നമസ്കാര സമയങ്ങൾ أوقاته
നിര്‍ബന്ധമായ നമസ്കാരങ്ങള്‍ അഞ്ചാകുന്നു: ദുഹര്‍, അസര്‍, മഗ്രിബ്, ഇശാ, സുബ്ഹി എന്നിവ.
1- ദുഹര്‍
സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്നു തെറ്റിയതു മുതല്‍ ഒരു വസ്തുവിന്‍റെ നിഴല്‍ അതിന്‍റെ തന്നെ വലിപ്പമാകുന്നതു വരെ സൂര്യന്‍ ചലിക്കുമ്പോഴാണ്.
2- അസ്വര്‍
ഒരു വസ്തുവിന്‍റെ നിഴല്‍ അത്രത്തന്നെയായതു മുതല്‍ സൂര്യാസ്തമയം വരെ.
3- മഗ് രിബ്
സൂര്യാസ്തമയം മുതല്‍ അസ്തമയ ശോഭ പൂര്‍ണമായും മായുന്നതു വരെ.
4- ഇശ
അസ്തമയ ശോഭ മാഞ്ഞതു മുതല്‍ രാത്രിയുടെ പകുതിവരെ.
5- ഫജ്ര്‍സുബ്ഹി
പ്രഭാദോതയം മുതല്‍ സൂര്യോദയം വരെ.
അറിയാതെ ഉറങ്ങിപോകുക മറന്നു പോകുക എന്നിവ സംഭവിച്ചാൽ ഉടനെ നഷ്ടപ്പെട്ട നമസ്കാരങ്ങൾ ക്രമത്തിൽ തന്നെ നമസ്കരിക്കുക.
മനപൂർവ്വം നമസ്കാരം ഉപേക്ഷിക്കുന്ന ഗൌരവമേറിയ പാപവും വിശ്വാസത്തിൽ നിന്നു തന്നെ പുറത്തേക്കെറിയുന്നതുമാണ്.