الحديث السادس
“إن الحلال بين وإن الحرام بين”
عَنْ أبي عَبْدِ اللهِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللهُ عَنْهُما قَالَ : سمعتُ رَسُولَ اللهِ صلى الله عليه وسلم يَقُولُ
إن الْحَلالَ بَيِّنٌ وَإنَّ الْحَرَامَ بَيِّنٌ وَبَيْنَهُما أمورٌ مُشْتَبِهَاتٌ لا يَعْلَمُهُنَّ كَثيِرٌ مِنَ الناسِ، فَمَنِ اتَّقَى الشُّبُهَاتِ فَقَد اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ في الشَّبُهاتِ وَقَعَ في الْحَرَامِ، كالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلا وَإنَّ لِكُلِّ مَلِكٍ حِمىً أَلا وَإنَّ حِمَى الله مَحَارِمُه، أَلا وَإنَّ في الجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلا وَهِيَ الْقَلْبُ
رَوَاهُ الْبُخَارِيُّ وَمُسْلِمٌ
شرح الحديث مع فضيلة الشيخ مُحَمّد بن صَالِح العُثَيْمِين رحمه الله تعالى
06. സംശയാസ്പദമായ കാര്യങ്ങളും സൂക്ഷ്മതയും
നുഅ്മാനു ബിൻ ബശീറിൽ നിന്നു നിവേദനം , നബി(സ) പറയുകയുണ്ടായി: നിഷിദ്ദങ്ങളും ഹലാലുകളും വ്യക്തമാണ്, അതിനു രണ്ടിനുമിടയിൽ സംശയാസ്പദമായ കാര്യങ്ങളുമുണ്ട് അധികം ജനങ്ങൾക്കും അതിൻ്റെ നിജസ്ഥിതിയറിയില്ല, സംശയാസ്പദമായ കാര്യങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നവർ തങ്ങളുടെ അഭിമാനവും ദീനും രക്ഷപ്പെടുത്തി. സംശയാസ്പദമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ നിഷിദ്ദങ്ങളിൽ വീണതു തന്നെ. സംരക്ഷിത മേഖലക്കു ചുറ്റും കാലികളെ മേക്കുന്നവരുടെ കാലികൾ അതിൽ മേയുന്നതിനു സാധ്യതയുളളതു പോലെ, അറിയുക ഒരോ രാജാക്കന്മർക്കും ഓരോ സംരക്ഷിത മേഖലകളുണ്ട്. അല്ലാഹു നിഷിദ്ദമാക്കിയത് അവൻ്റെ സംരക്ഷിത മേഖല പോലെയാകുന്നു. അറിയുക ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അതു നന്നായാൽ ശരീരം മുഴുവൻ നന്നായിത്തീർന്നു. അത് കേടായാൽ ശരീരം മുഴുവൻ കേടു വന്നു. അതാകുന്നു ഹൃദയം. (ബുഖാരി, മുസ് ലിം)