أركان الحج
ഹജ്ജിന്റെ ഘടകങ്ങൾ
1- നിയ്യത്ത്
و്രَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاء്َയൂ
കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട്് ഋജുമനസ്കരായ നിലയിൽ അവനെ ആരാധിക്കുവാൻ മാത്രമാകുന്നു അവർ കൽപിക്കപ്പെട്ടിരിക്കുന്നത്.
കർമ്മങ്ങൾ പരിഗണിക്കപ്പെടുക അതിന്റെ പിന്നിലുള്ള ഉദ്ദേശ്യങ്ങൾക്കനുസരിച്ചാ ണെന്ന് നബിന പറയുകയുണ്ടായിട്ടുണ്ട്.
2- അറഫയിലുള്ള നിർത്തം
’’الحج عرفة ‘‘
صحيح ؛ ابن ماجه 2441، النسائي ( 5/264)
നബി പറയുകയുണ്ടായി: ഹജ്ജ് എന്നാൽ അറഫയാകുന്നു.
عَنْ عُرْوَةَ بْنِ مُضَرِّسِ بْنِ أَوْسِ بْنِ حَارِثَةَ بْنِ لامٍ الطَّائِيِّ قَالَ أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْمُزْدَلِفَةِ حِينَ خَرَجَ إِلَى الصَّلاةِ فَقُلْتُ يَا رَسُولَ اللَّهِ إِنِّي جِئْتُ مِنْ جَبَلَيْ طَيِّئٍ أَكْلَلْتُ رَاحِلَتِي وَأَتْعَبْتُ نَفْسِي وَاللَّهِ مَا تَرَكْتُ مِنْ حَبْلٍ إِلا وَقَفْتُ عَلَيْهِ فَهَلْ لِي مِنْ حَجٍّ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ شَهِدَ صَلاتَنَا هَذِهِ وَوَقَفَ مَعَنَا حَتَّى نَدْفَعَ وَقَدْ وَقَفَ بِعَرَفَةَ قَبْلَ ذَلِكَ لَيْلا أَوْ نَهَارًا فَقَدْ تَمَّ حَجَّهُ وَقَضَى تَفَثَهُ.
الترمذي 892، أبوداود 1934
ഉർവ ബിൻ മുളരിസ് അത്താഇൗ നിവേദനം, മുസ്ദലിഫയിൽ വെച്ച് അദ്ദേ ഹം നബി നമസ്കരിക്കാൻ പുറപ്പെട്ട സമയത്ത് തിരുമേനിയുടെ അടുത്തു ചെന്ന് പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതരേ ഞാൻ വരുന്നത് ത്വയ്യ് പർവത നിരകളിൽ നിന്നാണ് ഞാൻ വന്നിരിക്കുന്നത് ഞാൻ പരിക്ഷീണിതനാകുകയും എന്റെ വാഹനം തളരുകയും ചെയ്തിരിക്കുന്നു, വഴിയിൽ കണ്ട എല്ലാ കുന്നുകളുടെയടുത്തും ഒന്നു പോലുമൊഴിയാതെ ഞാൻ നിന്നു പ്രാർത്ഥിച്ചു, ഇപ്പോഴാണ് ഇവിടെയെ ത്തുന്നത്, എന്റെ ഹജ്ജ് ശരിയാണോ? അപ്പോൾ നബി അദ്ദേഹത്തോട് പറയുക യുണ്ടായി: മുസ്ദലിഫയിൽ വെച്ച് ഞങ്ങളോടൊത്ത് ഇൗ നമസ്കാരത്തിൽ പങ്കെടുക്കുകയും(ഫജർ നമസ്കാരം നിർവഹിക്കുകയും) ഇവിടെ നിൽക്കുകയും ഞങ്ങളോടൊപ്പം മിനായിലേക്ക് പുറപ്പെടുകയും ചെയ്യുന്ന എല്ലാവരുടെയും ഹജ്ജ് അതിനുമുമ്പായി അവർ രാത്രിയിലോ പകലിലോ ആകട്ടേ അറഫയിൽ നിൽ ക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പൂർണമാണ്.
