مبطلات الحج
ഹജ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ
രണ്ടു കാര്യങ്ങളിലേതെങ്കിലുമൊന്നു പ്രവർത്തിക്കുക വഴി ഹജ് നഷ്ടപ്പെടുന്ന തായിരിക്കും.
1- സംയോഗം
ജംറത്തുൽ അഖബയിൽ എറിയുന്നതിനു മുമ്പാണ് സംയോഗം നടക്കുന്ന തെങ്കിൽ ഹജ് ബാത്വിലായി, എന്നാൽ ജംറത്തുൽ അഖബയിലെ ഏറു കഴിഞ്ഞ തിനു ശേഷമാണെങ്കിൽ ഹജ് നഷ്ടപ്പെടില്ല അയാൾ പാപിയായിരിക്കും.
ഖണ്ഢിതമായ തെളിവുകൾ വന്നിട്ടില്ലാത്തതിനാൽ സംയോഗം മുഖേന ഹജ് നഷ്ടപ്പെടില്ലെന്ന് അഭിപ്രായപ്പെട്ട പണ്ഡതിത•ാരുമുണ്ട്.
2- ഹജജിന്റെ ഘടകങ്ങളിൽ വല്ലതും ഉപേക്ഷിക്കൽ
മുകളിൽ പറഞ്ഞ രണ്ടു കാരണങ്ങളാൽ ഹജ് ബാത്വിലായവർ അടുത്ത വർഷം വീണ്ടും ഹജ് നിർവഹിക്കേണ്ടതാണ് അതിനു കഴിവില്ലെങ്കിൽ കഴിവുള്ള സമയത്ത് നിർവഹിക്കേണ്ടതാണ്.
محظورات الحرمين
ഹറമിൽ വെച്ച് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
عَنْ عَبْدِ اللَّهِ بْنِ زَيْدِ بْنِ عَاصِمٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّ إِبْرَاهِيمَ حَرَّمَ مَكَّةَ وَدَعَا لأَهْلِهَا وَإِنِّي حَرَّمْتُ الْمَدِينَةَ كَمَا حَرَّمَ إِبْرَاهِيمُ مَكَّةَ
متفق عليه ؛ البخاري 1834، مسلم 1353 النسائي ( 5/203)
നബി പറയുകയുണ്ടായി: ഇബ്രാഹിം നബി മക്കയെ വിശുദ്ദമായി പ്രഖ്യാപി ക്കുകയും അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു, ഇബ്രാഹിം നബി മക്കയെ വിശുദ്ദമായി പ്രഖ്യാപിച്ചതു പോലെ ഞാനിതാ മദീനയെയും ഹറമായി പ്രഖ്യാപിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഹറമുകളെന്ന് പറഞ്ഞാൽ വിവക്ഷിക്കുന്നത് മക്കയും മദീനയും മാത്രമാണ് മറ്റേ തെങ്കിലും പള്ളികൾക്കോ ബൈതുൽ മുഖദ്ദസിനോ ഇബ്റാഹിം ഖലീൽ മസ്ജിദിനോ അതു പറയാൻ പറ്റില്ല, കാരണം അല്ലാഹുവിൽ നിന്നുള്ള വഹ്യിന്റെ അടിസ്ഥാനത്തിലായിരുന്നു നബിയും ഇബ്രാഹിം നബിയും അവയെ ഹറമായി ഗണിച്ചിരുന്നത് വഹ്യ് ഇല്ലാതെ ഒരു സ്ഥലത്തെ കുറിച്ചും അങ്ങിനെ പറയാവ തുമല്ല.
ഹറമുകളിൽ താമസിക്കുന്നവർക്കും ഹജജും ഉംറയും ഉദ്ദേശിച്ചോ അല്ലാതെയോ അവിടേക്കു വരുന്നവർക്കും അവിടെ വെച്ച് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യു വാൻ പാടില്ലാത്തതാകുന്നു.
1- മ്യഗങ്ങൾ പക്ഷികൾ എന്നിവയെ കൊല്ലുകയോ ഒാടിക്കുകയോ ഭയപ്പെടുത്തുകയോ അതിനു സഹായിക്കുകയോ ചെയ്യൽ
2- അത്യാവശ്യത്തിനോ ഉപദ്രവം തടയുന്നതിനോ വേണ്ടിയല്ലാതെ മരങ്ങൾ, ചെടികൾ എന്നിവ മുറിക്കുകയോ നശി പ്പിക്കുകയോ ചെയ്യൽ
3- ആയുധവുമായി നടക്കൽ
4- താമസിക്കുന്നവരൊഴികെ തീർത്ഥാടനത്തിനു വരുന്നവർ ഹറമിൽ നിന്നും വീണു കിട്ടുന്ന സാധനങ്ങൾ എടുക്കൽ. താമസിക്കുന്നവർക്ക് ഉടമസ്ഥരെ കണ്ടെടുക്കുന്നതു വരെ എടുത്തു സൂക്ഷിക്കാവുന്നതാണ്.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം നബി മക്കാ വിജയെ വേളയിൽ വ്യക്തമാക്കു കയുണ്ടായിട്ടുണ്ട്.
