വുദൂവിന്റെ നിബന്ധനകൾ
1. النِيَّة നിയ്യത്ത്
قَالَ رَسُولَ اللهِ ﷺ يَقُولُ: «إِنَّمَا الْأَعْمَالُ بِالنِّيَّاتِ» (متفق عليه، البخاري: 1، مسلم: 1907، أبو داود: 106)
നബി ﷺ പറഞ്ഞു: “ഉദ്ദേശത്തിനനുസരിച്ചാകുന്നു കർമ്മങ്ങൾക്ക് പ്രതിഫലം നൽകപ്പെടുക.”
നബി ﷺ ചെയ്‌തതായി ഉദ്ധരിക്കപ്പെടാത്തതിനാൽ നിയ്യത്ത് നാവു കൊണ്ട് ശബ്ദത്തിൽ പറയൽ അനുവദിനീയമല്ല.
2. التسميَة ബിസ്‌മി ചൊല്ലൽ
عن أبي هُرَيرَة h قال: قَال رَسُولُ الله ﷺ: «لَا صَلَاةَ لِمَنْ لَا وُضُوءَ لَهُ، وَلَا وُضُوءَ لِمَن لم يَذْكُرِ اسْمَ الله عَلَيهِ.» حسن؛ (صحيح ابن ماجه: 32)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “വുദൂവില്ലാത്തവനു നിസ്കാരമില്ല. ബിസ്‌മി ചൊല്ലാത്തവനു വുദൂഉമില്ല.”
3. المُوالاَة തുടർച്ചയായി ചെയ്യൽ
عن خَالِدٍ h، عن بَعْضِ أصْحَابِ النَّبي ﷺ «أنَّ النَّبي ﷺ رَأى رَجُلاً يُصَلِّي وفي ظَهْرِ قَدَمِهِ لَمْعَةٌ قَدْرُ الدِّرْهَمِ لَمْ يُصِبْهَا الْمَاءُ فأمَرَهُ النَّبي ﷺ أنْ يُعِيدَ الْوُضُوءَ وَالصَّلاَةَ». صحيح؛ (أبوداود: 173)
ഖാലിദ് ബ്‌നു മഅ്ദാൻ h നിവേദനം: “കാലിന്മേൽ ഒരു നാണയത്തിന്റെ വട്ടത്തിലുള്ള സ്ഥലം വുദൂവിന്റെ വെള്ളം നനയാതെ ഒരാൾ നിസ്‌കരിക്കുന്നതു നബി ﷺ കാണാനിടയായി. അയാളോട് വീണ്ടും വുദൂ ചെയ്‌തു നിസ്‌കരിക്കാൻ നബി ﷺ കൽപ്പിച്ചു.”
(തുടർച്ച ആവശ്യമില്ലായിരുന്നെങ്കിൽ കാൽ മാത്രം കഴുകി വീണ്ടും നിസ്‌കരിച്ചാൽ മതിയാകുമായിരുന്നു.)