واجبات الحج
ഹജ്ജിന്റെ വാജിബാത്തുകൾ
1- മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്യൽ
സാധാരണ വസ്ത്രങ്ങൾ മാറി ഇഹ്റാമിന്റെ വസ്ത്രങ്ങൾ ധരിക്കുകയും
لبيك اللهم بعمرة. എന്നോ لبيك اللهم حجة وعمرة എന്നോ നിയ്യത്തു ചൊല്ലുക.
2-അയ്യാമുത്തശ്രീഖിന്റെ ദിവസങ്ങളിൽ മിനയിൽ രാത്രി താമസിക്കൽ
عَبْدُ اللَّهِ بْنُ أَبِي بَكْرٍ عَنْ أَبِيهِ عَنْ أَبِي الْبَدَّاحِ بْنِ عَاصِمٍ عَنْ أَبِيهِ قَالَ رَخَّصَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِرِعَاءِ الإِبِلِ فِي الْبَيْتُوتَةِ أَنْ يَرْمُوا يَوْمَ النَّحْرِ ثُمَّ يَجْمَعُوا رَمْيَ يَوْمَيْنِ بَعْدَ النَّحْرِ فَيَرْمُونَهُ فِي أَحَدِهِمَا قَالَ مَالِكٌ ظَنَنْتُ أَنَّهُ قَالَ فِي الأَوَّلِ مِنْهُمَا ثُمَّ يَرْمُونَ يَوْمَ النَّفْرِ
متفق عليه ؛ البخاري 1723، مسلم 1211 أبوداود 1987
നബി പ്രസ്തുത രാത്രികളിൽ മിനയിൽ താമസിക്കുകയും ആടുമാടു കളെ മേയ്ക്കുന്നവർക്ക് പത്തിനുള്ള ഏറു കഴിഞ്ഞാൽ പതിനൊന്ന് പന്ത്രണ്ട് എന്നീ ദിവസങ്ങളിലെ ഏറുകൾ ഏതെങ്കിലുമൊരു ദിവസം എറിയുവാനും പിന്നീട് പതിമൂന്നിന് വന്ന് എറിയുവാനും രാത്രി താമസിക്കുന്നതിൽ ഇളവും നൽകുകയുണ്ടായി.
അവർക്ക് ഇളവു ചെയ്തു എന്നു പറഞ്ഞതിൽ നിന്നും ബാക്കിയു ള്ളവർക്ക് നിർബന്ധമാണെന്നതിനു തെളിവാണല്ലോ.
3- ക്രമമനുസരിച്ച് ജംറകളിൽ എറിയൽ
ദുൽ ഹജ്ജ് പത്തിന് (യൗമുന്നഹർ/അറവുദിവസം) ജംറത്തുൽ അഖബ യെ മാത്രം ഏഴു കല്ലുകൾ കൊണ്ട് എറിയൽ, അയ്യാമുത്തശ്രീഖിലെ ബാക്കിയുള്ള ദിവസങ്ങളിൽ സൂര്യൻ മധ്യാഹ്നത്തിൽ നിന്നു തെറ്റിയതിനു ശേഷം മൂന്നു ജംറകളെയും ഏഴു വീതം കല്ലുകൾ കൊണ്ട് എറിയേണ്ടതാണ്. ആദ്യം ഏറ്റവും ചെറുത് പിന്നീട് മദ്ധ്യത്തിലുള്ളത് അവസാനം ജംറത്തുൽ ഖുബ്റയിൽ എന്നിങ്ങനെ ക്രമത്തിലാണ് എറിയേണ്ടത്.
4- മുടി വടിക്കുകയോ വെട്ടുകയോ ചെയ്യൽ
വിശുദ്ധ ഖുർആനിലും സുന്നത്തിലും ഇജ്മാഇലും കൂടി സ്ഥിരപ്പെട്ട കർമങ്ങളിൽ പെട്ടതാണത്.
