المسائل الثلاثة
മൂന്ന് അടിസ്ഥാന വിഷയങ്ങൾ
:اعْلَمْ رَحِمَكَ اللهُ أَنَّه يَجِبُ عَلَى كُلِّ مُسْلِمٍ وَمُسْلِمَةٍ، تَعَلُّمُ هَذِهِ الثَّلاثِ مَسَائِل، والْعَمَلُ بِهِنّ
الأُولَى: أَنَّ اللهَ خَلَقَنَا، وَرَزَقَنَا، وَلَمْ يَتْرُكْنَا هَمَلا، بَلْ أَرْسَلَ إِلَيْنَا رَسُولاً، فَمَنْ أَطَاعَهُ دَخَلَ الجَنَّةَ، وَمَنْ عَصَاهُ دَخَلَ النَّارَ
:وَالدَّلِيلُ قَوْلُهُ تَعَالَى
{إِنَّا أَرْسَلْنَا إِلَيْكُمْ رَسُولًا شَاهِدًا عَلَيْكُمْ كَمَا أَرْسَلْنَا إِلَىٰ فِرْعَوْنَ رَسُولًا فَعَصَىٰ فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ أَخْذًا وَبِيلًا}
الثَّانِيَةُ: أَنَّ الله لا يَرْضَى أَنْ يُشْرَكَ مَعَهُ أَحَدُ فِي عِبَادَتِهِ، لا مَلَكٌ مُقَرَّبٌ، وَلا نَبِيٌّ مُرْسَلٌ
:وَالدَّلِيلُ قَوْلُهُ تَعَالَى
{وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا}
الثَّالِثَةُ ُ: أَنَّ مَنْ أَطَاعَ الرَّسُولَ، وَوَحَّدَ اللهَ لا يَجُوزُ لَهُ مُوَالاةُ مَنْ حَادَّ اللهَ وَرَسُولَهُ، وَلَوْ كَانَ أَقْرَبَ قَرِيبٍ
:وَالدَّلِيلُ قَوْلُهُ تَعَالَى
لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَـٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَـٰئِكَ حِزْبُ اللَّـهِ ۚ أَلَا إِنَّ حِزْبَ اللَّـهِ هُمُ الْمُفْلِحُونَ
അറിയുക(അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം നൽകട്ടെ) മുഴുവൻ മുസ്ലിം സ്ത്രീ പുരുഷന്മാരും ഈ മൂന്നു കാര്യങ്ങൾ അറിയലും പ്രവർത്തിക്കലും നിർബന്ധമാകുന്നു.
ഒന്ന് അല്ലാഹു നമ്മെ സൃഷ്ഠിക്കുകുയും ഉപജീവനം മാർഗം നൽകുകയും ചെയ്തു അഴിച്ചു വിടുകയല്ല ചെയ്തിരിക്കുന്നത്, നമ്മുടെയിടയിലേക്ക് ഒരു ദൂതനെ നിയോഗിച്ചിരിക്കുന്നു, അദ്ദേഹത്തെ അനുസരിച്ചവർക്ക് സ്വർഗ പ്രവേശനവും ധിക്കരിക്കുന്നവർക്ക് നരകവുമുണ്ടായിരിക്കും
അല്ലാഹു പറയുന്നു
ഉറപ്പായും നിങ്ങളിലേക്ക് നാം ഒരു ദൂതനെ നിയോഗിച്ചിരിക്കുന്നു- നിങ്ങള്‍ക്ക് സാക്ഷിയായി. ഫറോവയുടെ അടുത്തേക്ക് ദൂതനെ അയച്ചിരുന്നതുപോലെ. എന്നാൽ ഫറവോ ആ ദൂതനെ ധിക്കരിച്ചു. അതിനാല്‍ അവനെ നാം ശക്തമായ പിടി കൂടി.
രണ്ട്
തന്നോടൊപ്പം ഒന്നിനെയും, പ്രവാചകന്മാരെയോ മലക്കുകളെയോ പോലുമോ, പങ്കു ചേർക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല,
അല്ലാഹു പറയുന്നു
പള്ളികളെല്ലാം അല്ലാഹുവിനുള്ളതാകുന്നു, അതിനാൽ നിങ്ങൾ അല്ലാഹുവിനോട് മാത്രം തേടുക.
മൂന്ന്
അല്ലാഹുവിനെ അനുസരിക്കുകയും തൌഹീദ് ഉൾക്കൊള്ളുകയും ചെയ്യുന്നവർക്ക് അല്ലാഹുവിനോടും ദൂതനോടും ശത്രുത പ്രഖ്യാപിച്ചവരുമായി സ്നേഹബന്ധം തുടരൽ അനുവദിനീയമല്ലെന്നതാണ്, അവർ തങ്ങളുടെ അടുത്ത ബന്ധുക്കളായിരുന്നാൽ പോലും.
അല്ലാഹു പറയുന്നു
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്‌നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി. അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ പ്രബലരാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ അവരെ താഴ്ഭാഗത്തൂകൂടി അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിനെ സംബന്ധിച്ച് അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍.