كتاب الحج
ഹജ്, മഹത്വം

 

 

عَنْ أَبِي صَالِحٍ السَّمَّانِ عَنْ أَبِي هُرَيْرَةَ ،േ أَنَّ رَسُولَ اللّهِ قَالَ: ട്ടالْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا وَالْحَجُّ الْمَبْرُورُ، لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُബ്ല.
متفق عليه ؛ البخاري 1774، مسلم 1349 ، الترمذي 937

അബൂഹുറൈറ വിൽ നിന്നു നിവേദനം, നബി പറയുകയുണ്ടായി: ഒാരോ ഉംറയും അടുത്ത ഉംറ വരെയുള്ള തെറ്റുകൾക്ക് പരിഹാരമാകുന്നതാണ്, പുണ്യക രമായ ഹജ്ജിന് സ്വർഗമല്ലാതെ മറ്റൊരു പ്രതിഫലവുമില്ല തന്നെ.

عنْ شَقيقٍ عنْ عبدِ الله ، قالَ: قالَ رسولُ الله : ട്ടتابِعُوا بَيْنَ الحَجِّ والعُمْرَةِ فإِنهُما يَنْفِيَانِ الفَقْرَ والذنُوبَ كَمَا يَنْفِي الكِيْرُ خَبَثَ الحَدِيدِ والذهَبِ والفِضةِ ولَيْسَ للحَجَّةِ المبرُورَةِ ثَوَابٌ إلاَّ الجَنَّةَബ്ല .
صحيح ؛ الترمذي 807 ، النسائي ( 5/115)


ഇബിൻ മസ്ഉൂദ് നിവേദനം, നബി പറയുകയുണ്ടായി: നിങ്ങൾ ഹജ്ജും ഉംറയും കൂടെക്കൂടെ ചെയ്യുക; ഇരുമ്പിന്റെയും വെള്ളിയുടെയും പുറത്തു പിടിക്കുന്ന തുരുമ്പുകളെ ഉല നീക്കുന്നതു പോലെ ഹജ്ജും ഉംറയും മനുഷ്യനെ ദാരിദ്ര്യത്തിൽ നിന്നും പാപങ്ങളിൽ നിന്നും ശുദ്ധിയാക്കുന്നു. (പുണ്യകരമായ) മബ്റൂറായ ഹജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല തന്നെ.


عن أبي هريرةَ رضيَ اللّهُ عنه قال: سمعتُ النبيَّ صلى الله عليه وسلم يقول ട്ടمن حجَّ للّهِ فلمَ يَرفُثْ ولم يَفْسُقْ رَجَع كيومِ ولدَتْهُ أمُّهബ്ല.
متفق عليه ؛ البخاري 1521، مسلم 1350، ابن ماجه 2889


അബൂഹുറൈറ നിവേദനം, നബി പറയുകയുണ്ടായി: അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ച് ആരെങ്കിലും ഹജ്ജ് നിർവഹിക്കുകയും അതിനിടയിൽ അശ്ലീല വാക്കുകളോ അധർമ്മങ്ങളോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അയാൾ തിരിച്ചു വരുന്നത് നവജാത ശിശുവിനെപ്പോലെ പാപവിമുക്തനായിട്ടായിരിക്കും.

 

عَنْ ابْنِ عُمَرَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:الْغَازِي فِي سَبِيلِ اللَّهِ وَالْحَاجُّ وَالْمُعْتَمِرُ وَفْدُ اللَّهِ دَعَاهُمْ فَأَجَابُوهُ وَسَأَلُوهُ فَأَعْطَاهُمْ.
حسن ؛ ابن ماجه 2893


അബൂഹുറൈറ നിവേദനം, നബി പറയുകയുണ്ടായി: അല്ലാഹുവിന്റെ മാർ ഗത്തിൽ യുദ്ധം ചെയ്യുന്നവനും ഹജ്ജും ഉംറയും നിർവഹിക്കാൻ പുറപ്പെടുന്നവ രും അല്ലാഹുവിന്റെ അതിഥികളാകുന്നു. അവർ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി അല്ലാഹു അവരുടെ പ്രാർത്ഥനക്ക് (ഉത്തരം) നൽകുകയും ചെയ്യുന്നു.

പ്രായപൂർത്തിയും ബുദ്ധിയുമുള്ള സാമ്പത്തികവും ശാരീരികവുമായി ശേഷിയുള്ള മുഴുവൻ സ്വതന്ത്രരായ സ്ത്രീ പുരുഷൻമാർക്കും ജീവിത കാലത്ത് ഒരു പ്രാവശ്യം ഹജ്ജും ഉംറയും നിർവഹിക്കൽ നിർബന്ധമാകുന്നു.

