ما هى الاستطاعة؟
കഴിവിന്റെ പരിധി എത്രയാണ് ?
ആരോഗ്യപരമായി യാത്ര ചെയ്യുവാൻ കഴിവും യാത്ര കഴിയുന്നതുവരെ താൻ ചെലവു വഹിക്കേണ്ടവർക്കുള്ള ജീവിതമാർഗവുമുള്ളയാൾക്ക് യാത്രക്കും തനിക്ക് ചെലവിനുമുള്ള പണമുണ്ടാകുക കൂടി ചെയ്യുക എന്നതാണ് കഴിവിന്റെ പരിധി. യാത്രവേളയിൽ സുരക്ഷിതത്വവുമുണ്ടായിരിക്കണം.
ആരോഗ്യമുണ്ടായിരിക്കണമെന്നതിന് താഴെ പറയുന്ന ഹദീസ് രേഖയാണ്.
عَنِ ابْنِ عَبَّاسٍ عَنِ الْفَضْلِ ، أَنَّ امْرَأَةً مِنْ خَثْعَمَ قَالَتْ: يَا رَسُولَ اللّهِ إِنَّ أَبِي شَيْخٌ كَبِيرٌ عَلَيْهِ فَرِيضَةُ اللّهِ فِي الْحَجِّ وَهُوَ لاَ يَسْتَطِيعُ أَنْ يَسْتَوِيَ عَلَىٰ ظَهْرِ بَعِيرِهِ فَقَالَ النَّبِيُّ : ട്ടفَحُجِّي عَنْهُബ്ല.
متفق عليه ؛ البخاري 1855، مسلم 1334 ، الترمذي 932
ഇബിൻ അബ്ബാസ് നിവേദനം, ഖശ്അം ഗോത്രത്തിലെ ഒരു സ്ത്രീ പറയുക യുണ്ടായി അല്ലാഹുവിന്റെ ദൂതരേ, എന്റെ പിതാവിന് ഹജ്ജ് നിർബന്ധമായിരിക്കു ന്നു പക്ഷേ, അദ്ദേഹത്തിന് ഒട്ടകപ്പുറത്ത് നിവർന്നിരിക്കുവാൻ സാധിക്കുകയില്ല, അപ്പോൾ നബി പറയുകയുണ്ടായി: പിതാവിനു പകരമായി നീ ഹജ്ജ് ചെയ്യുക.
عن عَبْدِ الله بنِ عَمْرٍو ، قال قال رَسُولُ الله صلى الله عليه وسلم: ട്ടكَفَى بالمَرْءِ إِثْماً أنْ يُضَيِّعَ مَنْ يَقُوتُബ്ല .
صحيح؛ أبوداود 1676
അബ്ദുല്ലാഹിബ്ൻ ഉമർ നിവേദനം, നബി പറയുകയുണ്ടായി: താൻ ചെലവു വഹിക്കേണ്ടവരെ പട്ടിണിക്കിടുക എന്നതു മതി ഒരാൾ പാപിയായി മാറാൻ.
സുരക്ഷിതത്വം വേണമെന്നതിനുള്ള രേഖ ബുദ്ധിപരമാണ്, കാരണം, സുരക്ഷിതത്വ മില്ലാത്ത സമയത്ത് ഹജ്ജ് ചെയ്തു തിരിച്ചു വരണമെന്നത് ശരീഅത്തിന്റെ വിശാല താൽപര്യങ്ങൾക്കു തീർത്തും വിരുദ്ധമാണ്.