മാതാപിതാക്കളും കുടുംബവും 

 

 

അല്ലാഹുവിനെ ആരാധിക്കണമെന്നതിനോടൊപ്പം ഇസ് ലാം നിർബന്ധമാക്കിയ കാര്യങ്ങളിൽ പെട്ടതാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നത്.

വിഗ്രഹാരാധനക്ക് നിർബന്ധിച്ചാൽ അവരെ അനുസരിക്കാൻ പാടില്ലെന്നതൊഴിച്ചാൽ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മുഖവിലക്കെടുക്കുകയും അവരെ സഹായിക്കുകയും മചെയ്യണം.

കുടുംബ ബന്ധങ്ങളും മനുഷ്യർക്കിടയിലെ സഹവർത്തിത്വവും ഇസ് ലാം നിരോധിക്കുന്നില്ലെ ന്നു മാത്രമല്ല, ഉന്നതമായ സ്വഭാവ ഗുണങ്ങളുടെ പൂർത്തീകരണത്തിനായിട്ടാണ് മുഹമ്മദ് നബി(സ) നിയോഗിക്കപ്പെട്ടിരിക്കുന്നതു തന്നെ.

 

ഭാര്യാഭർത്താക്കളിലൊരാളുടെ മാത്രം ഇസ് ലാം സ്വീകരണം 

 

ഭാര്യാഭർത്താക്കന്മാരിലാരെങ്കിലുമൊരാൾ ഇസ് ലാം സ്വീകരിക്കുകയും പങ്കാളി വിസമ്മതി ക്കുകയും ചെയ്താൽ വിസമ്മതിച്ചതു വേദഗ്രന്ഥങ്ങളുടെ അനുയായികളായ ക്രൈസതവരോ യഹൂദന്മാരോ ആണെങ്കിൽ അവർക്കു ബന്ധം തുടർന്നു പോകുന്നതിൽ വിരോധമില്ല.  

മത നിഷേധിയോ വിഗ്രഹാരാധകരോ ആയിരുന്നാൽ അവരുമായുള്ള ദാമ്പത്യം മുന്നോട്ടു കൊണ്ടു പോകാൻ മതം അനുവദിക്കു്ന്നില്ല. അത്തരം ഘട്ടങ്ങളിൽ മത പണ്ഡിതന്മാരുമായി കൂടിയാലോചിച്ചു തീരുമാനത്തിലെത്താവുന്നതാണ്.