قال الله تعالى: إ്രِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِلْعَالَمِينَ (96) فِيهِ آيَاتٌ بَيِّنَاتٌ مَقَامُ إِبْرَاهِيمَ وَمَنْ دَخَلَهُ كَانَ آمِنًا وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِين്َയൂ
سورة آل عمران ( 96 97)


തീർച്ചയായും മനുഷ്യർക്കു വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധ നാ മന്ദിരം ബക്കയിലുള്ളതത്രെ, അത് അനുഗ്രഹീതവും ലോകർക്ക് മാർഗ ദർശക വുമായി നിലകൊള്ളുന്നു. അതിൽ വ്യക്തമായ ദ്യഷ്ടാന്തങ്ങൾ(വിശിഷ്യാ ഇബ്റാഹീം നിന്ന സ്ഥലമു)ണ്ട്, ആരെങ്കിലും അവിടെ പ്രവേശിക്കുന്നുവോ അവൻ നിർഭയനാ യിരിക്കുന്നതാണ്, ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴിവുള്ളവർ അതിലേക്ക് തീർ ത്ഥാടനം നടത്തിക്കൊള്ളട്ടെ, അത് അവർക്ക് അല്ലാഹുവിനോടുള്ള ബാധ്യതയാ കുന്നു, വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹുവിന് ആളുകളുടെ സഹായം ആവശ്യമില്ലാത്തതാകുന്നു.

 

عَنْ أَبِي هُرَيْرَةَ ، قَالَ: خَطَبَنَا رَسُولُ اللّهِ فَقَالَ: ട്ടأَيُّهَا النَّاسُ قَدْ فَرَضَ اللّهُ عَلَيْكُمُ الْحَجَّ فَحُجُّواബ്ല فَقَالَ رَجُلٌ: أَكُلَّ عَامٍ؟ يَا رَسُولَ اللّهِ فَسَكَتَ. حَتَّىٰ قَالَهَا ثَلاَثاً. فَقَالَ رَسُولُ اللّهِ : ട്ടلَوْ قُلْتُ: نَعَمْ. لَوَجَبَتْ. وَلَمَا اسْتَطَعْتُمْബ്ല. ثُمَّ قَالَ: ട്ടذَرُونِي مَا تَرَكْتُكُمْ. فَإِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِكَثْرَةِ سُؤَالِهِمْ وَاخْتِلاَفِهِمْ عَلَىٰ أَنْبِيَائِهِمْ. فَإِذَا أَمَرْتُكُمْ بِشَيْءٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ. وَإِذَا نَهَيْتُكُمْ عَنْ شَيْءٍ فَدَعُوهُബ്ല.
صحيح ؛ مسلم 1337، النسائي ( 5/110)

അബൂഹുറൈറ നിവേദനം, നബി ഞങ്ങളോട് പ്രഭാഷണം ചെയ്തുകൊണ്ട് പറയുകയുണ്ടായി: ജനങ്ങളേ, അല്ലാഹു നിങ്ങളുടെ മേൽ ഹജ്ജ് നിർബന്ധമാക്കി യിരിക്കുന്നു നിങ്ങൾ ഹജ്ജ് ചെയ്യുക, അപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ ചോദിക്കുകയുണ്ടായി: എല്ലാ വർഷവും ഹജ്ജ് നിർബന്ധമുണ്ടോ?. നബി മറുപടിയായി ഒന്നും പറഞ്ഞില്ല, അവിടുന്ന് പറഞ്ഞു കൊണ്ടിരുന്ന കാര്യം മൂന്നു പ്രാവശ്യം ആവർത്തിച്ചു പറയുകയുണ്ടായി, പിന്നീട് അവിടുന്ന് പറഞ്ഞു: ഞാൻ അതെ എന്നു പറഞ്ഞാൽ എല്ലാ വർഷവും ഹജ്ജ് നിർബന്ധമാകുകയും നിങ്ങ ൾക്ക് അതിനു കഴിയാതെ വരികയും ചെയ്യും. ഞാൻ നിങ്ങളെ വിടുന്ന വിഷ യത്തിൽ നിങ്ങൾ എന്നെയും വിട്ടേക്കുക, നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന സമൂഹ ങ്ങളുടെ നാശഹേതു അവരുടെ അധികരിച്ച ചോദ്യങ്ങളും അവരുടെ പ്രവാചക•ാ രോടുള്ള ഭിന്നതയുമായിരുന്നു, അതിനാൽ ഞാൻ നിങ്ങളോട് വല്ലതും കൽപിക്കു ന്നുവെങ്കിൽ നിങ്ങൾ പരമാവധി പ്രാവർത്തികമാക്കുവാൻ ശ്രമിക്കുക, വല്ലതും നിരോധിക്കുന്നുവെങ്കിൽ നിങ്ങൾ അതു വെടിയുക.

