ഇല്ല മനുഷ്യരെല്ലാം തുല്ല്യരാണെന്നതാണ് ഇസ് ലാമിൻ്റെ കാഴ്ചപ്പാട്, ശ്രേഷ്ഠത കൈവരുന്നത് മനുഷ്യരുടെ വിശ്വാസവും കർമ്മവും വിശുദ്ധമാകുമ്പോഴാണ്. 

ഇതര വിശ്വാസികളിൽ കാണുന്ന രൂപത്തിൽ ഏതെങ്കിലും പ്രത്യേകതകൾ ജന്മാവകാശമായി ഇസ്ലാം ആർക്കും നൽകുന്നില്ല. 

പ്രവാചകൻ്റെ കുടുംബാംഗങ്ങൾ വംശ പരമ്പര എന്നിവക്ക് പ്രാധാന്യമുണ്ടാകുന്നത് അവരുടെ കർമ്മത്തിനും വിശ്വാസത്തിനും വിശുദ്ധിയുണ്ടാകുന്നതോടു കൂടിയാണ്. ഇസ് ലാമിക നേതൃത്വം ഖുറൈശികളിലായിരിക്കണമെന്ന് പല ഹദീസുകളിലും നിർദേശിച്ചുള്ളത്. ഒരു ജാതിയെന്ന നിലയില്ല. ഖുറൈശികളിൽ പെടാത്തവരാണ് ഇസ്ലാമിക ചരിത്രത്തിൽ കൂടുതലും നേതൃത്വത്തിൽ വന്നിട്ടുള്ളത്. കഅബ പരിപാലകരും മക്കയിലെ താമസക്കാരുമെന്ന നിലയിൽ ഖുറൈശികൾക്ക് അറബികൾക്കിടയിലുണ്ടായിരുന്ന സ്വാഭാവിക സ്ഥാനത്തെ മുസ് ലിംകളെ ഐക്യപ്പെടുത്തുന്നതിനു സഹായിക്കുമെന്ന നിലയിലാണ്.