AL-USWUL ATH-THALATHA
اعْلَمْ أَرْشَدَكَ اللهُ لِطَاعَتِهِ، أَنَّ الْحَنِيفِيَّةَ مِلَّةَ إِبْرَاهِيمَ: أَنْ تَعْبُدَ اللهَ وَحْدَهُ، مُخْلِصًا لَهُ الدِّينَ. وَبِذَلِكَ أَمَرَ اللهُ جَمِيعَ النَّاسِ، وَخَلَقَهُمْ لَهَا
:كَمَا قَالَ تَعَالَى
{وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ }
وَمَعْنَى ((يَعْبُدُونِ)) :يُوَحِّدُونِ، وَأَعْظَمُ مَا أَمَرَ اللهُ بِهِ التَّوْحيِدُ، وَهُوَ :إِفْرَادُ اللهِ بِالْعِبَادَةِ. وَأَعْظَمُ مَا نَهَى عَنْه الشِّركُ، وَهُوَ: دَعْوَةُ غَيْرِهِ مَعَهُ
:وَالدَّلِيلُ قَوْلُهُ تَعَالَى
{وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا}
فَإِذَا قِيلَ لَكَ: مَا الأُصُولُ الثَّلاثَةُ التِي يَجِبُ عَلَى الإِنْسَانِ مَعْرِفَتُهَا؟
فَقُلْ :مَعْرِفَةُ الْعَبْدِ رَبَّهُ، وَدِينَهُ، وَنَبِيَّهُ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ
മില്ലത്തു ഇബ്റാഹീം
നീ അറിയുക, അല്ലാഹുവിനെ അനുസരിക്കുവാൻ നിങ്ങൾക്കവൻ വഴികാണിക്കട്ടെ, ഇബ്റാഹീം നബിയുടെ ഹനീഫിയ്യായ മില്ലത്തെന്നു പറയുന്നത് നിഷ്കളങ്കമായി അല്ലാഹുവിനെ ആരാധി ക്കുന്നതാകുന്നു അതായിരുന്നു മുഴുവൻ മനുഷ്യരോടുമുള്ള അല്ലാഹുവിൻറെ കൽപന അതിനുവേണ്ടിയായിരുന്നു അവരെ മുഴുവൻ സൃഷ്ടിച്ചിട്ടുള്ളതും അല്ലാഹു പറയുന്നു
മനുഷ്യരെയും ജിന്നുകളെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല.
ഇവിടെ ആരാധിക്കുവാൻ എന്നു പറഞ്ഞതിൻ്റെ ഉദ്ദേശം അവൻ്റെ ഏകത്വം ഉൾക്കൊള്ളുവാൻ എന്നാകുന്നു.
അല്ലാഹുവിൻ്റെ കൽപനകളിൽ ഏറ്റവും വലുത് തൌഹീദും അവൻ നിരോധിച്ചതിൽ ഏറ്റവും ഗൌരവമേറിയത് ശിർക്കുമാകുന്നു, തൌഹീദെന്നാൽ അല്ലാഹുവിനു മാത്രം ആരാധനയർപ്പിക്കലൂം ശിർക്കെന്നാൽ അല്ലാഹുവിനോടൊപ്പം മറ്റാരോടെങ്കിലും പ്രാർത്ഥിക്കുന്നതുമാകുന്നു.
അല്ലാഹൂ പറയുന്നു നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും അവനോടൊപ്പം ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക.
ജനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു ചോദിച്ചാൽ നിനക്ക് ഇങ്ങനെ പറയാം
അടിമ തൻ്റ നാഥനെയും ദീനിനെയും അവൻ്റെ ദൂതനെയു അറിയുകയെന്നതാകുന്നു.