عن ابنِ عُمَرَ رضي اللّهُ عنهما قال: رسولُ اللّهِ صلى الله عليه وسلم: ട്ടبُنِيَ الإِسلامُ عَلى خَمْسٍ: شَهادَةِ أَنْ لا إِلهَ إلاّ اللّهُ، وَأَنَّ محمداً رسولُ اللّهِ، وَإقامِ الصلاةِ، وإِيتاءِ الزَّكاةِ، والحَجِّ، وصَوْمِ رَمَضانബ്ല.
متفق عليه ؛ البخاري 8، مسلم : 16 وهذا لفظه


ഇബിൻ ഉമർ നിവേദനം, ഇസ്ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു കാര്യ ങ്ങളി•േലാണ്; അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, മുഹമ്മദ് നബി അല്ലാഹുവി ന്റെ ദൂതനാകുന്നു എന്ന സത്യസാക്ഷ്യ വചനം, പിന്നീട് നമസ്കാരം മുറപോലെ നിർവഹിക്കൽ, സകാത്ത് നൽകൽ, ഹജ്ജ് നിർവഹിക്കൽ, നോമ്പ് പിടിക്കൽ.


عَنِ ابْنِ عَبَّاسٍ رَضِيَ اللّهُ عَنْهُمَا قَالَ: قَالَ رَسُولُ اللّهِ : ട്ടهَذِهِ عُمْرَةٌ اسْتَمْتَعْنَا بِهَا، فَمَنْ لَمْ يَكُنْ عِنْدَهُ الْهَدْيُ فَلْيَحِلَّ الْحِلَّ كُلَّهُ، فَإِنَّ الْعُمْرَةَ قَدْ دَخَلَتْ فِي الْحَجِّ إِلَىٰ يَوْمِ الْقِيَامَةِബ്ല.
صحيح ؛ مسلم 1241، أبوداود


ഇബിൻ അബ്ബാസ് നിവേദനം, നബി പറയുകയുണ്ടായി: നാം ഇപ്പോൾ നാം ചെയ്യുകയുണ്ടായ ഉംറ തമത്തുഅിന്റെതാണ്, അതിനാൽ ബലിമ്യഗങ്ങളെ കൂടെ കൊണ്ടുവരാത്തവർ ഇഹ്റാമിൽ നിന്നു പരിപൂർണമായി വിരമിക്കട്ടേ. അന്ത്യനാൾ വരെ ഉംറ ഹജിൽ പ്രവേശിച്ചിരിക്കുന്നു.

عن الصُّبَيُّ بْنُ مَعْبَدٍ فَأَتَيْتُ عُمَرَ فَقُلْتُ: يَا أَمِيرَ الْمُوءْمِنِينَ إنِّي أَسْلَمْتُ وَإنِّي وَجَدْتُ الْحَجَّ وَالْعُمْرَةَ مَكْتُوبَيْنِ فَأَهْلَلْتُ بِهِمَا ِ فَقَالَ عُمَرُ: هُدِيتَ لِسُنَّةِ نَبِيِّكَ صلى الله عليه وسلم.
صحيح ؛ النسائي ( 5/146) أبوداود 1722 ، ابن ماجه 2970


സബ്യ്യ് ബിൻ മഅ്ബദ് നിവേദനം, ഞാൻ ഉമർ വിന്റെയടുത്തു വന്നു പറ യുകയുണ്ടായി: ഞാൻ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ഹജും ഉംറയും എനിക്ക് നിർബന്ധമാണെന്നു മനസിലായപ്പോൾ ഞാൻ അതിനു രണ്ടിനും കൂടി ഇഹ്റാം ചെ യ്തു വന്നിരിക്കുകയാണ്. അപ്പോൾ ഉമർ പറയുകയുണ്ടായി: താങ്കൾക്ക് നബി യുടെ സുന്നത്ത് ലഭിച്ചിരിക്കുന്നു.

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top