذُو الْقَعْدَةِ، وَذُو الْحَجَّةِബ്ല                      صحيح الإسناد البخاري معلقا ( 3/319)

 


ഇബിൻ ഉമർ പറയുകയുണ്ടായി: ശവ്വാൽ, ദുൽഖ അ്ദ, ദുൽഹിജ്ജിലെ പത്തു മാസങ്ങൾ എന്നിവയാകുന്നു ഹജ്ജിന്റെ സമയം.


قَالَ ابْنُ عَبَّاسٍ: مِنْ السُّنَّةِ أَنْ لاَ يُحْرِمَ بِالْحَجِّ إِلاَ فِي أَشْهُرِ الْحَجِّ, وَكَرِهَ عُثْمَانُ أَنْ يُحْرِمَ مِنْ خُرَاسَانَ أَوْ كَرْمَانَ.
صحيح الإسناد البخاري معلقا ( 3/319)


ഇബിൻ അബ്ബാസ് പറയുകയുണ്ടായി: ഹജ്ജിന്റെ മാസങ്ങളിലല്ലാതെ ഹജ്്ജിനു വേണ്ടി ഇഹ്റാം ചെയ്യാതിരിക്കുക എന്നതാകുന്നു നബിയുടെ ചര്യ

രണ്ട്: സ്ഥലങ്ങൾ


عَنِ ابْنِ عَبَّاسِ رَضِيَ اللّهُ عنهما أَنَّ رَسُولَ اللّهِ وَقَّتَ لاِءَهْلِ الْمَدِينَةِ ذَا الْحُلَيْفَةِ. وَلأَهْلِ الشَّامِ، الْجُحْفَةَ. وَلاِءَهْلِ نَجْدٍ، قَرْنَ الْمَنَازِلِ. وَلاِءَهْلِ الْيَمَنِ، يَلَمْلَمَ. وَقَالَ: ട്ടفَهُنَّ لَهُمْ. وَلِكُلِّ آتٍ وَلِمَنْ أَتَىٰ عَلَيْهِنَّ مِنْ غَيْرِهِنَّ. مِمَّنْ أَرَادَ الْحَجَّ وَالْعُمْرَةَ. وَمَنْ كَانَ دُونَ ذٰلِكَ، فَمِنْ حَيْثُ أَنْشَأَ حَتَّىٰ أَهْلُ مَكَّةَ، مِنْ مَكَّةَബ്ല.

 وَقَّتَ ذَاتَ عِرْقٍ لأَهْلِ الْعِرَاقِബ്ല.    متفق عليه ؛ البخاري 1524، مسلم 1181، أبوداود 1722

ഇബിൻ അബ്ബാസ് നിവേദനം, മദീനക്കാർക്ക് ദുൽ ഖുലൈഫയും, ശാം പ്രദേശത്തുകാർക്ക് ജുഹ്ഫയും, നജ്ദുകാർക്ക് ഖർനുൽമനാസിലും, യമൻകാ ർക്ക് യലംലമും മീഖാത്തുകളായി നബി നിശ്ചയിച്ചു പറയുകയുമുണ്ടായി, അത് അവർക്കും, ഹജ്ജും ഉംറയും ഉദ്ദേശിച്ച് അതിലൂടെ കടന്നു വരുന്ന മറ്റു നാട്ടുകാർ ക്കുമുള്ളതാകുന്നു. മീഖാത്തുകൾക്ക് ഉള്ളിൽ താമസിക്കുന്നവരാണെങ്കിൽ അവർ എവിടെ വെച്ചാണ് ഹജ്ജും ഉംറയും ചെയ്യുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ നിന്ന് ഇഹ്റാം ചെയ്യട്ടേ. എത്രത്തോളമെന്നാൽ മക്കാ നിവാസികൾ മക്കയിൽ നിന്നാണ് ഇഹ്റാം ചെയ്യേണ്ടത്


عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَّتَ لأَهْلِ الْعِرَاقِ ذَاتَ عِرْقٍ
صحيح ؛ أبوداود 1723، النسائي ( 5/125)


ആയിശ നിവേദനം, നബി ഇറാഖുകാർക്ക് ദാതു ഇർഖ് മീഖാത്തായി നിർണയിച്ചിരിക്കുന്നു.
അതിനാൽ ആരെങ്കിലും ഹജ്ജും ഉംറയും ഉദ്ദേശിച്ച് മക്കയിലേക്കു വരിക യാണെങ്കിൽ ഇൗ മീഖാത്തുകളിലൂടെ ഇഹ്റാം ചെയ്തു കൊണ്ടല്ലാതെ കടന്നു വരാൻ പാടുള്ളതല്ല.

