حلف الفضول അൽ ഫുദൂൽ പ്രതിജ്ഞ
മുഹദ് നബി തങ്ങളുടെ ജീവിതിൽ വളെരേയേറെ പ്രധാന്യമർഹിക്കുന്ന ഒരു സംഭവമാണ് وسلم علیھ الله صل .ഹിൽഫ്അൽ ഫുദൂൽ അഥവാ ഫുദൂൽ ശപഥം പവാചകത്വത്തിനു മുമ്പ് നടന്ന ഈസംഭവം അറബികൾിക്കിടയിൽ വലിയ പ്രധാന്യമർഹിക്കുന്നതായിരുന്നു.
നിരന്തര യുദ്ധങ്ങള്‍മൂലം അറേബ്യയില്‍ അനേകം കുടുംബങ്ങള്‍ നടന്നു. രാപ്പകലുകള്‍ ജനങ്ങള്‍ക്ക് യാതൊരു സമാധാനവുമില്ലായിരുന്നു. ഈ അവസ്ഥ കണ്ട ചില സജ്ജനങ്ങള്‍ ഫിജാര്‍ യുദ്ധത്തിന് ശേഷം ഒരു അനുരജ്ഞനപ്രസ്ഥാനം ആരംഭിച്ചു. ഇനി സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും ചിലത് ചെയ്‌തേപറ്റൂ എന്ന് നബിയുടെ ഒരു പിതൃവ്യനായ സുബൈറുബ്‌നു അബ്ദില്‍ മുത്തലിബ് നിര്‍ദ്ദേശിച്ചു. അങ്ങനെ ഖുറൈശ് ഗോത്രങ്ങളിലെ പ്രധാനികളെല്ലാം ഒരുമിച്ചുകൂടി . ഒരു കരാര്‍ നിലവില്‍ വരുകയും ചെയ്തു. അതിലെ വകുപ്പുകള്‍:
1. രാജ്യത്തെ അസമാധാനാവസ്ഥ ഞങ്ങള്‍ അവസാനിപ്പിക്കുന്നതാണ്.
2.വഴിയാത്രക്കാര്‍ക്ക് സംരംക്ഷണം നല്‍കുന്നതാണ്
3.പാവങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ്.
4.മര്‍ദ്ദിതന് സംരക്ഷണം ഉറപ്പുവരുത്തുന്നതാണ്.
5.യാതൊരു അക്രമിയെയും മക്കയില്‍ പൊറുപ്പിക്കുന്നതല്ല.
നബി തിരുമേനിയും ഈ ഉടമ്പടിയില്‍ പങ്കാളിയായിരുന്നു. അതില്‍ പങ്കെടുത്തതില്‍ നബിക്ക് വലിയ അഭിമാനവും ഉണ്ടായിരുന്നു. പ്രവാചകനായ കാലത്ത് തിരുമേനി ഇപ്രകാരം പറയുകയുണ്ടായി: ഈ ഉടമ്പടിക്ക് പകരം എനിക്ക് മേത്തരം ചുവന്ന ഒട്ടകങ്ങളെ നല്‍കിയാലും ഞാനത് സ്വീകരിക്കില്ലായിരുന്നു. ഇന്നും ഇത്തരം ഒരു ഉടമ്പടിക്ക് ആരെങ്കിലും എന്നെ ക്ഷണിക്കുകയാണെങ്കില്‍ ഞാനതില്‍ സന്നിഹിതനാവും