فرائضه
ഫർദുകൾ


1-2. മുഖം കഴുകൽ. മൂക്കിൽ വെള്ളം കയറ്റി ചീറ്റലും കൊപ്ലിക്കലും അതിൽ ഉൾപ്പെടും
3. കൈകൾ രണ്ടും മുട്ടുവരെ കഴുകൽ.
4-5 തല മുഴുവൻ തടവൽ, ചെവികൾ തലയുടെ ഭാഗമാണ്.
6. ഞെരിയാണിവരെ കാലുകൾ രണ്ടും കഴുകൽ.
അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ (المائدة: 6)
“സത്യവിശ്വാസികളെ, നിങ്ങൾ നിസ്‌കാരത്തിന്നു നിന്നാൽ മുഖവും കൈകൾ മുട്ടുവരെയും കഴുകുക. തലതടവുകയും കാലുകൾ ഞെരിയാണിവരെ കഴുകുകയും ചെയ്യുക.” (അൽ മാഇദ: 6)
കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും മുഖം കഴുകുന്നതിൽ പെട്ടതാണെന്നും അതിനാൽ തന്നെ നിർബന്ധമാണെന്നും പറയുന്നത് മുഖം കഴുകണമെന്ന് ഖുർആനിലൂടെ കൽപിക്കുകയും വുദൂ ചെയ്‌തപ്പോഴെല്ലാം നബി ﷺ പതിവായി അത് പാലിക്കുകയും, അവിടുത്തെ അംഗശുദ്ധീകരണം റിപ്പോർട്ട് ചെയ്‌തവരെല്ലാം അത് റിപ്പോർട്ടു ചെയ്യുകയും ചെയ്‌തിരിക്കുന്നുവെന്നതിനാലാണ്. അതിനാൽ ഖുർആനിൽ മുഖം കഴുകണമെന്ന് കൽപ്പിച്ചതിൽ അവ രണ്ടും കൂടി ഉൾപ്പെടുമെന്നു മനസ്സിലാക്കാം. (അസൈലുൽ ജറാർ: 1/81)
നബി ﷺ അത് പ്രത്യേകം തന്നെ കൽപ്പിച്ചതായി പല ഹദീസുകളിലും വന്നിരിക്കുന്നു.
عَنْ أَبِي هُرَيْرَةَ h، أَنَّ رَسُولَ اللهِ ﷺ، قَالَ: «إِذَا تَوَضَّأَ أَحَدُكُمْ فَلْيَجْعَلْ فِي أَنْفِهِ مَاءً ثُمَّ لِيَسْتَنْثِرْ» صحيح؛ (صحيح ابن ماجه: 443، أبو داود: 140، النسائي: 66)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങൾ വുദൂ ചെയ്യുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റിക്കളയുക.”
عَنْ لَقِيطِ بْنِ صَبْرَةَ h قَالَ: «قَالَ رَسُولُ اللهِ ﷺ بَالِغْ فِي الاسْتِنْشَاقِ إِلا أَنْ تَكُونَ صَائِمًا». صحيح؛ (صحيح أبو داود: 129)
ലഖ്വീത്ത് h നിവേദനം. നബി ﷺ പറഞ്ഞു: “നോമ്പുകാരനല്ലെങ്കിൽ നന്നായി മൂക്കിൽ വെള്ളം കയറ്റി ചീറ്റുക.”
«إِذَا تَوَضَّأْتَ فَمَضْمِضْ» صحيح؛ (صحيح أبو داود: 129)
നബി ﷺ പറഞ്ഞു: “വുദൂ ചെയ്യുമ്പോൾ നീ വായിൽ വെള്ളം കൊപ്ലിക്കുക.”
തല മുഴുവനും തടവണമെന്നു പറയാൻ കാരണം, ഖുർആനിൽ തല തടവണമെന്ന് (മുജ്മൽ) മൊത്തത്തിൽ കൽപിച്ചിരിക്കുന്നു. അത്തരം മുജ്മലുകളുടെ വിശദീകരണം സുന്നത്തിലാണ് പരിശോധിക്കേണ്ടത്. ബുഖാരിയിലും മുസ്‌ലിമിലുമെല്ലാം നബി ﷺ തല മുഴുവനായും തടവിയതായി ഉദ്ധരിക്കപ്പെടുന്നു. അതിനാൽ, തല മുഴുവൻ തടവൽ നിർബന്ധമാണെന്നു മനസ്സിലാക്കാം.