മീഖാത്തുകളിലെത്തുന്നതിനു മുമ്പ് ഇഹ്റാം ചെയ്യുന്നതും വിരോധിക്ക പ്പെട്ടതാണ്.

മീഖാത്തുകൾക്ക് മുമ്പ് തന്നെ ഇഹ്റാം ചെയ്യാമെന്ന് പറയുന്ന ഹദീസുകളൊന്നു പോലും സ്വഹീഹായി വന്നിട്ടില്ല,
سلسلة الأحاديث الضعيفة ( 210/212)

ദുൽ ഖുലൈഫയിലെത്തുന്നതിന്നു മുമ്പു (മസ്ജിദുന്നബവിയിൽ വെച്ച്) തന്നെ ഇഹ്റാം ചെയ്യുവാൻ ഒരുങ്ങിയ ഒരാളോട് ഇമാം മാലിക് ഇപ്രകാരം പറയുക യുണ്ടായി:
നീ അതു ചെയ്യരുത്, ചെയ്യുന്ന പക്ഷം നിന്നെ ഫിത്ന പിടികൂടിയേക്കാം എന്നു ഞാൻ ഭയക്കുന്നു, അപ്പോൾ അയാൾ പറഞ്ഞു: ഏതു ഫിത്ന, അൽപം കിലോ മീറ്ററുകൾക്കിപ്പുറത്തു നിന്നും ഇഹ്റാം ചെയ്യുന്നതിലെന്തിരിക്കുന്നു.?അപ്പോൾ ഇമാം മാലിക് പറയുകയുണ്ടായി: നബി ക്ക് കിട്ടാതെ പോയൊരു പുണ്യം നിനക്ക് ലഭിച്ചുവെന്ന് വിചാരിക്കുന്നതിനേക്കാൾ വലിയ ഫിത്ന മറ്റെന്താണുള്ളത്.

ف്രَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيم്ٌയൂ
سورة النور (63)
വിശുദ്ധ കുർആനിൽ അല്ലാഹു പറയുന്നു:
താങ്കളുടെ കൽപനകൾക്കെതിരു പ്രവർത്തിക്കുന്നവർക്ക് കഠിനമായ ശിക്ഷയോ കുഴപ്പമോ ബാധിക്കുമെന്നത് അവർ കരുതിയിരിക്കട്ടേ.

ഇഹ്റാമിലല്ലാതെ മീഖാത്തിലൂടെ കടന്നു പോകൽ

ഹജ്ജിനോ ഉംറക്കോ വേണ്ടി വരികയും ഇഹ്റാമിലല്ലാതെ മീഖാത്തിലൂടെ കടന്നു പോകുകയും ചെയ്യുകയെന്നത് പാപമാണ്, മീഖാത്തിലേക്ക് തിരിച്ചു വന്ന് ഇഹ്റാമിൽ പ്രവേശിച്ച് വീണ്ടും കർമ്മങ്ങൾ ചെയ്യുകയെന്നതും മാത്രമാണ് അതിനുള്ള പരിഹാരം. തിരിച്ചു വരാതെ മീഖാത്തിനുള്ളിൽ വെച്ച് തന്നെ ഇഹ്റാം ചെയ്തു കർമ്മങ്ങൾ പൂർത്തിയാക്കുന്നുവെങ്കിൽ അയാൾ ചെയ്തതു തെറ്റും ഹജ്ജ് ശരിയായതും തന്നെയാണ് , പരിഹാരമായി അറവു നൽകേണ്ടതില്ല.

