മാലിന്യങ്ങൾ ഏതെല്ലാം

 

ഇസ്‌ലാമിന്റെ പൊതുതത്വം. ഏതെങ്കിലുമൊരു വസ്‌തുവിനെ സംബന്ധിച്ച് അത് മാലിന്യമാണ് എന്ന് പറയണമെങ്കിൽ അതിനു വ്യക്തമായ തെളിവു ആവശ്യമാണ്. അതില്ലാത്തിടത്തോളം പൊതു മാനദണ്ഡമനുസരിച്ച് നമുക്ക് ഏതൊരു വസ്‌തുവിനെയും ശുദ്ധമായി കണക്കാക്കാവുന്നതാണ്. ഒരു വസ്‌തു മാലിന്യമാണ് എന്ന് പറയുക വഴി നിരവധി പ്രശ്‌നങ്ങൾ(നിയമങ്ങൾ) ഉത്ഭവിക്കുന്നുണ്ട്. അതിനാൽ തന്നെ ഖണ്ഠിതമായ തെളിവ് കൂടാതെ ഏതെങ്കിലുമൊന്നിനെ കുറിച്ച് അത് നജസ് ആണെന്ന്പറയാൻ പറ്റില്ല.
പ്രാമാണികമായ തെളിവുകൾ വഴി മാലിന്യമെന്നു സ്ഥിരപ്പെട്ട ചില സംഗതികളാണ് താഴെ പറയുന്നത്:

മനുഷ്യരുടെ കാഷ്‌ഠവും മൂത്രവും
عن أَبي هُرَيْرَةَ h أَنَّ رسولَ الله ﷺ قال: «إِذَا وَطِىءَ أَحَدُكُم بِنَعْلِهِ اْلأَذَى فإِنَّ التُّرَابَ لَهُ طَهُورٌ» (صحيح: أبوداود: 381)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “ആരെങ്കിലും ചെരിപ്പ് ധരിച്ച് ഉപദ്രവത്തിൽ(മാലിന്യത്തിൽ) ചവിട്ടിയാൽ മണ്ണ് അതിന്നുള്ള ശുദ്ധീകരണമാകുന്നു.”
عَنْ أَنَسِ بْنِ مَالِكٍ h أَنَّ أَعْرَابِيًّا بَالَ فِي الْمَسْجِدِ فَقَامُوا إِلَيْهِ فَقَالَ رَسُولُ اللهِ ﷺ لا تُزْرِمُوهُ ثُمَّ دَعَا بِدَلْوٍ مِنْ مَاءٍ فَصُبَّ عَلَيْهِ.
(متفق عليه: مسلم 284 واللفظ له، البخاري: 6025).
അനസ് h നിവേദനം: “ഒരിക്കൽ അപരിഷ്‌കൃതനായ ഒരു വ്യക്തി പള്ളിയിൽ മൂത്രമൊഴിക്കുകയുണ്ടായി. അദ്ദേഹത്തെ തടയാനൊരുങ്ങിയവരെ നബി ﷺ പിന്തിരിപ്പിച്ചു. അയാൾ ആവശ്യം പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ ആളുകളോട് അവിടെ ഒരു ബക്കറ്റ് വെള്ളം കൊണ്ട് വന്ന് ഒഴിക്കാൻ കൽപിക്കുകയുണ്ടായി.”
3,4. മദജലവും കട്ടിയുള്ള ശ്രവവും (മദ്‌യ് വദ്‌യ്)
ശുക്ല സ്രാവത്തിന് മുമ്പോ ലൈംഗിക ഉത്തേജിത വേളകളിലോ ഉണ്ടാവുന്ന വഴുവഴുപ്പുള്ള സ്രവമാണ് മദ്‌യ് (മദജലം). പ്രത്യേകിച്ച് വല്ല ആനന്ദമോ ശുക്ലം സ്രവിക്കുന്നത് പോലെയുള്ള അനുഭവമോ ഇത് മൂലമുണ്ടാവുകയില്ല. സ്‌ത്രീ പുരുഷന്മാർ തദ്‌വിഷയങ്ങളിൽ തുല്യരാണ്. (ശറഹ് മുസ്‌ലിം–നവവി: 3/213)
നജസാണെന്നതിനാലാണ് അത് കഴുകി വൃത്തിയാക്കാൻ നബി ﷺ കൽപിച്ചത്.
عن عليٍّ h قال: «كُنتُ رجُلًا مَذّاءً؛ فكُنتُ أَستَحْيِي أنْ أسأَلَ رسولَ اللهِ ﷺ لمكانِ ابنتِه، فأمَرْتُالمِقدادَ فسأَله، فقال: يَغسِلُ ذَكَرَه ويَتوَضَّأُ» (متفق عليه؛ مسلم 303 ، البخاري: 132).
