കുളിക്കുകയോ അംഗ ശുദ്ധി വരുത്തുകയോ ചെയ്യണം 

 

1. പുതു ജീവിതത്തിലേക്കു കാലെടുത്തു വെക്കുന്നതിനാൽ കുളിച്ചു ശുദ്ധിയാകുന്നത് നല്ലതാണ്, മനസിനും ശരീരത്തിനും അതു ഉന്മേഷം നൽകും. 

 

മദ്യപിക്കുകയോ മറ്റു അശുദ്ധമായ വസ്തുക്കൾ കൈകാര്യം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിലൊക്കെ അതിൽ നിന്നെല്ലാം കുളിക്കുക വഴി വിമുക്തമാകാം.

2. അംഗ ശുദ്ധി വരുത്തൽ

                                                    നമസ്കാരം സ്വീകരിക്കപ്പെടണമെങ്കിൽ സാധാരണ ഗതിയിൽ ആദ്യമായി അംഗ ശുദ്ധി വരുത്തണം,  ലൈംഗിക വേഴ്ചയിലേർപ്പെട്ടതിനു ശേഷവും,  ആർത്തവ പ്രസവ രക്ത വിരാമത്തിനു ശേഷവും (സ്ത്രീകൾ) കുളിക്കൽ നിർബന്ധമാണ്. ഒരു തവണ ശുദ്ധി വരുത്തിയാൽ അതു നഷ്ടപ്പെടുന്ന കാര്യങ്ങൾ സംഭവിച്ചില്ലെങ്കിൽ അടുത്ത തവണ നമസ്കരിക്കാൻ വീണ്ടും അംഗ ശുദ്ധി വരുത്തണമെന്നില്ല.

                                        വുദു (അംഗശുദ്ധി) വരുത്തേണ്ട രൂപം ചുരുക്കത്തിൽ 


1. വുദു ചെയ്യുന്നു എന്ന ഉദ്ദേശത്തോടെ  ബിസ്മില്ല എന്ന് ചൊല്ലുക.


2. വായില്‍ വെളളം ചുഴറ്റിത്തുപ്പുകയും മൂക്കില്‍ വെളളം
കയറ്റിചീറ്റുകയും മുഖം കഴുകുകയും ചെയ്യുക.


3. കൈകള്‍ മുട്ടുവരെ കഴുകുക

4. തലയും ചെവിയും തടവുക


5. കാലുകൾ നെരിയാണി ഉള്‍പ്പടെ കഴുകുക.


     
വുദു നഷ്ടപ്പെടുന്ന കാര്യങ്ങള്‍


1. മല, മൂത്രാശയങ്ങളിൽ നിന്ന് വിസർജ്യങ്ങളോ മറ്റു ശ്രവങ്ങളോ കീഴ്വായുവോ  പുറത്തു വരിക.

2. ബുദ്ധി ഭ്രംശം സംഭവിക്കുകയോ സ്വയ ബോധം നഷ്ടപ്പെടുകയോ ചെയ്യുക
3. സ്വബോധമില്ലാതെ ഉറങ്ങുക
4.  ഒട്ടകത്തിന്‍റെ മാംസം കഴിക്കുക