عطَاءٌ، أَنَّ صَفْوَانَ بْنَ يَعْلَى أَخْبَرَهُ، أَنَّ يَعْلَى قَالَ لِعُمَرَ رَضِيَ اللَّهُ عَنْهُ: أَرِنِي النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ حِينَ يُوحَى إِلَيْهِ، قَالَ: " فَبَيْنَمَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالْجِعْرَانَةِ، وَمَعَهُ نَفَرٌ مِنْ أَصْحَابِهِ، جَاءَهُ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ، كَيْفَ تَرَى فِي رَجُلٍ أَحْرَمَ بِعُمْرَةٍ، وَهُوَ مُتَضَمِّخٌ بِطِيبٍ، فَسَكَتَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ سَاعَةً، فَجَاءَهُ الوَحْيُ، فَأَشَارَ عُمَرُ رَضِيَ اللَّهُ عَنْهُ إِلَى يَعْلَى، فَجَاءَ يَعْلَى وَعَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ثَوْبٌ قَدْ أُظِلَّ بِهِ، فَأَدْخَلَ رَأْسَهُ، فَإِذَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مُحْمَرُّ الوَجْهِ، وَهُوَ يَغِطُّ، ثُمَّ سُرِّيَ عَنْهُ، فَقَالَ: ട്ടأَيْنَ الَّذِي سَأَلَ عَنِ العُمْرَةِ؟ബ്ല فَأُتِيَ بِرَجُلٍ، فَقَالَ: ട്ടاغْسِلِ الطِّيبَ الَّذِي بِكَ ثَلاَثَ مَرَّاتٍ، وَانْزِعْ عَنْكَ الجُبَّةَ، وَاصْنَعْ فِي عُمْرَتِكَ كَمَا تَصْنَعُ فِي حَجَّتِكَബ്ല

സഫ്വാൻ ഇബിൻ യഅ്ല നിവേദനം, അദ്ദേഹത്തിന്റെ പിതാവ് ഉമർ വിനോട് നബിക്ക് വഹ്യ് വരുന്നതു കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയു ണ്ടായി, അങ്ങിനെ നബി ജിഅ്റാ നയിലെത്തിയപ്പോൾ ഒരാൾ വന്ന് നബിനയോട് ചോദിക്കുകയുണ്ടായി: സുഗന്ധം നന്നായി പുരട്ടിയ ശേഷം ഇഹ്റാമിൽ പ്രവേശിച്ച ഒരാളെ സംബന്ധിച്ച് അയാൾ എന്തു ചെയ്യണമെന്ന് താങ്കൾ അഭിപ്രായപ്പെടുന്നത്? നബി അൽപ നേരം മൗനമായിരുന്നു അതോടെ തിരുമേനിക്ക് ബോധനം ലഭിക്കുവാ നാരംഭിച്ചു. അപ്പോൾ ഉമർ യഅ്ലയെ അത് അറിയിച്ചു, യഅ്ല വന്നപ്പോൾ നബി വസ്ത്രം കൊണ്ട് മറച്ച ടെന്റിലായിരുന്നു ഇരുന്നിരുന്നത്. യഅ്ല അതിനുള്ളിലേക്ക് തലയിട്ടു നോക്കിയപ്പോൾ നബി യുടെ മുഖം വിവർണമാകുകയും അവിടുന്ന് കൂർക്കം വലിക്കുമ്പോലെയുള്ള ശബ്ദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വഹ്യ് അവസാനിച്ചപ്പോൾ ചോദ്യ കർത്താവിനെ കൊണ്ടു വരാൻ നബി ആവശ്യ പ്പെടുകയും അയാളെയവിടെ കൊണ്ടു വരപ്പെടുകയും ചെയ്തു. നബി അയാ ളോട് പറയുകയുണ്ടായി: നിന്റെ ശരീരത്തിലുള്ള സുഗന്ധം നീ മൂന്നു പ്രാവശ്യം കഴുകിക്കളയുക, നിന്റെ ജുബ്ബ ഉൗരിക്കളയുകയും ഉംറയിൽ ചെയ്യുന്നതു പോലെയുള്ള കർമ്മങ്ങൾ ഹജജിലും പ്രവർത്തിക്കുകയും ചെയ്യുക.

ഇഹ്റാമിൽ നിഷിദ്ദമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ എത്രയും പെട്ടന്ന് അതിൽ നിന്നു വിട്ടു നിൽക്കുകയാണ് വേണ്ടതെന്ന് ഇൗ ഹദീസ് പഠിപ്പി ക്കുന്നു, സുഗന്ധം പൂശിയ വസ്ത്രം അഴിച്ചു മാറ്റുകയും സുഗന്ധം കഴുകിക്ക ളയുകയുകയും ചെയ്യാൻ മാത്രമാണ് നബി നിർദ്ദേശിച്ചിട്ടുളളത് എന്തെങ്കലിലും ഫിദ്യ നൽകാൻ നബി കൽപിക്കാത്തതിനാൽ അതു വേണ്ടതില്ലെന്നു കാണാം.

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top