قال الله تعالى: ل്രَقَدْ صَدَقَ اللَّهُ رَسُولَهُ الرُّؤْيَا بِالْحَقِّ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِنْ شَاءَ اللَّهُ آمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُون്َയൂ
سورة الفتح 27
അല്ലാഹു തന്റെ ദൂതന് നൽകിയ സ്വപ്നം; മസ്ജിദുൽ ഹറാമിൽ നിങ്ങൾ നിർഭ യരായ നിലയിൽ മുടിവെട്ടിക്കൊണ്ടും വടിച്ചു കൊണ്ടും പ്രവേശിക്കുമെന്നത്, യാഥാർത്ഥ്യമാക്കി പുലർത്തിയിരിക്കുന്നു,
عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ اللَّهُمَّ ارْحَمْ الْمُحَلِّقِينَ قَالُوا وَالْمُقَصِّرِينَ يَا رَسُولَ اللَّهِ قَالَ اللَّهُمَّ ارْحَمْ الْمُحَلِّقِينَ قَالُوا وَالْمُقَصِّرِينَ يَا رَسُولَ اللَّهِ قَالَ وَالْمُقَصِّرِينَ .
متفق عليه ؛ البخاري 1612
അബ്ദില്ലാഹിബ്നു ഉമർ നിവേദനം, അല്ലാഹുവേ, നീ മുടി വടിച്ചവർക്ക് പൊറുത്തു കൊടുക്കേണമേ എന്നു പ്രാർതഥിക്കുകയുണ്ടായി. അപ്പോ ൾ സ്വഹാബികൾ പറയുകയുണ്ടായി: പ്രവാചകരേ, മുടി വെട്ടിയവർക്കു വേണ്ടി യും താങ്കൾ പ്രാർത്ഥിച്ചാ ലും. നബി മുടി വടിച്ചവർക്കു വേണ്ടി മാത്രം പിന്നെയും പ്രാർത്ഥിക്കുകയുണ്ടായി, സ്വഹാബികൾ വീണ്ടും അത് ആവർത്തിച്ചു പറയുക യുണ്ടായി, എന്നാൽ മൂന്നു പ്രാവശ്യം മുടി വടിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചതിനു ശേഷമായിരുന്നു നബി വെട്ടിയവർക്കു വേണ്ടി പ്രാർത്ഥിക്കു കയുണ്ടായത്.
മുടി വെട്ടുകയോ വടിക്കുകയോ ചെയ്യുന്നതിന്റെ വിധി എന്താണെന്ന വിഷയ ത്തിൽ പണ്ഡിത•ാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്,
ഭൂരിഭാഗം പണ്ഡിത•ാരും അതു നിർബന്ധമാണെന്ന വീക്ഷണക്കാരാണ്, ഉപേകഷി ക്കുന്നവർക്ക് അറവു നിർബന്ധമായിരിക്കും.
ശാഫിഇൗ മദ്ഹബിൽ അത് ഹജ്ജിന്റെ റുക്നുകളിൽ പെട്ടതായാണ് പരിഗണിക്കാ റുള്ളത്.
ഭിന്നതയുടെ അടിസ്ഥാന കാരണം ഇരു കൂട്ടർക്കും പ്രത്യേകം തെളിവുകൾ ഇല്ല എന്നതാണെന്ന് എന്നോട് ശൈഖ് അൽബാനി പറയുകയുണ്ടായിട്ടുണ്ട്.
5- വിദാഇന്റെ ത്വവാഫ് നിർവഹിക്കൽ
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ أُمِرَ النَّاسُ أَنْ يَكُونَ آخِرُ عَهْدِهِمْ بِالْبَيْتِ إِلا أَنَّهُ خُفِّفَ عَنْ الْحَائِضِ
متفق عليه ؛ البخاري 1755، مسلم 1328
അബ്ദില്ലാഹിബ്നു അബ്ബാസ് നിവേദനം, ആർത്തവകാരികളായ സ്ത്രീകൾ ഒഴികെ യുള്ളവർ മക്കയിൽ നിന്നും അവസാനമായി വിടവാങ്ങേണ്ടത് കഅ്ബയോടായിരി ക്കണമെന്ന് നബി കൽപിക്കുകയുണ്ടായി.