അലി hവിൽ നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ കാണാം. “ധാരാളമായി മദജലം പുറപ്പെടുന്ന പ്രകൃതക്കാരനായിരുന്നു ഞാൻ. പ്രവാചക പുത്രിയുമായുള്ള എന്റെ ബന്ധം കാരണം നബി ﷺയോട് നേരിട്ടുള്ള ഒരു സംശയ നിവാരണത്തിന് എനിക്ക് ലജ്ജതോന്നി. അങ്ങനെ ഞാൻ മിഖ്ദാദിനെ ശട്ടം കെട്ടി. അദ്ദേഹത്തിന്റെ ചോദ്യത്തിനു മറുപടിയായി, ലിംഗം കഴുകി വുദൂ പിടിക്കാൻ നബി ﷺ കൽപിക്കുകയുണ്ടായി.”
വദ്‌യ് മൂത്രമൊഴിച്ച ശേഷം പുറപ്പെട്ടേക്കാവുന്ന ഒരു തരം കട്ടിയുള്ള ദ്രാവകമാണ്. അതും നജസ് ആണ്.
عنِ ابنِ عبّاسٍ ، قالَ: هوَ المَنيُّ والمَذيُ والوَديُ فأمّا المذيُ والوَديُ فإنَّهُ يغسلُ ذَكَرَهُ ويتوضَّأُ، وأمّا المَنيُّ، ففيهِ الغسلُ (صحيح: أبوداود، البيهقي: 115/ 1)
ഇബ്‌നു അബ്ബാസ്  നിവേദനം: “ശുക്ലം, വദ്‌യ്, മദ്‌യ് എന്നിവ പുറപ്പെട്ടാൽ; ശുക്ല സ്ഖലനത്തിനു ശേഷം കുളിക്കേണ്ടതും വദ്‌യ്, മദ്‌യ് എന്നിവയുണ്ടായാൽ ‍ഗുഹ്യാവയവം കഴുകി നിസ്‌കരിക്കാനെന്ന പോലെ വുദൂ ചെയ്യേണ്ടതുമാണ്.”
5. മാംസം ഭക്ഷിക്കാൻ പാടില്ലാത്ത ജീവികളുടെ കാഷ്‌ഠം
عَنْ عَبْدِ اللهِ بْنِ مَسْعُودٍ h أَنَّ رَسُولَ اللهِ ﷺ أَتَى الْخَلاءَ فَقَالَ ائْتِنِي بِثَلَاثَةِ أَحْجَارٍ فَأَتَيْتُهُ بِحَجَرَيْنِ وَرَوْثَةٍ فَأَخَذَ الْحَجَرَيْنِ وَأَلْقَى الرَّوْثَةَ وَقَالَ هِيَ رِجْسٌ (صحيح (ص:جه253) البخاري156 الترمذي17)
അബ്ദുല്ലാ h നിവേദനം: “പ്രാഥമിക കർമ്മത്തിനു പുറപ്പെടാനൊരുങ്ങിയപ്പോൾ നബി ﷺ എന്നോട് മൂന്ന് കല്ലുകൾ കൊണ്ടുവരാൻ ആവശ്യപ്പെടുകയുണ്ടായി. എനിക്ക് രണ്ട് കല്ലുകളേ ലഭിച്ചുള്ളൂ. മൂന്നാമത്തേതായി എനിക്ക് കിട്ടിയത് കഴുതയുടെ ഉണങ്ങിയ കാഷ്‌ഠമായിരുന്നു. നബി ﷺ കല്ലുകൾ എടുത്തു. കാഷ്‌ഠം മാലിന്യമാണെന്ന് പറഞ്ഞു താഴെയിട്ടു.”
6. ആർത്തവ രക്തം
عَنْ أَسْمَاء َ، قَالَتْ: جَاءَتِ امْرَأَةٌ إِلَى النَّبِيِّ ﷺ، فَقَالَتْ: إِحْدَانَا يُصِيبُ ثَوْبَهَا مِنْ دَمِ الْحَيْضَةِ. كَيْفَ تَصْنَعُ بِهِ؟ قَالَ: «تَحُتُّهُ. ثُمَّ تَقْرُصُهُ بِالْمَاءِ. ثُمَّ تَنْضِحُهُ. ثُمَّ تُصَلِّي فِيهِ». (متفق عليه؛مسلم: 291، البخاري: 307).
അസ്‌മാഅ് ബിൻത് അബൂബക്കർ  നിവദേനം: “ഒരു സ്‌ത്രീ പ്രവാചക സന്നിധിയിൽ വന്നുകൊണ്ട് ചോദിക്കുകയുണ്ടായി. പ്രവാചകരെ, ആർത്തവ രക്തം വസ്‌ത്രത്തിൽ പുരണ്ടാൽ ഞങ്ങൾ എങ്ങനെയാണ് വൃത്തിയാക്കേണ്ടത്? രക്തം പുരണ്ട ഭാഗം നഖം കൊണ്ട് ചുരണ്ടി വെള്ളമുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയാൽ അതിൽ നിസ്‌കരിക്കാവുന്നതാണെന്നായിരുന്നു നബി ﷺയുടെ മറുപടി.”
