നമസ്കാരം ശരിയാകണമെങ്കിൽ ? شروطها
നമസ്കാരം സ്വീകാര്യയോഗ്യമായി പരിഗണിക്കപ്പെടണമെങ്കില്‍ താഴെ പറയുന്ന സംഗതികള്‍ ആവശ്യമാണ്.
1- നമസ്കാര സമയം പ്രവേശിച്ചു എന്ന് ഉറപ്പാകല്‍.
2- (ചെറുതും വലുതുമായ)രണ്ട് അശുദ്ധികളില്‍ നിന്നും ശുദ്ധിയാകല്‍
3- നമസ്കരിക്കുന്ന സ്ഥലവും വസ്ത്രവും (നജസ്)മാലിന്യങ്ങളില്‍ നിന്നു ശുദ്ധമാകല്‍
ശരീരത്തിലോ വസ്ത്രത്തിലോ മാലിന്യമുള്ളത് ശ്രദ്ധയില്‍ പെടാതെ നമസ്കരിച്ച വന്‍റെ നമസ്കാരം സ്വീകാര്യമാണ്, മടക്കി നമസ്കരിക്കേണ്ടതില്ല, നമസ്കരിച്ചു കൊണ്ടിരിക്കേ യാണ് ശ്രദ്ധയില്‍ പെടുന്നതെങ്കില്‍ അത്യാവശ്യത്തിനപ്പുറമുള്ള വസ്ത്രം, ചെരുപ്പ് എന്നിവക ളിലാണെങ്കില്‍ അഴിച്ചോ ഊരിയോ മാറ്റേണ്ടതാണ്, അതിനു സാധ്യമായില്ലെങ്കില്‍ അങ്ങിനെ ത്തന്നെ നമസ്കരിക്കുക, വീണ്ടും നമസ്കരിക്കേണ്ടതില്ല.
4- നഗ്നത മറക്കല്‍
പുരുഷന്‍റെ നഗ്നത മുട്ടിനും പൊക്കിളിനുമിടയിലുള്ള ഭാഗങ്ങളാണ്,
നഗ്നത മറക്കുന്നതോടൊപ്പം പുരുഷന്മാർ നമസ്കത്തില്‍ ചുമലുകള്‍ കൂടി മറക്കുന്നതാണ് പൂർണത.
സ്ത്രീകളുടെ നഗ്നത: ശരീരം മുഴുവൻ അന്യരിൽ നിന്നു മറക്കൽ നിർബന്ധമാണ്.
നമസ്കാരത്തില്‍ മുഖവും മുന്‍ കൈകളും ഒഴികെ സ്ത്രീയുടെ ശരീരം മുഴുവന്‍ മറക്കല്‍ നിര്‍ബന്ധമാണ്.
5- ഖിബ് ലയിലേക്കു തിരിയല്‍(മക്കയിലെ കഅബിയിലേക്ക്)
പരമാവധി കണ്ടു പിടിക്കാന്‍ ശ്രമിച്ച ശേഷം ശരിയെന്നു തോന്നിയ ഭാഗത്തേക്ക് തിരിഞ്ഞു നമസ്കരിക്കുകയും നമസ്കാര ശേഷം യതാര്‍ഥ ഖിബ്ലയുടെ ഭാഗത്തേക്കല്ല തിരിഞ്ഞത് എന്നു ബോധഞ്ഞമാവുകയും ചെയ്താല്‍ മടക്കി നമസ്കരിക്കേണ്ടതില്ല.
6- നിയ്യത്ത്
ഏതു നമസ്കാരമാണോ നമസ്കരിക്കാന്‍ പോകുന്നത് അതു മനസ്സിലുണ്ടായിരിക്കുക.