زكاة النقدين: الذهب والفضة
ഒന്ന്; സ്വർണ്ണവും വെള്ളിയും

 

സകാത്തു നിർബന്ധമാകുന്ന സ്വർണ്ണത്തിന്റെ ചുരുങ്ങിയ പരിധിയും നൽകേണ്ടി വരുന്ന തോതും

സ്വർണ്ണം ഇരുപതു ദീനാറും വെള്ളി ഇരു നൂറു ദിർഹമും തികഞ്ഞാൽ അവ രണ്ടിനും പത്തിലൊന്നിന്റെ നാലിൽ ഒരു ഭാഗം (രണ്ടര ശതമാനം) നൽകേണ്ടതായിരിക്കും .

مائَتَا دِرْهَمٍ وَحَالَ عَلَيْهَا الحَوْلُ، فَفِيهَا خَمْسَةُ دَرَاهِمَ، وَلَيْسَ عَلَيْكَ شَيْءُ يَعْنِي في الذَّهَبِ حَتَّى يكونَ لَكَ عِشْرُونَ دِينَاراً فَإِذَا

   انَتْ لَكَ عِشْرُونَ دِينَاراً وَحَالَ عَلَيْهَا الحَوْلُ فَفِيهَا نِصْفُ دينَارٍ فَما زَادَ فَبِحِسَابِ ذَلِكَ.
صحيح ؛ أبوداود 1558


അലി()നിവേദനം:, നബി() പറയുകയുണ്ടായി: നിന്റെ യടുക്കൽ ഇരു നൂറ് ദിർഹം (വെള്ളി) ഒരു വർഷം ഉണ്ടായാൽ അതിൽ നിന്ന് അഞ്ചു ദിർഹം സകാത്തായി നൽകേണ്ടതാണ്. ഇരുപതു ദീനാറിൽ താഴെയുള്ള സ്വർണ്ണത്തിന് സകാത്തായി ഒന്നും നൽകേണ്ടതില്ല, ഇരുപതു ദീനാർ ഒരു വർഷം നിന്റെയടുത്തുണ്ടായാൽ അതിൽ നിന്നും അര ദീനാറും ഇരുപതു ദീനാറിനു മുകളിലുള്ളതിന് അതിനനുസരിച്ചും സകാത്തായി നൽകേണ്ടതാണ്.