7. നായയുടെ വായയിലെ സ്രവം (ഉമിനീർ)
عن أَبِي هُرَيْرَةَ h، قَالَ: قَالَ رَسُولُ اللهِ ﷺ: «طَهُورُ إِنَاءِ أَحَدِكُمْ، إِذَا وَلَغَ فِيهِ الْكَلْبُ، أَنْ يَغْسِلَهُ سَبْعَ مَرَّاتٍ. أُولاَهُنَّ بِالتُّرَابِ».
(صحيح الجامع: 3933، مسلم 279)
അബൂഹുറൈറ  വിൽ നിന്നു നിവേദനം: “നായ തലയിട്ട പാത്രം (ആദ്യ തവണ മണ്ണ് ചേർത്ത്) ഏഴ് പ്രാവശ്യം കഴുകേണ്ടതാണ്.”
8. ശവം
ശരിയായ അറവു മുഖേനയല്ലാതെ ജീവൻ നഷ്ടപ്പെട്ടതിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
عن ابنِ عَبَّاسِ ، قالَ سَمِعْتُ رَسُولَ الله ﷺ يَقُولُ: «إذَا دُبِغَ الإهَابُ فَقَدْ طَهُرَ. (صحيح: مسلم: 366، أبوداود: 4105)
ഇബ്നു അബ്ബാസ് വിൽ നിന്നു നിവേദനം: “നബി ﷺ പറഞ്ഞു: ഊറക്കിട്ടാൽ ശവത്തിന്റെ തോൽ ശുദ്ധമാകുന്നതാണ്.”
الإهاب എന്നു പറയുന്നത് ശവത്തിന്റെ തോലിനാണ്.
മുന്നു വിഭാഗം ജീവികൾ ഇതിൽ നിന്ന് ഒഴിവാകുന്നു
1. മത്സ്യം, വെട്ടുകിളി എന്നിവയുടെ ശവങ്ങളാണ് ഇതിൽ ഒന്നാമത്തേത്. ഇബ്‌നു ഉമർ h നിവേദനം ചെയ്യുന്ന ഹദീസിൽകാണാവുന്നതാണ്.
عن ابن عمر h قال: قال رسول الله ﷺ: «أُحِلَّتْ لنا مَيْتَتَانِ وَدَمانِ، فأما الميتتان فالحُوتُ والجراد، وأما الدمان فالكَبِد والطِّحال»
(صحيح الجامع: 210، أحمد: 96/ 255/ 1، البيهقي: 254/ 1)
നബി ﷺ പറഞ്ഞു: “രണ്ടിനം ശവങ്ങളും രണ്ട് തരം രക്തവും ഭക്ഷിക്കൽ അനുവദിനീയമാകുന്നു. വെട്ടുകിളിയുടേതും മത്സ്യത്തിന്റേതുമാണ് ശവങ്ങൾ. കരളും പതിരുമാണ് രക്തം.”
2. ഒഴുകാൻ മാത്രം രക്തമില്ലാത്ത ഈച്ച, തേനീച്ച, ഉറുമ്പ് മുതലായ ചെറു ജീവികൾ (പ്രാണികൾ)
عن أبي هريرةَ h أن رسولَ الله ﷺ قال: إذا وقعَ الذُّبابُ في إناءِ أحدِكم فلْيَغْمِسهُ كلَّه ثمَّ ليَطْرَحهُ، فإنَّ في إحدَى جَناحَيهِ داءً وفي الآخر شفاءً». (صحيج الجامع: 837، البخاري82، ابن ماجه3505)
അബൂഹുറൈറ  വിൽ നിന്നു നിവേദനം: “നിങ്ങളുടെയാരുടെയെങ്കിലും പാത്രത്തിൽ ഈച്ച വീഴുന്ന പക്ഷം അതിനെ മുക്കിയെടുത്ത ശേഷം എറിഞ്ഞുകളയുക. കാരണം, അതിന്റെ ഒരു ചിറകിൽ വിഷവും മറുചിറകിൽ ഔഷധവുമുണ്ട്.”
3. ശവത്തിന്റെ പല്ല്, നഖം, മുടി, തൂവൽ, എല്ല് മുതലായവയെല്ലാം നാം മുമ്പ് പറഞ്ഞ പൊതു തത്ത്വമനുസരിച്ച് ശുദ്ധമായിരിക്കും. ഇമാം ബുഖാരിസുഹ്‌രിയിൽ നിന്നുംഉദ്ധരിക്കുന്നു: മുൻഗാമികളിൽ പലരും ആനയെ പോലുള്ള മൃഗങ്ങളുടെ എല്ലുകൾ കൊണ്ട് ചീപ്പ് മുതലായവ ഉണ്ടാക്കാറുണ്ടായിരുന്നു. അവ ഉപയോഗിച്ച് എണ്ണ പുരട്ടുന്നതിന്നും അവർ യാതൊരു തകരാറും കാണാറില്ലായിരുന്നു. ഇമാംഹമ്മാദ് തൂവ്വലുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. (ബുഖാരി: 1/342

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top