മസ്ജിദുകളിലേക്കു പുറപ്പെടുമ്പോൾ പാലിക്കേണ്ട മര്യാദകൾ
عَنْ أَبِي قَتَادَة h، قَالَ: بَيْنَمَا نَحْنُ نُصَلِّي مَعَ رَسُولِ اللهِ ﷺ. فَسَمِعَ جَلَبَةً. فَقَالَ: «مَا شَأْنُكُمْ؟» قَالُوا: اسْتَعْجَلْنَا إِلَى الصَّلاَةِ. قَالَ: «فَلاَ تَفْعَلُوا. إِذَا أَتَيْتُمُ الصَّلاَةَ فَعَلَيْكُمُ السَّكِينَةُ، فَمَا أَدْرَكْتُمْ فَصَلُّوا، وَمَا سَبَقَكُمْ فَأَتِمُّوا». (متفق عليه، البخاري: 635، مسلم: 603)
അബൂഖതാദ h നിവേദനം: “ഞങ്ങൾ നബി ﷺയുടെ കൂടെ നിസ്‌കരിക്കുമ്പോൾ പുറകിൽ നിന്നും വലിയ ശബ്ദ കോലാഹലങ്ങൾ കേൾക്കാൻ ഇടയായി. നിസ്‌കാര ശേഷം നബി ﷺ ചോദിക്കുകയുണ്ടായി: എന്താണ് സംഭവിച്ചത്? ആളുകൾ പറഞ്ഞു: ഒന്നുമില്ല. ഞങ്ങൾ ധൃതിയിൽ നിസ്‌കാരത്തിലേക്കു വന്നതായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: അങ്ങനെ ചെയ്യരുത്. നിസ്‌കാരത്തിലേക്ക് വരേണ്ടത് ഒതുക്കത്തോടെയായിരിക്കണം. ഇമാമിന്റെ കൂടെ നിസ്‌കരിക്കാൻ കഴിയുന്നത് നിങ്ങൾ നിസ്‌കരിക്കുകയും നഷ്ടപ്പെട്ടതു (ഇമാം സലാംവീട്ടിയ ശേഷം) പൂർത്തിയാക്കുകയും ചെയ്യുക.”
عن أبي سلمةَ عن أبي هريرةَ عن النبيِّ ﷺ قال: «إذا سَمِعْتُمُ الإِقامةَ فامشوا إلى الصَّلَاةِ وَعَلَيكُم بِالسَّكِينةِ وَالوَقارِ، وَلَا تُسْرِعُوا، فما أدرَكتُم فَصَلُّوا، وَمَا فَاتَكُم فَأَتِموا». (متفق عليه، البخاري: 636،
مسلم: 602، أبوداود: 568)
“നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കുന്നതു കേട്ടാൽ നിങ്ങൾ സമാധാനത്തോടെയും ഗൗരവത്തോടെയും നിസ്‌കാരത്തിലേക്കു വരിക,ഓടരുത്. ഇമാമിന്റെ കൂടെ ലഭിച്ചത് നിസ്‌കരിക്കുക, നഷ്ടപ്പെട്ടതു പൂർത്തിയാക്കുകയും ചെയ്യുക.”
عَنْ كَعْبِ بْنِ عُجْرَةَ h، أَنَّ رَسُولَ اللهِ ﷺ قَالَ: «إِذَا تَوَضَّأَ أَحَدُكُمْ فَأَحْسَنَ وُضُوءَهُ، ثُمَّ خَرَجَ عَامِدًا إِلَى المَسْجِدِ فَلَا يُشَبِّكَنَّ بَيْنَ أَصَابِعِهِ، فَإِنَّهُ فِي صَلَاةٍ». صحيح؛ (الترمذي: 383، أبوداود: 558)
കഅ്ബ് ബിൻ ഉജ്‌റ h നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങളിലാരെങ്കിലും നന്നായി വുളൂഅ് ചെയ്തു നിസ്‌കാരം ഉദ്ദേശിച്ചു പള്ളിയിലേക്ക് പുറപ്പെട്ടാൽ അവൻ നിസ്‌കരിച്ചു കൊണ്ടിരിക്കുന്നവനെ പോലെ തന്നെയാണ്. അതിനാൽ തന്റെ വിരലുകൾ കോർത്ത് പിടിക്കരുത്.”



