ഹര്‍ബുല്‍ ഫിജാര്‍


ഇസ്ലാംപൂര്‍വകാലത്ത് നടന്നഒരു സമരമായിരുന്നു ഹര്‍ബുല്‍ ഫിജാര്‍. ഖൈസ്, ഖുറൈശ് ഗോത്രങ്ങള്‍ തമ്മില്‍നടന്ന ആ പോരാട്ടത്തില്‍ ഖുറൈശികളും സഖ്യകക്ഷികളും വിജയം നേടുകയുണ്ടായി.അബ്ദുല്‍ മുത്തലിബിന്റെ മക്കളില്‍ പെട്ട സുബൈറിനായിരുന്നു ബനൂഹാശിമിന്റെസൈനിക നിയന്ത്രണം. അബൂത്വാലിബ്, ഹംസ, അബ്ബാസ്(റ) എന്നിവരോടൊപ്പം ഈകൂട്ടത്തില്‍ നബി(സ്വ) തങ്ങളുമുണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹര്‍ബുല്‍ ഫിജാറിലെ തിരുസാന്നിധ്യം തന്റെസംരക്ഷണമേറ്റ അബൂത്വാലിബിനൊപ്പമായിരുന്നു. അവരുടെയെല്ലാംനിര്‍ബന്ധത്താലുമായിരുന്നു. ഹംസ(റ)വിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെയുദ്ധാനുഭവമായിരുന്നു അത്. തന്റെ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു അത്.ഗോത്ര പാരമ്പര്യമനുസരിച്ച് നേടിയ യുദ്ധമുറകള്‍ പരീക്ഷിക്കാന്‍ ലഭിച്ച ആദ്യഅവസരം കൂടിയായിരുന്നു അത്. അറബികളെ സംബന്ധിച്ചിടത്തോളം അക്കാലത്ത് യുദ്ധംഅനിവാര്യവുമായിരുന്നു. ഉപദ്വീപിന്റെ പൊതുരീതി ഇത്തരം യുദ്ധങ്ങളുമായികെട്ടുപിണഞ്ഞു കിടക്കുന്നു.