3- പ്രഭാതോദയം വരെ മുസ്ദലിഫയിൽ താമസിക്കുകയും അവിടെ വെച്ചു തന്നെ ഫജർ നമസ്കരിക്കുകയും ചെയ്യൽ.
ഉർവയോട് നബി പറഞ്ഞതിൽ നിന്നും അതു വ്യക്തമാണ്. മുസ്ദലിഫയിൽ വെച്ച് ഞങ്ങളോടൊത്ത് ഇൗ നമസ്കാരത്തിൽ പങ്കെടുക്കുകയും(ഫജർ നമസ്കാരം നിർവഹിക്കുകയും) ഇവിടെ നിൽക്കുകയും ഞങ്ങളോടൊപ്പം മിനായിലേക്ക് പുറപ്പെടുകയും ചെയ്യുന്ന എല്ലാവരുടെയും ഹജ്ജ് അതിനുമുമ്പായി അവർ രാത്രിയിലോ പകലിലോ ആകട്ടേ അറഫയിൽ നിൽക്കുകയും ചെയ്തിട്ടു ണ്ടെങ്കിൽ പൂർണമാണ്.
എന്ന നബിയുടെ പ്രസ്താവനയിൽ നിന്നു അതു വ്യക്തമാണ്.
4- ത്വവാഫുൽ ഇഫാദ്വ
وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيق
ആ പുരാതനമായ ഗേഹത്തെ അവർ പ്രദക്ഷിണം ചെയ്യുകയും ചെയ്യട്ടേ.
سبق
أَنَّ عَائِشَةَ زَوْجَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَخْبَرَتْهُمَا أَنَّ صَفِيَّةَ بِنْتَ حُيَيٍّ زَوْجَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَاضَتْ فِي حَجَّةِ الْوَدَاعِ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحَابِسَتُنَا هِيَ فَقُلْتُ إِنَّهَا قَدْ أَفَاضَتْ يَا رَسُولَ اللَّهِ وَطَافَتْ بِالْبَيْتِ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلْتَنْفِرْ إذن .
متفق عليه ؛ البخاري 1733، مسلم 1211، أبوداود 1978
ആയിശ നിവേദനം, ത്വവാഫുൽ ഇഫാളക്കു ശേഷം സഫിയ്യക്ക് ആർത്തവമുണ്ടായി. ഞാൻ അത് നബിന യെ അറിയി ക്കുകയുമുണ്ടായി, അപ്പോൾ നബി പറഞ്ഞു: അവൾ നമ്മുടെ യാത്ര വൈകിക്കുവാൻ കാരണമാ കുമല്ലോ? അപ്പോൾ ഞാൻ തിരുമേനിയോട് പറയുകയുണ്ടായി അവർക്ക് ആർത്ത വമുണ്ടായത് ത്വവാഫുൽ ഇഫാള ചെയ്തതിനു ശേഷമായിരുന്നു. അപ്പോഴ വിടുന്ന് പറഞ്ഞു: എന്നാൽ അവർക്കും (നമ്മോടൊപ്പം മദീനയിലേക്കു) പുറപ്പെടാം?.
അവൾ നമ്മെ വൈകിക്കുമോ എന്ന നബി യുടെ ചോദ്യത്തിൽ നിന്നും ത്വവാഫുൽ ഇഫാള ചെയ്യാതെ യാത്ര പുറപ്പെ ടാനൊക്കുകയില്ലെന്ന് മനസിലാ ക്കാം.
5- സ്വഫാക്കും മർവക്കുമിടയിൽ സഅ്യ് ചെയ്യൽ
اسْعَوْا فَإِنَّ اللَّهَ كَتَبَ عَلَيْكُمْ السَّعْيَ
صحيح (الإرواء 1072)، أحمد (277/ 76/12)، الحاكم (70/ 4)
നിങ്ങൾ സഅ്യ് ചെയ്യുക, അല്ലാഹു അത് നിർബന്ധമാക്കിയിരിക്കുന്നു.