വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രാർഥിക്കുക

 

عَن أَنَس h، قَال: قَال رَسُول الله ﷺ «من قال يعني إِذَا خَرَجَ مِنْ بَيْتِهِ: بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بِالله. قالَ: يُقَالُ حِينَئِدٍ: هُديتَ وَكُفِيتُ وَوُقِيتَ، فَتَتَنَحَّى لَهُ الشَّيَاطِينُ». صحيح؛ (أبوداود: 5073،
الترمذي: 3486)
അനസ് h നിവേദനം: നബി ﷺ പറഞ്ഞു: “ആരെങ്കിലും തന്റെ വീട്ടിൽ നിന്നു പുറപ്പെടുമ്പോൾ
«بِسْمِ الله، تَوَكَّلْتُ عَلَى الله، لا حَوْلَ وَلا قُوَّةَ إِلاَّ بِالله»
എന്നു പ്രാർത്ഥിച്ചാൽ നീ സന്മാർഗത്തിലാകുകയും സുരക്ഷിതത്വത്തിലാകുകയും ചെയ്‌തിരിക്കുന്നു എന്നു പറയപ്പെടും. അവന്റെയടുത്ത് നിന്നു പിശാച് ഓടുകയും ചെയ്യും.”
നബി ﷺയുടെ വീട്ടിൽ താമസിച്ച് അവിടുത്തെ രാത്രി നിസ്‌കാരത്തെ കുറിച്ചു ഇബ്നു അബ്ബാസ്  വിവരിച്ചു പറഞ്ഞു: പിന്നീട് ബാങ്ക് കേട്ടപ്പോൾ നബി ﷺ പള്ളിയിലേക്കു പുറപ്പെടുകയുണ്ടായി. അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
«اللَّهُمَّ اجْعَلْ فِي قَلْبِي نُورًا، وَفِي لِسَانِي نُوراً، وَاجْعَل فِي سَمْعِي نُورًا، وَاجْعَلْ فِي بَصَرِي نُورًا، وَاجْعَلْ مِنْ خَلْفِي نُورًا، وَمِنْ أَمَامِي نُورًا، وَاجْعَلْ مِنْ فَوْقِي نُورًا، وَمِنْ تَحْتِي نُورًا. اللَّهُمَّ أَعْطِنِي نُورًا».
صحيح؛ (مسلم: 763، أبوداود: 1340)
“അല്ലാഹുവേ, എന്റെ ഹൃദയത്തിലും വാക്കിലും നോക്കിലും കാതിലും മുന്നിലും പിന്നിലും മുകളിലും താഴെയുമൊക്കെ എനിക്കു നീ വെളിച്ചം നൽകുകയും, പ്രകാശം വർദ്ധിപ്പിച്ചു തരികയും ചെയ്യേണമേ.”