മതത്തിൽ സകാത്തിന്റെ സ്ഥാനം منزلة الزكاة
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്നായ സകാത്ത് മതത്തിന്റെ പ്രധാന കൽപനകളിലൊന്നാണ്്
عن ابنِ عُمَرَ رضي اللّهُ عنهما قال: رسولُ اللّهِ صلى الله عليه وسلم: ട്ടبُنِيَ الإِسلامُ عَلى خَمْسٍ: شَهادَةِ أَنْ لا إِلهَ إلاّ اللّهُ، وَأَنَّ محمداً رسولُ اللّهِ، وَإقامِ الصلاةِ، وإِيتاءِ الزَّكاةِ، والحَجِّ، وصَوْمِ رَمَضانബ്ല.
متفق عليه ؛ البخاري 8، مسلم : 16 وهذا لفظه
ഇബിൻ ഉമർ()നിവേദനം, ഇസ്ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു കാര്യങ്ങളി•േലാണ്, അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല മുഹമ്മദ് നബി() അല്ലാഹുവിന്റെ ദൂതനാകുന്നു എന്ന സത്യസാക്ഷ്യ വചനം, പിന്നീട് നമസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, ഹജജ് നിർവഹിക്കൽ, നോമ്പു പിടിക്കൽ എന്നിവായാണവകൾ.
വിശുദ്ധ ഖുർആനിൽ എൺപത്തിരണ്ടോളം സ്ഥലങ്ങളിൽ നമസ്കാരവും സകാത്തും ഒരുമിച്ചാണ് പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
സകാത്തു നൽകുന്നതിനുള്ള പ്രോത്സാഹനം
خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ
سورة التوبة 103
അവരെ ശുദ്ധീകരിക്കുകയും വിശുദ്ധരാക്കുകയും ചെയ്യുന്ന സകാത്ത് നീ അവരുടെ സ്വത്തിൽ നിന്ന് വാങ്ങുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
وَمَا آتَيْتُمْ مِنْ رِبًا لِيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِنْدَ اللَّهِ وَمَا آتَيْتُمْ مِنْ زَكَاةٍ تُرِيدُونَ وَجْهَ اللَّهِ فَأُولَئِكَ هُمُ الْمُضْعِفُونَ (39
سورة الروم 39
ആളുകളുടെ ധനത്തിൽ നിന്നും നിങ്ങൾക്ക് വളർച്ച ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ നിങ്ങൾ പലിശക്ക് നൽകുന്ന സ്വത്ത് അല്ലാഹുവിന്റെയടുക്കൽ വളരുന്നില്ല, അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി നിങ്ങൾ നൽകുന്ന സകാത്താവട്ടേ, (അതു വളരുന്നു) അങ്ങിനെ നൽകുന്നവരാകുന്നു യഥാർത്ഥത്തിൽ തങ്ങളുടെ സമ്പത്തുകൾ ഇരട്ടിപ്പിക്കുന്നവർ.
عَنْ أبِي هُرَيْرَةَ قَالَ: قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّمَ: ട്ടمَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ, وَلاَ يَقْبَلُ الله إِلاَ الطَّيِّبَ, وَإِنَّ (1) الله يَتَقَبَّلُهَا بِيَمِينِهِ ثُمَّ يُرَبِّيهَا لِصَاحِبِهِا كَمَا يُرَبِّي أَحَدُكُمْ فَلُوَّهُ, حَتَّى تَكُونَ مِثْلَ الْجَبَلِബ്ല.
متفق عليه ؛ البخاري 1410، مسلم 1014
അബൂഹുറൈ്റ()നിവേദനം: , നബി() പറയുകയുണ്ടായി: അനുവദിനീയമായ മാർഗത്തിലൂടെ സമ്പാധിച്ചതിൽ നിന്നും ഒരു ഇൗത്തപ്പഴമെങ്കിലും ആരെങ്കിലും ദാനം ചെയ്യുന്നുവെങ്കിൽ അല്ലാഹു തന്റെ വലതു കൈ കൊണ്ട് അതു സ്വീകരിക്കുകയും നിങ്ങളെല്ലാം കുതിരക്കുട്ടികളെ വളർത്തുന്നതു പോലെ വളർത്തി ഒരു മലയോളം വലുപ്പത്തിലെത്തിക്കുകയും ചെയ്യും.