നബി ﷺ നെറുകയിൽ അൽപം തടവി ബാക്കി തലപ്പാവിൽ തടവിയതായി മുഗീറതു ബിനു ശുഅ്ബയുടെ ഹദീസിൽ വന്നിട്ടുള്ളത് എന്തെന്ന് ചോദിച്ചാൽ താഴെ പറയുന്നതുപോലെ മറുപടി പറയാം:
“നാം പറയുന്നത്: തല അൽപം മാത്രം നബി ﷺ തടവിയത് ബാക്കി ഭാഗം തലപ്പാവിൽ തടവി മുഴുവനാക്കിയതുകൊണ്ടാണ്. അതൊരിക്കലും തല അൽപം മാത്രം തടവിയെന്നതിന് രേഖയാവില്ല. അപ്പോൾ തലമുഴുവനായും തടവൽ നിർബന്ധമാണെന്ന് വ്യക്തമായല്ലോ. ഒന്നുകിൽ തല മുഴുവനും തടവാം അതല്ലെങ്കിൽ തല അൽപവും ബാക്കി തലപ്പാവിലും തടവാം, മുഴുവനായും തലപ്പാവിൽ തടവിയാലും വിരോധമില്ല. മൂന്നു രൂപവും ഹദീസിൽ ശരിയായി വന്നതുതന്നെയാകുന്നു.” (തഫ്സീർ ഇബ്നു കസീർ: 2/24)
ചെവി തലയുടെ ഭാഗമാണെന്നു പറയാൻ കാരണം,
عَنْ عَبْدِ اللهِ بْنِ زَيْدٍ h قَالَ: «قَالَ رَسُولُ اللهِ ﷺ الأُذُنَانِ مِنْ الرَّأْسِ» صحيح؛ (صحيح ابن ماجه: 357)
“ചെവി തലയുടെ ഭാഗമാണെന്നു ഹദീസിൽ വന്നതിനാലത്രെ.”
7. തിങ്ങിയ താടിയുടെ ഉള്ളിലേക്ക് വെള്ളം പ്രവേശിപ്പിക്കൽ
قال أبو داود حَدَّثَنَا أَبُو تَوْبَةَ يَعْنِي الرَّبِيعَ بْنَ نَافِعٍ، حَدَّثَنَا أَبُو الْمَلِيحِ، عَنِ الْوَلِيدِ بْنِ زَوْرَانَ، عَنْ أَنَسٍ يَعْنِي ابْنَ مَالِكٍ عن أنَسِ بن مَالِكٍ h، «أنَّ رسولِ الله ﷺ كَانَ إذَا تَوَضَّأَ أخَذَ كَفاًّ مِنْ مَاءٍ فَأَدْخَلَهُ تَحْتَ حَنَكِهِ فَخَلَّلَ بِهِ لِحْيَتَهِ، وقال: هَكَذَا أمَرَنِي رَبِّي عَزَّوَجَلَّ». صحيح (الإرواء: 92، أبوداود: 145، البيهقي: 1/54)
അനസ് h നിവേദനം: “വുദൂ ചെയ്യുമ്പോൾ നബി ﷺ അൽപം വെള്ളമെടുത്ത് തന്റെ താടിയുടെ അകത്തേക്ക് കൈ കൊണ്ട് പ്രവേശിപ്പിച്ച് തിക്കകറ്റി കഴുകുമായിരുന്നു. എന്നോട് അല്ലാഹു കൽപിച്ചുവെന്ന് നബി ﷺപറയാറുമുണ്ടായിരുന്നു.”
8- കൈ-കാലുകളിലെ വിരലുകൾ അകറ്റി കഴുകൽ
«أَسْبِغِ الْوُضُوءَ، وَخَلِّلْ بَيْنَ الْأَصَابِعِ، وَبَالِغْ فِي الِاسْتِنْشَاقِ إِلَّا أَنْ تَكُونَ صَائِمًا». صحيح؛ (صحيح أبوداود: 129)
നബി ﷺ പറഞ്ഞു: “നീ പൂർണ്ണമായി വുദൂ ചെയ്യുക. വിരലുകൾ അകറ്റി കഴുകുക. നോമ്പുകാരനല്ലെങ്കിൽ മൂക്കിൽ നന്നായി വെള്ളം കയറ്റി ചീറ്റുക.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top