عَنِ ابْنِ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ فَتْحِ مَكَّةَ إِنَّ هَذَا الْبَلَدَ حَرَامٌ حَرَّمَهُ اللَّهُ لَمْ يَحِلَّ فِيهِ الْقَتْلُ لأَحَدٍ قَبْلِي وَأُحِلَّ لِي سَاعَةً فَهُوَ حَرَامٌ بِحُرْمَةِ اللَّهِ إِلَى يَوْمِ الْقِيَامَةِ لا يُنَفَّرُ صَيْدُهُ وَلا يُعْضَدُ شَوْكُهُ وَلا يَلْتَقِطُ لُقَطَتَهُ إِلا مَنْ عَرَّفَهَا وَلا يُخْتَلَى خَلاهُ فَقَالَ الْعَبَّاسُ يَا رَسُولَ اللَّهِ إِلا الإِذْخِرَ
صحيح ؛ مسلم 1356
അബ്ദില്ലാഹിബിനു അബ്ബാസ് എനിവേദനം, മക്കാ വിജയ വേളയിൽ നബി പറയുകണ്ടായി, ഇൗ നാടിനെ ആകാശ ഭൂമികളെ സ്യഷ്ടിച്ച വേളയിൽ തന്നെ അല്ലാഹു ഹറമായി പ്രഖ്യാപിച്ചിരിക്കുന്നു, അന്ത്യ നാൾ വരെ അതങ്ങിനെ നിലനിൽ ക്കുകയും ചെയ്യും.
അവിടെ വെച്ച് യുദ്ധം ചെയ്യുന്നതിന് ഒരാൾക്കും അല്ലാഹു അനുമതി നൽകി യിരുന്നില്ല, ഒരു പകലിന്റെ അൽപ സമയം മാത്രം എനിക്ക് അല്ലാഹു അനുമതി നൽകുകയാണുണ്ടായത്. അവിടെയുള്ള മ്യഗങ്ങൾ പക്ഷികൾ എന്നിവയെ കൊല്ലുകയോ ഒാടിക്കുകയോ ഭയപ്പെടുത്തുകയോ, വീണു കിട്ടുന്ന സാധനങ്ങൾ എടുക്കുവാനോ (ഉടമസ്ഥരെ കണ്ടുപിടിച്ച് ഏൽപിക്കുവാനൊഴിക) പാടില്ല. ഇദ്ഖിർ പുല്ലൊഴികെയുള്ള മരങ്ങൾ ചെടികൾ എന്നിവ മുറിക്കുകയോ നശിപ്പിക്കു കയോ ചെയ്യുവാനും പാടില്ല.
عَنْ جَابِرٍ قَالَ سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لا يَحِلُّ لأَحَدِكُمْ أَنْ يَحْمِلَ بِمَكَّةَ السِّلاحَ
صحيح ؛ أبوداود 2018
ജാബിർ ബിൻ അബ്ദില്ലാഹ് നിവേദനം, നബി പറയുകയുണ്ടായി: മക്കയിൽ ആയുധ പ്രാണികളായി നടക്കുവാൻ പാടില്ല.
عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لا يُخْتَلَى خَلاهَا وَلا يُنَفَّرُ صَيْدُهَا وَلا تُلْتَقَطُ لُقَطَتُهَا إِلا لِمَنْ أَشَادَ بِهَا وَلا يَصْلُحُ لِرَجُلٍ أَنْ يَحْمِلَ فِيهَا السِّلاحَ لِقِتَالٍ وَلا يَصْلُحُ أَنْ يُقْطَعَ مِنْهَا شَجَرَةٌ إِلا أَنْ يَعْلِفَ رَجُلٌ بَعِيرَهُ
صحيح: أبوداود (2018).
അലി നിവേദനം, നബി മദീനയെ കുറിച്ച് പറയുകണ്ടായി: അവിടെയുള്ള മ്യഗങ്ങൾ പക്ഷികൾ എന്നിവയെ കൊല്ലുകയോ ഒാടിക്കുകയോ ഭയപ്പെടുത്തു കയോ, ഉടമസ്ഥരെ കണ്ടുപിടിച്ച് ഏൽപിക്കുവാനൊഴികെ അവിടെ നിന്നും വീണു കിട്ടുന്ന സാധനങ്ങൾ എടുക്കുവാനോ പാടില്ല. ഒട്ടകത്തിനോ മറ്റോ തീറ്റ കൊടു ക്കുവാനല്ലാതെ മരങ്ങൾ ചെടികൾ എന്നിവ മുറിക്കുകയോ നശിപ്പിക്കുകയോ ചെയ്യുവാനും പാടില്ല. യുദ്ധ ലക്ഷ്യാർത്ഥം മദീനയിൽ ആയുധ പ്രാണികളായി നടക്കുവാൻ പാടില്ല.
മുകളിൽ പറഞ്ഞ വല്ലതും ആരെങ്കിലും ചെയ്യുന്നുവെങ്കിൽ അതു് മഹാപാതകമാ കുന്നു അവർ പശ്ചാത്തപിച്ചു മടങ്ങേണ്ടതാണ്.
മ്യഗങ്ങളെ കൊന്നതാണെങ്കിൽ തൗബയോടൊപ്പം പരിഹാരക്രിയയായി താഴെ പറയുന്നതു നൽകുകയും ചെയ്യേണ്ടതാണ്.
قاله الشيخ إبراهيم شقرة