അല്ലാഹു
പ്രപഞ്ച നാഥന് അറബിയില്‍ പറയുന്ന പേരാണ് ‘അല്ലാഹു’ എന്നത്. ‘അല്ലാഹു’ മുസ്ലിംകളുടെ മാത്രം ദൈവമല്ല. അല്ലാഹുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്കൃഷ്ട ഗുണങ്ങളിലൊന്നായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കരുണ(റഹ്മത്ത്)യാണ്. “എന്റെ കാരുണ്യമാകട്ടെ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കുന്നു” (ഖുര്‍ആന്‍ 7:156). അര്‍റ്വഹ്മാന്‍(പരമകാരുണികന്‍), അര്‍റ്വഹീം (കരുണാനിധി) എന്നിവ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിക്കുന്ന രണ്ടു വിശേഷണങ്ങളാണ്. ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ അയാള്‍ ഏറ്റവുമധികം ആവര്‍ത്തിക്കുന്ന ദൈവികവിശേഷണങ്ങള്‍ ഇവ രണ്ടുമായിരിക്കും. കാരുണ്യത്തെ തന്റെമേല്‍ ബാധ്യതയാക്കിയവനാണ് അല്ലാഹു. അവന്റെ കാരുണ്യം കോപത്തെക്കാള്‍ മുന്തിനില്‍ക്കുന്നതുമാണ്. അല്ലാഹുവിന്റെ അളവറ്റ കാരുണ്യത്തിനു കീഴില്‍ ജീവിക്കുന്ന മനുഷ്യനും കരുണയുള്ളവനായിരിക്കണമെന്നത് ഇസ്ലാമിന്റെ അനുശാസനയാണ്