الحديث الرابع والعشرون
“يا عبادي إني حرمت الظلم على نفسي”
عن أبي ذَرٍّ الْغِفاريِّ رضي الله عنه، عن النبيِّ صلى الله عليه وسلم فيما يَرْويهِ عن رَبِّهِ عَزَّ وجَلَّ أَنَّهُ قال
يا عِبادي إنِّي حَرَّمْتُ الظُلْمَ على نَفْسِي وَ جعَلْتُهُ بَيْنَكُمْ مُحَرَّماً فلا تَظَالَمُوا
.يا عِبادي كُلُّكُمْ ضالٌّ إلا مَنْ هَدَيْتُهُ، فاسْتَهدُوني أهْدِكُمْ
.يا عِبادِي كُلُّكُمْ جائعٌ إلا مَنْ أطْعَمْتُهُ، فاسْتَطْعِمُوني أُطْعِمْكُم
.يا عِبادِي كُلُّكُمْ عَارٍ إلا مَنْ كَسَوْتُهُ، فاسْتكْسوني أَكسُكُم
.يا عِبادِي إِنَّكُمْ تُخْطِئُونَ بالليْلِ والنَّهارِ، وأنا أَغْفِرُ الذُّنُوبَ جَميعاً، فاسْتَغْفِرُوني أُغْفِر لكُمْ
.يا عِبادِي إِنَّكُمْ لنْ تبْلغُوا ضُرِّي فتَضُرُّوني، ولن تبْلُغُوا نفْعي فَتَنْفعُوني
.يا عِبادِي لوْ أَنَّ أَوَّلَكُمْ وآخِرَكُمْ وإنْسَكُمْ وجِنَّكُمْ كانُوا عَلَى أَتْقَى قَلْبِ رَجُلٍ واحدٍ مِنْكُمْ ما زادَ ذلك في مُلْكي شَيئاً
.يا عِبادِي لوْ أَنَّ أَوَّلكُمْ وآخِرَكُمْ وإنْسَكُمْ وجِنَّكُمْ كانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحدٍ مِنْكُمْ ما نَقَصَ ذَلِكَ مِنْ مُلْكي شَيئاً
يا عِبادِي لوْ أَنَّ أَوَّلَكُمْ وآخِرَكُمْ وإنْسَكُمْ وجنَّكُمْ قاموا في صَعِيدٍ وَاحِدٍ، فَسَأَلُوني، فأَعْطَيْتُ كلَّ واحدٍ مَسْأَلَتَهُ ما نَقَصَ ذلك مِمَّا عِنْدِي إلا كما يَنْقُصُ الْمِخْيَطُ إذا أُدْخِلَ الْبَحْرَ
يا عِبادِي إنَّما هي أعمَالُكُمْ أُحْصِيها لَكُمْ ثُمَّ أُوَفِّيكُمْ إيَّاها، فَمَنْ وَجَدَ خيْراً فَلْيَحْمَدِ اللهَ، ومَنْ وَجَدَ غَيْرَ ذلك فَلا يَلومَنَّ إلا نَفْسَه
رَوَاهُ مُسْلِمٌ
ഹദീസ് 24 അല്ലാഹുവിൻ്റെ ഔദാര്യം
അബൂദർ(റ) നിവേദനം, നബി(സ) അല്ലാഹുവിൽ നിന്നു നിവേദനം ചെയ്യുന്നു: എൻ്റെ ദാസന്മാരേ ഞാൻ സ്വയം തന്നെ അനീതി പ്രവർത്തിക്കുകയില്ലെന്നു തീരുമാനിക്കുകയും നിങ്ങളും പരസ്പരം അക്രമം പ്രവർത്തിക്കുന്നതു നിഷിദ്ദമാക്കു്കയും ചെ്യ്യുന്നു. അതിനാൽ നിങ്ങൾ പരസ്പരം ദ്രോഹിക്കാതിരിക്കുക.
എൻ്റെ ദാസന്മാരേ നിങ്ങളെല്ലാവരും വഴിപിഴച്ചവരാകുന്നു, ഞാൻ വഴികാണിക്കുന്നവരൊഴികെ, അതിനാൽ നിങ്ങൾ എന്നോട് ഹിദായത്തിനെ തേടൂ.
എൻ്റെ ദാസന്മാരേ നിങ്ങളെല്ലാവരും പട്ടിണിക്കാരാകുന്നു ഞാൻ അന്നം നൽകുന്നവരൊഴികെ അതിനാൽ നിങ്ങൾ എന്നോട് നിങ്ങൾ അന്നം തേടൂ.
എൻ്റെ ദാസന്മാരേ നിങ്ങളെല്ലാവരും ഉടുക്കാനില്ലാത്തവരാകുന്നു, ഞാൻ ധരിപ്പിക്കുന്നവരൊഴികെ.അതിനാൽ നിങ്ങൾ എന്നോട് വസ്ത്രം ചോദിക്കുക, ഞാൻ നിങ്ങളെ ഉടുപ്പിക്കാം.എൻ്റെ ദാസന്മാരേ നിങ്ങളെല്ലാവരും രാപകൽ ഭേദമന്യേ തെറ്റുകൾ ചെയ്യു്ന്നവരാകുന്നു, ഞാൻ തെറ്റുകളെല്ലാം പൊറുക്കുന്നവനാകുന്നു അതിനാൽ നിങ്ങൾ എന്നോട് പൊറുക്കലിനെ തേടുക ഞാൻ നിങ്ങൾക്കു പൊറുത്തു തരാം.
ജനങ്ങളേ നിങ്ങൾക്കെന്നെ ദ്രോഹിക്കാനോ ഉപകാരം ചെയ്യുവാനോ കഴിയില്ല.
എൻ്റെ ദാസന്മാരേ ആദ്യം മുതൽ അവസാനം വരെയുള്ള മനുഷ്യരും ജിന്നുകളും മുഴുവൻ നിങ്ങളിലെ ഏറ്റവും സൂക്ഷ്മാലുവായ ഹൃദയമുള്ളവനെ പോലെയായി മാറിയാലും അത് എൻ്റെ ആധിപത്യത്തിൽ യാതൊരു വർധനയും വരുത്തില്ല.
എൻ്റെ ദാസന്മാരേ ആദ്യം മുതൽ അവസാനം വരെയുള്ള മനുഷ്യരും ജിന്നുകളും മുഴുവൻ നിങ്ങളിലെ ഏറ്റവും ദുഷ്ട ഹൃദയമുള്ളവനെ പോലെയായി മാറിയാലും അത് എൻ്റെ ആധിപത്യത്തിൽ യാതൊരു കുറവും വരുത്തില്ല.
എൻ്റെ ദാസന്മാരേ ആദ്യം മുതൽ അവസാനം വരെയുള്ള മനുഷ്യരും ജിന്നുകളും മുഴുവൻ ഒരു മൈതാനത്ത് ഒരുമിച്ചു കൂടി എന്നോട് ചോദിക്കുകയും അവർ ചോദിച്ചതെല്ലാം ഞാൻ നൽകുകയും ചെയ്താൽ അത് എൻ്റെ ആധിപത്യത്തിൽ നിന്ന് ഒരു സൂചി കടലിൽ മുക്കിയെയുത്താൽ കുറവു വരുത്തുന്നതു പോലും കുറവു വരുത്തില്ല.
എൻ്റെ ദാസന്മാരേ ഇതു നിങ്ങളുടെ കർമ്മങ്ങളാകുന്നു ഞാൻ അതു നിങ്ങൾക്കു വേണ്ടി സൂക്ഷിച്ചു വെക്കുകയും പ്രതിഫലം നൽകുന്നതുമാകു്ന്നു. അതിൽ ആരെങ്കിലും നന്മ കാണുന്നുവെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിക്കുകയും അതല്ലാത്തതു കാണുന്നുവെങ്കിൽ അവർ അവരെയല്ലാതെ മറ്റാരെയും പഴിക്കേണ്ടതുമില്ല. (മുസ്ലിം)