നമസ്കാരം എന്ത്  ?    الصلاة 

 

ഇസ് ലാമിൻ്റെ പഞ്ച സ്തംഭങ്ങളിൽ ശഹാദത്തിനു ശേഷം വരുന്നത് നമസ്കാരമാണ്, വിശ്വാസം സ്വീകരിക്കുന്നവർക്കെല്ലാം നമസ്കാരം നിർബന്ധമായിത്തീരും. അഞ്ചു നേരത്തെ നമസ്കാരത്തിലൂടെ സൃഷ്ടാവായ അല്ലാഹുവിനോടുള്ള സംഭാഷണത്തി നുള്ള  അവസരമാണ് വിശ്വാസികൾക്കു സംജാതമാകുന്നത്. 

ശരിയായ രീതിയിൽ നമസ്കാരം നിർവഹിക്കുന്നവരെ ദുർവൃർത്തിയിൽ നിന്നും ചീത്ത സംസ്കാരങ്ങളിൽ നിന്നും അതു തടയും.

നമസ്കാരം സ്വീകാര്യ യോഗ്യമായി ഗണിക്കപ്പെടണമെങ്കിൽ ചില നിബന്ധനകളും മര്യാദകളും പാലിച്ചിരിക്കണം.