ശൈശവവും ബാല്യവും

 

       മാതാവ് ആമിന ഭർത്താവ് അബ്ദുല്ലയുടെ ഖബ്ർ സന്ദർശിക്കാൻ മദീനയിലേക്ക് പോകുമായിരുന്നു. നബി(സ) ക്ക്‌ ആറു വയസ്സുള്ളപ്പോൾ മദീനയിലേക്ക് ഈ ആവശ്യത്തിനായി പോയ ആമിന മടക്കയാത്രയിൽ അബ്‌വയിൽ വെച്ച് രോഗബാധയാൽ മരണപ്പെട്ടു. പിന്നീട് ദ്ദേഹം പിതൃസഹോദരനായ അബൂത്വാലിബിന്റെ സംരക്ഷണത്തിൽ വളർന്നു. അബൂത്വാലിബിനെ സഹായിക്കാൻ ചില സന്ദർഭങ്ങളിലൊക്കെ അവിടുന്ന് ആടുകളെ മേയ്ക്കാറുണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സത്യസന്ധതയും വിശ്വസ്തതയും മൂലം എല്ലാവരുടേയും സ്നേഹം ആർജ്ജിച്ചു. ഇത് അദ്ദേഹത്തിന്‌ വിശ്വസ്തൻ എന്നർത്ഥം വരുന്ന അൽ‌ അമീൻ എന്ന പേര്‌ നേടിക്കൊടുത്തു.

     ഇരുപത്തഞ്ചാം വയസ്സിൽ ഖദീജ എന്ന വ്യാപാരിയുടെ കച്ചവട ഉത്തരവാദിത്തം ഏറ്റെടുത്തു. ഖദീജ, മുഹമ്മദിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ സിറിയയിലേക്ക് വ്യാപാരത്തിന്‌ അയച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്‌ പിന്നീട് ഖദീജയുടെ വ്യാപാരം നടന്നത്. സത്യസന്ധതയിലും വ്യക്തി ത്വത്തിലും ആകൃഷ്ടയായ ഖദീക നബിയെ വിവാഹമന്വേഷിച്ചു, കുടുംബത്തിന്റെ കാർമ്മികത്വത്തിൽ വിവാഹം നടക്കുകയു ചെയ്തു. വിവാഹശേഷം തന്റെ സാമ്പത്തിക പരാധീനതകളിൽ നിന്ന് വിമുക്തി നേടിയ അദ്ദേഹത്തിന്‌ സ്വസ്ഥമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള അവസരം ആ വിവാഹം മൂലം സംജാതമായി.